'വലതുപക്ഷവല്‍ക്കരണത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം രൂപപ്പെടുത്തണം': സിപിഎം പ്രമേയം
വലതുപക്ഷവല്‍ക്കരണത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം രൂപപ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 'സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെതുടര്‍ച്ചയില്‍ ദേശീയ പ്രസ്ഥാനവും തുടര്‍ന്ന് ഇടതു പക്ഷ പുരോഗമന പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ ഇടപെടലുകളാണ് കേരത്തെ ഇന്നത്തെ അവസ്ഥയില്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കിയത്. 1957 സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കിയതോടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കപ്പെട്ടതും കേരളത്തിന്റെ ജനാധിപത്യ വല്‍ക്കരണത്തിന് അടിസ്ഥാനമായിത്തീര്‍ന്നു. ഇതിന്റെ അടിത്തറയില്‍ നിന്നു കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടുവന്നത്'.
'വര്‍ത്തമാനകാലത്ത് ഈ സ്ഥിതിവിശേഷത്തിന് കടുത്ത വെല്ലുവിളി ഉയര്‍ന്നുവരികയാണ്. ഫ്യൂഡല്‍മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും ശക്തമായിഉയര്‍ന്നുവരുന്നുണ്ട്. ആഗോളവത്ക്കരണനയങ്ങള്‍ ശക്തിപ്പെട്ടതോടെ വലതുപക്ഷവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്ന നിലപാട് സാംസ്‌കാരിക രംഗത്ത് പ്രചരിക്കപ്പെടുന്നുണ്ട്. ചരിത്രവല്‍ക്കരണത്തെ ശക്തമായി പ്രതിരോധിക്കുകയും കമ്പോള മൂല്യങ്ങളെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന പ്രവണതയും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നിരിക്കുകയാണ്. അരാഷ്ട്രീയ ചിന്തകളുടെ അടിത്തറയായി ഇത്തരം രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ അധികാരത്തില്‍ സംഘപരിവാര്‍ നയിക്കുന്ന ബി ജെ പി എത്തിപ്പെട്ടതോടെ വര്‍ഗ്ഗീയമായ അജണ്ടകളും പിന്തിരിപ്പന്‍ ആശയങ്ങളും സജീവമായി പ്രചരിപ്പിക്കുകയാണ്. സമസത മേഖലകളെയും വര്‍ഗ്ഗീയ വല്‍ക്കരിക്കുന്നതിനും ന്യൂനപക്ഷ വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും സമസ്തമേഖലയിലും വ്യാപിപ്പിക്കുകയാണ്. ഹിന്ദുത്വ, കോര്‍പ്പറേറ്റ് അജണ്ടകള്‍ അമിതാധികാര പ്രവണതയോടെ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും വലതു പക്ഷവല്‍ക്കരണത്തിന് അടിത്തറയായിത്തീര്‍ന്നിട്ടുണ്ട്'.

'സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹിന്ദുത്വ അജണ്ടകള്‍ ന്യൂനപക്ഷ ജനവി ഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തി ന്യൂനപക്ഷ വര്‍ഗ്ഗീയ വാദികളും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുക യാണ്. ഇത് ഫലത്തില്‍ ഹിന്ദുത്വവാദികള്‍ക്ക് കരുത്ത് പകരുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഒരോ ജനവി ഭാഗങ്ങളും പ്രത്യേകമായി സംഘടിക്കണമെന്നുള്ളസ്വത്വരാഷ്ട്രീയ ചിന്തകളും ജനങ്ങളുടെ പൊതുവായ ജനാധിപത്യ മുന്നേറ്റങ്ങളെ തടസപ്പെടുത്തുന്നതിന് ഇടയാവുകയാണ്. ഉത്തരാധുനിക സിദ്ധാന്തങ്ങള്‍ ഇത്തരം ആശയഗതികള്‍ക്ക് അടിസ്ഥാനമൊരുക്കുകയും ചെയ്യുന്നു. പൊതുവായ യോജിപ്പിന്റെ ഘടകങ്ങള്‍ക്ക് പകരം സ്വത്വപരമായ അന്വേഷണത്തിന്റെ തലങ്ങളിലേക്ക് ഇവമാറുകയും ചെയ്തു അതിലൂടെ ബൗദ്ധികമേഖലയില്‍ പ്രവര്‍ ത്തിക്കുന്ന ജനവി ഭാഗങ്ങളെപ്പോലും വർഗ്ഗീയവത്കരിക്കുന്നതിനുള്ള ഇടം രൂപപ്പെടുത്തുകയാണ്'.
