Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡിക്കെതിരേയുള്ള പോരാട്ടം നടത്താന്‍ കെ സുധാകരനെ സി പി എം പഠിപ്പിക്കേണ്ട: എന്‍ എസ് നുസൂർ

തിരുവനന്തപുരം: ഇഡിക്കെതിരെയുള്ള പോരാട്ടം എങ്ങനെ നടത്തണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ സി പി എം പഠിപ്പിക്കേണ്ടെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്‍ എസ് നുസൂർ. അപകടം പടിവാതിൽക്കൽ എത്തുമ്പോൾ എല്ലാപേരും സഹായം തേടുന്നത് കോൺഗ്രസ്‌ പ്രസ്ഥാനത്തിനോടാണ് . അവരെ സഹായിക്കുക എന്നത് ഫാസിസ്സത്തിനെതിരെ കോൺഗ്രസ്‌ സ്വീകരിക്കുന്ന സമീപനമാണ്. രാജ്യത്തെ ഇടതുപക്ഷ സംഘടനകൾക്ക് പോലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരുന്ന സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടിയപ്പോൾ അത് നോക്കി കൈകൊട്ടി ചിരിച്ച് വരാണ് കേരളത്തിലെ ഡി വൈ എഫ് ഐ പ്രസ്ഥാനമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. നുസൂറിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...

ഇഡിക്കെതിരെയുള്ള പോരാട്ടം എങ്ങനെ നടത്തണമെന്ന് കോൺഗ്രസ്‌ പ്രസ്ഥാനത്തിന് നല്ലതുപോലെ അറിയാം. അതിന് മാർക്സിസ്റ്റ്‌ പാർട്ടിയുടെ ക്ലാസ്സ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യമില്ല. എം എ ബേബിയുടെ പ്രസ്താവന കുളം കലക്കി മീൻപിടിക്കുന്ന നാലാംകിട രാഷ്ട്രീയമാണെന്ന് കേരളീയർക്ക് മനസിലാകും. അപകടം പടിവാതിൽക്കൽ എത്തുമ്പോൾ എല്ലാപേരും സഹായം തേടുന്നത് കോൺഗ്രസ്‌ പ്രസ്ഥാനത്തിനോടാണ് .

k-sudhakaran

അവരെ സഹായിക്കുക എന്നത് ഫാസിസ്സത്തിനെതിരെ കോൺഗ്രസ്‌ സ്വീകരിക്കുന്ന സമീപനമാണ്. തെറ്റ് ചെയ്യാത്തതാണെങ്കിൽ പേടിക്കേണ്ട കാര്യമില്ലല്ലോ? അത് കൊണ്ടാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇഡി യ്ക്ക് മുൻപിൽ മണിക്കൂറുകളോളം ചിലവഴിച്ചത്. ചിദംബരത്തിനെ വേട്ടയാടിയതുപോലെ രാജ്യത്തെ ഏതെങ്കിലും ഫാസിസ്റ്റ് വിരുദ്ധ പോരാളികൾക്കെതിരെ വേട്ടയാടൽ ഉണ്ടായാൽ അവിടെ സംരക്ഷണവലയം തീർക്കാൻ കോൺഗ്രസ് അല്ലാതെ മറ്റൊരു പ്രസ്ഥാനവും ഉണ്ടാകില്ല. അത് തിരിച്ചറിയാം എന്നുള്ളതുകൊണ്ടാണ് സഖാവ് എം എ ബേബി തോമസ് ഐസക്കിന് വേണ്ടി ഇത്തരത്തിലുള്ള പ്രസ്താവന ഇറക്കിയത്.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

അത് ഡിവൈഎഫ്ഐ എന്നുപറയുന്ന സംഘടനയ്ക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ രാഹുൽ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും എതിരെ ഉണ്ടായ വേട്ടയാടലിന് പരസ്യമായി ഒരു പ്രതിഷേധ പ്രകടനം നടത്താനോ ഒരു പ്രതിഷേധ കുറിപ്പ് ഇറക്കാനോ തയ്യാറാകണം. രാജ്യത്തെ ഇടതുപക്ഷ സംഘടനകൾക്ക് പോലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകരുന്ന സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടിയപ്പോൾ അത് നോക്കി കൈകൊട്ടി ചിരിച്ച് വരാണ് കേരളത്തിലെ ഡിവൈഎഫ്ഐ പ്രസ്ഥാനം. അവരെ ഈ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ തോമസ് ഐസക്കും സഖാവ് എം എ ബേബിയും ഇനിയെങ്കിലും തയ്യാറാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+