Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഡിജെഎസും കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇടത്തോട്ട്? ബിഡിജെഎസിന്‍റെ സാധ്യത തള്ളാതെ സിപിഎം

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിയും -ബിഡിജെഎസും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്. മുന്നണിയില്‍ ചേരുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതാണ് ബിഡിജെഎസിനെ ചൊടുപ്പിച്ചത്. അതേസമയം ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായപ്പോള്‍ ബിജെപി നേതൃത്വം ഇടപെട്ടില്ലെന്നതും ബിഡിജെഎസിനുള്ളില്‍ അതൃപ്തിക്ക് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.

ഇതോടെ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഡിജെഎസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്ന പ്രചരണങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്. എന്‍ഡിഎ വിട്ട് വന്നാല്‍ ബിഡിജെഎസിന് മുന്നില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ സിപിഎമ്മും സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 ബന്ധം ഉലഞ്ഞു

ബന്ധം ഉലഞ്ഞു

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വിദേശത്ത് ചെക്ക് കേസില്‍ കുടുങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതും ബിജെപിയുടെ നിസ്സഹകരണവും എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കിയിരുന്നു.ബിജെപി സംസ്ഥാന നേതൃത്വം ഇടപെടുന്നതിന് മുന്‍പ് തന്നെ തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

 പാലായില്‍ വോട്ട് മറിച്ചു?

പാലായില്‍ വോട്ട് മറിച്ചു?

ബിജെപി നിലപാടിനെതിരെ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പാലായില്‍ ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ട് മറിച്ചതെന്ന ആരോപണവും ശക്തമായിരുന്നു. തിരഞ്ഞെടുപ്പില്‍ പാലായില്‍ ബിഡിജെഎസിന്‍റേയും എസ്എന്‍ഡിപിയുടേയും വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചിരുന്നുവെന്ന് മാണി സി കാപ്പനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

 പരിഗണിക്കണം

പരിഗണിക്കണം

വോട്ട് കണക്കുകളും ഇത്തവണ ബിഡിജെഎസിന്‍റെ വോട്ടുകള്‍ എന്‍ ഹരിക്ക് ലഭിച്ചില്ലെന്ന സൂചന നല്‍കുന്നുണ്ട്.ഇതിനിടെ അരൂര്‍ സീറ്റില്‍ ബിഡിജെഎസ് മത്സരിക്കാതെ വിട്ടുന്ന നിന്നതും എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ട്. ബിജെപി വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതില്‍ തീരുമാനം ഉണ്ടാകണമെന്ന ആവശ്യമാണ് തുഷാര്‍ വെള്ളാപ്പള്ളി ഉയര്‍ത്തുന്നത്.

 സ്വീകരിക്കുമെന്ന് സിപിഎം

സ്വീകരിക്കുമെന്ന് സിപിഎം

ഇത് പരിഗണിക്കാതിരുന്നതോടെയാണ് ബിഡിജെഎസ് എന്‍ഡിഎ വിടുമെന്നും ഇടതുമുന്നണിയിലേക്ക് പോകുമെന്നുമുള്ള വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സിപിഎം. ബിഡിജെഎസ് എന്‍ഡിഎ വിട്ട് വന്നാല്‍ അവര്‍ക്ക് മുന്‍പില്‍ വാതില്‍ കൊട്ടിയടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 മുന്നണി ബന്ധം മാറും

മുന്നണി ബന്ധം മാറും

ഉപതിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മുന്നണി ബന്ധങ്ങളില്‍ മാറ്റം വരാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. പാലാ തിരഞ്ഞെടുപ്പോടെ ഇത് സംബന്ധിച്ചുള്ള നേരിയ ചിത്രം പുറത്തുവന്നെന്നും സിപിഎം ക്യാമ്പുകള്‍ പറയുന്നു.

 രണ്ട് കക്ഷികള്‍

രണ്ട് കക്ഷികള്‍

പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി എല്‍ഡിഎഫിന്‍റെ അട്ടിമറി വിജയത്തിന് പിന്നില്‍ ബിഡിജെഎസിന്‍റെ വോട്ടുകളും കേരള കോണ്‍ഗ്രസിലെ പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടുകളും ഉണ്ടെന്ന് സിപിഎം സമ്മതിക്കുന്നു. ഈ രണ്ട് കക്ഷികളും ഉടന്‍ ഇടതുമുന്നണിയിലേക്ക് എത്തുമോയെന്നാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

 ചര്‍ച്ച ചെയ്തിട്ടില്ല

ചര്‍ച്ച ചെയ്തിട്ടില്ല

ഇതില്‍ ബിഡിജെഎസിന്‍റെ പ്രവേശനം സംബന്ധിച്ച് ഇടതുമുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കില്ലെന്നുള്ള സൂചനകളും സിപിഎം നല്‍കുന്നു. മുന്നണിയിലെടുക്കണോ അതോ സഹകരിക്കണോ എന്നതാകും ചര്‍ച്ചാ വിഷയം. അതേസമയം വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

മുതലെടുക്കാന്‍

മുതലെടുക്കാന്‍

ബിഡിജെഎസ്-ബിജെപി ബന്ധത്തിലെ അസ്വസ്ഥതകള്‍ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ നിലപാട് കടുപ്പിക്കാതിരുന്നാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇത് പ്രതിഫലിക്കുമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.

ക്ഷണം തള്ളി

ക്ഷണം തള്ളി

അതേസമയം എല്‍ഡിഎഫിലേക്കുള്ള ക്ഷണം തള്ളി ബിഡിജെഎസും രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നടപടികളില്‍ ആകൃഷ്ടരായാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും ചില അതൃപ്തികള്‍ ഉണ്ടെങ്കിലും മുന്നണി വിടില്ലെന്നും സുഭാഷ് വാസു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അരൂരില്‍ ഷാനിമോളെ സിപിഎം തന്നെ എംഎല്‍എയാക്കും? പ്രചാരണത്തില്‍ കത്തികയറി യുഡിഎഫ്, ആവേശം

വട്ടിയൂര്‍ക്കാവില്‍ അടിപതറി ബിജെപി? തലവേദന ഒഴിയാതെ എന്‍ഡിഎ ക്യാമ്പ്, കത്തികയറി യുഡിഎഫ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+