'വര്‍ഗ്ഗീയശക്തികളുംജാതി വാദി കളും ഇപ്പോള്‍ ശക്തമായി സമൂഹത്തിലിടപെടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇത്തരക്കാര്‍ സന്നദ്ധ സംഘടനകള്‍ രൂപീകരി ച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നുണ്ട്. സാമ്പത്തിക ആനുകൂല്യങ്ങള്‍ അതിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി, അവരെകൂടെനിര്‍ ത്തുന്നതിനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ദേശീയ പ്രസ്ഥാനം വലിയ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനം മുന്നോട്ടുവച്ച ആശയഗതികളെ രാഷ്ട്രീയ അജണ്ടകളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ അത് വഹിച്ച പങ്ക് വലുതാണ്. ഇത്തരം കാഴ്ചപ്പാടോടെ വികസിച്ചുവന്ന കേരളത്തിലെ ജനാധി പത്യകക്ഷികള്‍ പലതും അത്തരംമൂല്യങ്ങള്‍ വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിനില്‍ക്കുകയാണ്. വര്‍ഗ്ഗീയശക്തികളുമായി സന്ധിചേരുന്ന കോൺഗ്രസ്സ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍ പ്രതിലോമ സാംസ്‌കാരിക പശ്ചാത്തലത്തിന് കരുത്ത് പകരുകയും ചെയ്തു. നവോത്ഥാന പോരാട്ടങ്ങളുടെ ഫലമായി വികസിച്ചുവന്ന സ്ത്രീകളുടെ മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിന് വര്‍ഗ്ഗീയ ശക്തികളും വലതുപക്ഷ ശക്തികളും യോജിച്ചുനില്‍ക്കുന്ന സ്ഥിതി നാം കണ്ടതാണു. ശാസ്ത്ര, സാങ്കേതിക വിദ്യകളുടെവികാസം ഉണ്ടായിട്ടും തെറ്റായ പ്രവണതകള്‍ പലതും ഉയര്‍ന്നുവരികയാണ്'.
കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ
'ശാസ്ത്രബോധത്തിന്റെയും യുക്തി പരതയുടെയും അടിസ്ഥാനത്തില്‍ പുതിയ ജ്ഞാനോല്‍പ്പാദനത്തിന് പകരം ശാസ്ത്രവിരുദ്ധതയും കപട ശാസ്ത്രരൂപങ്ങളും പ്രോത്സാഹിപ്പിക്കെപ്പടുകയാണ്. പ്രതിരോധ കുത്തി വെയ്പ്പുകള്‍ക്ക് എതിരെപോലും എതിര്‍പ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. സമൂഹത്തെയും പ്രകൃതി വിഭവങ്ങളെയും ഊര്‍ജ്ജരൂപങ്ങളെയുംജൈവ സമ്പത്തിനെയും ബദല്‍ വികസന മാതൃകകളെയും സംബന്ധിച്ച ശാസ്ത്രീയ അന്വേഷണങ്ങളും പ്രതികരണങ്ങളുംആവശ്യമുള്ള ഇടങ്ങളില്‍ ശാസ്ത്രവിരുദ്ധമായ ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കെതിരായി മതവാദികള്‍ നടത്തുന്ന പ്രചരണങ്ങള്‍ ഇത്തരത്തിലുള്ള നിലപാടുകളുടെ ഭാഗമാണെന്ന് കാണാം. കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ജനാധിപത്യ പോരാട്ടങ്ങളുടെയും കൂടെ നിന്ന മഹത്തായ മാധ്യമ പാരമ്പര്യം നമ്മുടെ നാട്ടിനുണ്ട്. എന്നാല്‍ അത്തരം മാധ്യമങ്ങള്‍ പലതും സംഘപരിവാറിന്റെ കുഴലൂത്തുകാരായിമാറുന്നസ്ഥിതി വിശേഷവും രൂപപ്പെട്ടു വരികയാണ്. ഭരണഘടന മുന്നോട്ടു വച്ച മൂല്യ ങ്ങളെ തകര്‍ക്കുന്ന വിധം ഇത്തരം വലതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. നവമാധ്യമങ്ങളില്‍ ഇത്തരം ഇടപെടല്‍ ശക്തമാണ്'.
'വര്‍ത്തമാന കാലഘട്ടത്തില്‍ വര്‍ഗ്ഗീയതയെ പ്രതിരോധിക്കുക എന്നത് രാഷ്ട്രീയ മായ സമരങ്ങള്‍കൊണ്ട് മാത്രം സാധ്യമാകില്ല. സാമൂഹ്യ, സാസ്‌കാരിക പ്രത്യയശാസ്ത്ര മേഖലയില്‍ സൂക്ഷ്മമായ തലത്തില്‍ ചെറുത്തു നില്‍പ്പുകള്‍ വികസി പ്പിച്ച് ഇടപെട്ട് കൊണ്ട് മാത്രമേ സമഗ്രമായ പ്രതിരോധം സൃഷ്ടിക്കാനാവൂ. സ്വത്വവാദ രാഷ്ട്രീയെത്തെയും അതിന് അടിസ്ഥാനമായിമാറുന്ന ഉത്തരാധുനിക ചി ന്തകളുടെ പരിമിതി തുറന്നുകാട്ടി മുന്നോട്ടു പോകുക എന്നതും പ്രധാനമാണ്. വര്‍ഗ്ഗീയതയ്‌ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളെയും യോജിപ്പിച്ചു കൊണ്ടുള്ളവിശാലഐക്യവുംമുന്നോട്ടുവയ്ക്കുകഎന്നത് പ്രധാനമാണ്.
മാധ്യമ മേഖലയില്‍ ബദല്‍ മാധ്യമങ്ങള്‍ രൂപപ്പെടുത്തിയും മാധ്യമ സാക്ഷരതവികസിപ്പിച്ചു കൊണ്ടുംഅവര്‍ പ്രചരിപ്പിക്കുന്ന വലതുപക്ഷവല്‍ക്കരണത്തെ പ്രതി രോധിക്കാനാവണം. നവമാധ്യമങ്ങളിലെ വലതുപക്ഷ പ്രചരണങ്ങളെ പ്രതി രോധിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഒപ്പം വികസിപ്പിക്കേണ്ടതുണ്ട്. എല്ലാവിഭാഗങ്ങളിലും പാവപ്പെട്ട ജനവിഭാഗങ്ങളുണ്ട്. ഇവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പോകുന്ന ഇടതുപക്ഷ സമീപനത്തെ വികസിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. അത്തരമൊരു രാഷ്ട്രീയ അടിത്തറയില്‍ നിന്നു കൊണ്ട് മാത്രമേ മതനിരപേക്ഷതയുടെ കൊടിക്കൂറ മുന്നോട്ടുകൊണ്ടു പോകാനാവൂ'.
'നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും അടിത്തറയില്‍ നിന്നുകൊണ്ട് പൊതുവായയോജിപ്പ് രൂപപ്പെടുത്തുന്നതിനുള്ള സാംസ്‌കാരിക മുന്നേറ്റം സൃഷ്ടി ക്കപ്പെടേണ്ടതുണ്ട്. അതോടൊപ്പം തന്നെ ജനജീവിതത്തെ മുന്നോട്ടുകൊണ്ടു പോ കുന്നതിനുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക എന്നതും പ്രധാനമാണ്. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ശാസ്ത്രീയമായ സമീപനത്തോടെ വീക്ഷിക്കുന്ന ചിന്താഗതികളെയും വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഏറെക്കാലത്തെ പോരാട്ടത്തിലൂടെ കേരളസമൂഹം വികസിപ്പിെച്ചടുത്ത ഇടതുപക്ഷ മനസ്സിനെ ദുര്‍ബലപ്പെടുത്തുന്ന വര്‍ഗ്ഗീയചിന്താഗതികളെയും വലതുപക്ഷ ആശയഗതികളെയും പ്രതിരോധിക്കുക എന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായിട്ടുള്ളതാണ്. ജനകീയസംസ്‌കാരം വികസിക്കുന്നിടത്താണ് ജനകീയ രാഷ്ട്രീയത്തിന് വികസിക്കാനാവൂ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അവിടെ മാത്രമേ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുകയുള്ളൂ. അതുകൊണ്ട് വലതുപക്ഷ വല്‍ക്കരണത്തിനെതിരായ ശക്തമായ പ്രവര്‍ത്തനം മുന്നോട്ടുവയ്ക്കുക നാടിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്'. അതിനായുള്ള ഇടപെടലുകളില്‍ ജനാധിപത്യ വിശ്വാസികളെല്ലാം അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications