Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായരെ തള്ളി സിപിഎം.. പാര്‍ട്ടിക്കുള്ളത് കുക്കറി ഷോയിലെ ബന്ധം മാത്രം.. !

ലക്ഷ്മി നായരെ സിപിഎമ്മും കൈവിടുന്നു. ലക്ഷ്മിനായര്‍ക്കെതിരെ നിലപാടെടുക്കാന്‍ പാര്‍ട്ടി നിര്‍ദേശം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലും കൈരളി ടിവിയിലെ കുക്കറി ഷോ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരെ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ കര്‍ശന നിലപാടെടുക്കാന്‍ അംഗങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായി വിവരം. പാര്‍ട്ടി ചാനലെന്നു പറയപ്പെടുന്ന കൈരളിയില്‍ അവര്‍ പാചക പരിപാടി അവതരിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞ ബന്ധം ലക്ഷ്മി നായരോട് ഇല്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.

lakshmi

ലോ അക്കാദമിയിലെ സമരത്തില്‍ പാര്‍ട്ടിയും സര്‍ക്കാരുമാണ് ലക്ഷ്മി നായരെ സംരക്ഷിക്കുന്നത് എന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും പാര്‍ട്ടിയോ സര്‍ക്കാരോ ഇടപെടാഞ്ഞത് ലക്ഷ്മി നായര്‍ക്കുള്ള സ്വാധീനം മൂലമാണെന്നും ആരോപണമുയര്‍ന്നു. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദര പുത്രിയാണ് ലക്ഷ്മി നായര്‍. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ലക്ഷ്മി നായര്‍ക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായിരിക്കുന്നത്.

law

ലോ അക്കാദമിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതിയിലെ അംഗങ്ങള്‍ക്കും സിപിഎം സമാന നിര്‍ദേശം നല്‍കിയിരുന്നു എന്നാണറിയുന്നത്. ഉപസമിതി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്. ക്രമക്കേട് തെളിഞ്ഞാല്‍ ലോ അക്കാദമിയുടെ അഫിലിയേഷന്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+