ആർഭാടങ്ങളില്ലാതെ..ആര്യ-സച്ചിൻ കല്ല്യാണത്തിന്റെ ക്ഷണക്കത്തുമായി സിപിഎം
തിരുവനന്തപുരം: കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്തുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ക്ഷണിക്കുന്നത്.ആർഭാടങ്ങളൊന്നുമില്ലാതെയാണ് കത്ത്.

സപ്റ്റംബർ നാലിന് തിരുവനന്തപുരം എകെജി ഹാളിൽ വെച്ചാണ് വിവാഹം.
കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിൻ്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.നേരത്തേ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരിലുള്ള ക്ഷണക്കത്ത് സച്ചിൻ ദേവ് എംഎൽഎ പങ്കുവെച്ചിരുന്നു.തിരുവനന്തപുരത്തെ വിവാഹ ചടങ്ങുകൾക്ക് ശേഷം 6ാം തീയതി കോഴിക്കോട് വെച്ച് വിവാഹ സൗഹൃദ വിരുന്ന് നടക്കും. ടാഗോർ സെന്റിനറി ഹാളിലാണ് വിരുന്ന്. വൈകീട്ട് നാല് മണി മുതലാണ് വിരുന്ന്.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയുമാണ് വിവാഹിതരാകുന്നത്.ബാലസംഘം മുതലുള്ള പരിചയമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി നിൽക്കുന്നത്.
സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്.കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎ ആയത്. ആര്യ രാജേന്ദ്രന്‍ എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായത്.












Click it and Unblock the Notifications