അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?
ആലപ്പുഴ: സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തുകൊണ്ട് സിപിഎമ്മിനെ വെട്ടിലാക്കിയ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പാർട്ടി തുടരുകയാണ്. അതിനിടെ വരുന്ന തിരഞ്ഞെടുപ്പിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുകയാണെങ്കിൽ അതിന് ശക്തമായ വെല്ലുവിളി തീർക്കാനുള്ള ആലോചനകളും പാർട്ടിയിൽ സജീവമാണ്.
അതിന്റെ ഭാഗമായി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാറിനെ ഇവിടെ കളത്തിൽ ഇറക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിവരം. ഇന്ന് രാവിലെ നടന്ന പത്രസമ്മേളനത്തിൽ പോലും സുധാകരൻ തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. മത്സരിക്കുമെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ അറിയിച്ചത്. എങ്കിലും അവസാന നിമിഷം അതിനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല.

ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ സംസാരിച്ചിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇനി ഒരുപക്ഷേ, സുധാകരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിലും അതിനെ പ്രതിരോധിക്കുക എന്നതാണ് സിപിഎം മുന്നോട്ട് വയ്ക്കുന്ന തന്ത്രം.
ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് വിഎ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കുമെന്നാണ് വിവരം. അദ്ദേഹം സമ്മതം മൂളിയാൽ തുടർനടപടികൾ കൈക്കൊള്ളും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചന ഉണ്ടാകുമെന്നാണ് വിവരം. അവിടെ അരുൺ കുമാറിനാവും നറുക്ക് വീഴുക.
സുധാകരൻ മത്സരത്തിന് ഇറങ്ങുകയാണെങ്കിൽ പിന്തുണയ്ക്കുക എന്ന നയമാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ദീർഘകാലം എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്ന ജി സുധാകരനെ വിടാതെ പിടിച്ചാൽ ജില്ലയിൽ വലതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ അതിന് തന്നെയാവും അവരുടെ ശ്രമം.
കഴിഞ്ഞ ദിവസവും ചർച്ചയ്ക്കായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. അവസാനവട്ട അനുനയശ്രമത്തിനാണ് നേതാക്കൾ സുധാകരനെ കാണാൻ എത്തിയത്. എന്നാൽ നേതാക്കളെ വീടിനുള്ളിൽ സുധാകരൻ കയറ്റിയിരുന്നില്ല. പുറത്തിരുന്നാണ് നേതാക്കൾ സുധാകരനുമായി ചർച്ച നടത്തിയത്.
അതിനിടെ ജി സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി നേതൃത്വത്തിന് ഇടയിൽ തലവേദന സൃഷ്‌ടിച്ചിരുന്നു. ഇതോടെ ജില്ലയിലെ പ്രമുഖ നേതാവെന്ന നിലയിൽ സുധാകരനൊപ്പമുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായി തീവ്ര ശ്രമത്തിലാണ് പാർട്ടിയും അണികളും ഒക്കെ. ജില്ലയിൽ അതിനായി പ്രത്യേക പദ്ധതികൾ പാർട്ടി നേതൃത്വം അണിയറയിൽ ഒരുക്കുന്നുണ്ടെന്നാണ് വിവരം.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications