കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു, എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. നിലവിൽ പിണറായി മന്ത്രിസഭയിലെ തദ്ദേശ-എക്സൈസ് വകുപ്പ് മന്ത്രിയാണ് എംവി ഗോവിന്ദൻ. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സിപിഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
' സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വ്വഹിക്കാന്‍ സ. കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ സ. എം വി ഗോവിന്ദനെ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. പാര്‍ടി ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി പോളിറ്റ് ബ്യൂറോ അംഗങ്ങളായ സഖാക്കള്‍ പ്രകാശ് കാരാട്ട്, പിണറായി വിജയന്, എം എ ബേബി, എ വിജയരാഘവന് എന്നിവര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. സ. ഇ പി ജയരാജന് അധ്യക്ഷത വഹിച്ചു'.

എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത് സംസ്ഥാന സമിതി ഏകകണ്ഠമായിട്ടാണ് എന്ന് ഇപി ജയരാജന് വ്യക്തമാക്കി. പാര്‍ട്ടി തീരുമാനം അംഗീകരിച്ച് കൊണ്ട് എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി കൊണ്ട് മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിസ്ഥാനത്ത് നിന്നുളള രാജി അടക്കമുളള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. മന്ത്രിസഭാ പുനസംഘടനയുടെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന് പ്രതികരിച്ചു.
പിണറായിയുടെ ആസ്തി അറിയുമോ?; പിണറായി മന്ത്രിസഭയിലെ കോടീശ്വരൻമാരെ അറിയാം
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന തീരുമാനം കോടിയേരി ബാലകൃഷ്ണന് അറിയിച്ചത്. അവധിയെടുത്താല്‍ മതിയാകും എന്നതായിരുന്നു സിപിഎം നിലപാട്. എന്നാല്‍ സെക്രട്ടറി സ്ഥാനം ഒഴിയാമെന്ന നിലപാടില്‍ കോടിയേരി ഉറച്ച് നിന്നതോടെയാണ് പുതിയ സെക്രട്ടറിയെ പാര്‍ട്ടി തീരുമാനിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം കോടിയേരിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടക്കമുളള നേരിട്ട് വീട്ടിലെത്തിയാണ് അറിയിച്ചത്. എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസ്ഥാനത്തേക്ക് പുതിയ ആള് വരും. എംവി ഗോവിന്ദന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications