മുന്നണിയിലെ ചെറുകക്ഷികളെ പൂട്ടാന്‍ സിപിഎം: ലക്ഷ്യം എണ്ണം പരമാവധി കുറയ്ക്കല്‍

തിരുവനന്തപുരം: മുന്നണിക്ക് തലവേദനയാവുന്ന ചെറുകക്ഷികള്‍ക്ക് മേല്‍ കൂടുതല്‍ പിടി മുറുക്കാനുള്ള നീക്കവുമായി സി പി എം. കക്ഷികളിലെ ആഭ്യന്തര പ്രശ്നം മുന്നണിക്ക് തന്നെ തിരിച്ചടിയാവുന്ന രീതിയില്‍ വളർന്നതോടെയാണ് ഇത്തരമൊടു ഇടപെടലിന് സിപിഎം തീരുമാനിച്ചത്. ഐ എന്‍ എല്ലിലായിരുന്നു ആദ്യം തർക്കങ്ങള്‍ രൂക്ഷമായത്. പാർട്ടി പിളർന്നെങ്കിലും കാന്തപുരം എപി വിഭാഗം ഉള്‍പ്പടെ ഇടപെട്ട് നടത്തിയ ചർച്ചകള്‍ക്ക് ശേഷമായിരുന്നു ഇരുവിഭാഗവും വീണ്ടും അടുത്തത്.

ഐ എന്‍ എല്‍ പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ട സമാധാനാത്തിലിരിക്കുമ്പോഴാണ് എല്‍ ജെ ഡിയിലും തർക്കം രൂക്ഷമായത്. പാർട്ടി വിട്ട ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ് സിപിഎമ്മുമായി തന്നെ സഹകരിച്ച് മുന്നോട്ട് പോവാന്‍ തീരുമാനിച്ചത് എല്‍ ജെ ഡിയുടെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് കേരള കോണ്‍ഗ്രസ് ബി ചെയർമാന്‍ സ്ഥാനത്ത് നിന്നും കെബി ഗണേഷ് കുമാറിനെ പുറത്താക്കി ഒരു വിഭാഗം ഉഷ മോഹന്‍ദാസിനെ ചെയർപേഴ്സണായി നിയമിച്ചത്.

ചെറുകക്ഷികളിലെ ഈ ആഭ്യന്തര പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോവുന്നത്

ചെറുകക്ഷികളിലെ ഈ ആഭ്യന്തര പ്രശ്നം പരിഹരിക്കാതെ മുന്നോട്ട് പോവുന്നത് മുന്നണിക്ക് തന്നെ ബാധ്യതയാവുന്നുവെന്ന സൂചനകള്‍ വന്നതോടെയാണ് ഇനിയും നോക്കി നില്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് സിപിഎം ഇടപെടാന്‍ തീരുമാനിച്ചത്. എല്‍ ജെ ഡി, ജെ ഡി എസ് ലയനത്തിന് സി പി എം നേരത്തെ തന്നെ നിർദേശം നല്‍കിയെങ്കിലും അത് എങ്ങും എത്തിയതുമില്ല. ഷെയ്ഖ് പി ഹാരീസിനേയും മുന്ന് സംസ്ഥാന നേതാക്കളേയും പ്രവർത്തകരേയും ഒപ്പം കൂട്ടാനുള്ള സി പി എം തീരുമാനം ഇവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

പാർട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ ചെറകക്ഷികളെ ലയിപ്പിച്ച് ശക്തിപ്പെടുത്തി

പാർട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ ചെറകക്ഷികളെ ലയിപ്പിച്ച് ശക്തിപ്പെടുത്തി ഒപ്പം നിർത്താനാണ് തീരുമാനം. മൂന്ന് കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ അടക്കം 11 കക്ഷികളാണ് ഇപ്പോള്‍ എല്‍ ഡി എഫിലുള്ളത്. ഇതില്‍ തന്നെ കേരള കോണ്‍ഗ്രസ് ബിയും കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗവും രണ്ട് വിഭാഗങ്ങളായിട്ടാണ് പ്രവർത്തനം. എല്‍ ജെ ഡി, ജെ ഡി എസ് എന്നിങ്ങനെ രണ്ട് സോഷ്യലിസ്റ്റ കക്ഷികളുമുണ്ട്.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

പിടിഎ റഹീം എംഎല്‍എയുടെ നാഷണല്‍ സെക്കുലർ കോണ്‍ഗ്രസ്, ആര്‍ എസ് പി ലെനിനിസ്റ്റ്

പിടിഎ റഹീം എംഎല്‍എയുടെ നാഷണല്‍ സെക്കുലർ കോണ്‍ഗ്രസ്, ആര്‍ എസ് പി ലെനിനിസ്റ്റ് എന്നിവർ മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്നുമുണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സും (സ്​​ക​റി​യ) ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സും ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കണമെന്നാണ് സി പി എം നിർദേശം. അതുപോലെ തന്നെ ജെ ഡി എസും എല്‍ ജെഡിയും പരസ്പരം ലയിക്കണം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ൽ ജെ ഡി​യി​ലെ ക​ല​ഹം സി പി എം ആ​യു​ധ​മാക്കുന്നത്.

ക​ക്ഷി ബാ​ഹു​ല്യം കാ​ര​ണം നാ​ല്​ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ മ​ന്ത്രി​സ്ഥാ​നം വീതം വെയ്ക്കുകയാണ് ചെയ്തത്. ബോർഡ് കോർപ്പറേഷന്‍ വിജനവും കീറാമുട്ടിയായി. ഇതോടൊപ്പം തന്നെയാണ് കക്ഷികള്‍ക്കിടയിലെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായത്. സോഷ്യലിസ്റ്റ് കക്ഷികളുടെ ലയനത്തിന് നേരത്തെ തന്നെ നിർദേശമുണ്ടായിരുന്നെങ്കിലും അത് സാധ്യമായില്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​ൽ ജെ ഡി​യി​ലെ ക​ല​ഹം സി പി എം ആ​യു​ധ​മാക്കുന്നത്.

പാർട്ടിയിലെ വിമത വിഭാഗത്തോട് സി പി എം നേതൃത്വം

പാർട്ടിയിലെ വിമത വിഭാഗത്തോട് സി പി എം നേതൃത്വം മൃദു സമീപനം സ്വീകരിക്കുന്നുവെന്ന പരാതി ഔദ്യോഗിക വിഭാഗത്തിന് നേരത്തെ തന്നെയുണ്ട്. എല്‍ ജെ ഡി വിട്ട ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷേ​ക്​ പി. ​ഹാ​രീ​സിനേയും ര​ണ്ട്​ സം​സ്ഥാ​ന സെ​​ക്ര​ടറിമാരേയും സഹകരിപ്പിക്കാനുള്ള നീക്കം ഈ ആരോപണം കൂടുതല്‍ ബലപ്പെടുത്തുന്നു. പാ​ർ​ട്ടി വി​ടു​ന്ന സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് ദേ​ശീ​യ ജ​നറല്‍ സെക്രട്ടറി ജാ​വേ​ദ് റാ​സ ആ​ശം​സ നേ​ർ​ന്ന​തും എ​ൽ ​ജെ ഡി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തിന് തിരിച്ചടിയാണ്.

പുതിയ സാഹചര്യത്തില്‍ ജെ ഡി എ​സി​ൽ ല​യി​ക്കാ​ൻ എ​ൽ ജെ ഡി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താന്‍

പുതിയ സാഹചര്യത്തില്‍ ജെ ഡി എ​സി​ൽ ല​യി​ക്കാ​ൻ എ​ൽ ജെ ഡി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താന്‍ സി പി എമ്മിന് എളുപ്പമാണ്. ലയനത്തിന് ജെ ഡി എസ് ഏറേക്കുറെ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഒ​പ്പം ജ​നാ​ധി​പ​ത്യ കേ​ര​ള ​േകാ​ൺ​ഗ്ര​സും സ്​​ക​റി​യ തോ​മ​സ്​ വി​ഭാ​ഗവും മാ​ണി ​ഗ്രൂ​പ്പി​ൽ ല​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ് ലയിച്ചില്ലെങ്കിലും സ്കറിയ തോമസ് വിഭാഗത്തെയെങ്കിലും ലയിപ്പിക്കാനാകുമോയെന്നാണ് സി പി എം നോക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+