ലീഗിനെ പൊളിക്കാന്‍ കെടി ജലീല്‍, പുതിയ ചുമതല നല്‍കി സിപിഎം, കൂടെ മന്ത്രിയും 2 എംഎല്‍എമാരും
കോഴിക്കോട്: പരമ്പരാഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ന്യൂനപക്ഷ വോട്ടുകളെ അവിടുന്ന് അടര്‍ത്തിമാറ്റാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ തുടര്‍ഭരണ നേട്ടത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് നിര്‍ണ്ണായകമായെങ്കില്‍ മുസ്ലിം ന്യൂനപക്ഷത്തെ സിപിഎം നേരിട്ട് ഒപ്പം നിര്‍ത്തുകയായിരുന്നു.
പൗരത്വ നിയമഭേദഗതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ഒന്നാം പിണറായി സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ച നയം ഉള്‍പ്പടേയുള്ളവ മുസ്ലിം ന്യൂനപക്ഷത്തിന്‍റെ ഈ സിപിഎം അനുകൂല മനോഭാവത്തിന് കാരണമായിട്ടിട്ടുണ്ട്.

സീറ്റുകള്‍ അധികം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലീഗിന്‍റെ തട്ടകമായ മലപ്പുറത്ത് വോട്ട് വിഹിതം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് ന്യൂനപക്ഷത്തിന്‍റെ ഈ മാറിയ സമീപനം മൂലമാണ്. കോഴിക്കോട് സൗത്ത്, അഴീക്കോട്, കളമശ്ശേരി എന്നീ മലപ്പുറത്തിന് പുറത്തുള്ള മൂന്ന് ലീഗ് സിറ്റിങ് സീറ്റുകള്‍ ലീഗില്‍ നിന്ന് പിടിച്ചെടുക്കാനും എല്‍ഡിഎഫിന് സാധിച്ചു.

സിപിഎമ്മിനോടുള്ള മുസ്ലിങ്ങളുടെ മാറിയ ഈ സമീപനം തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് പരാജയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി ലീഗ് പോലും വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്കൊപ്പം നിന്ന ന്യൂനപക്ഷ വോട്ടുകള്‍ വരും തിരഞ്ഞെടുപ്പുകളിലും ഉറപ്പിച്ച് നിര്‍ത്താനുള്ള തന്ത്രവുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്.

കെടി ജലീലിനാണ് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ചുമതല സിപിഎം നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗിനെ പൊളിക്കുക എന്നത് തന്നെയാണ് പ്രഖ്യാപിത ലക്ഷ്യം. മുസ്ലിം ലീഗില്‍ നിന്നും വിഘടിച്ച് നില്‍ക്കുന്നവരേയും അസംതൃപ്തരേയും പാര്‍ട്ടി ഫ്ലാറ്റ് ഫോമിലേക്ക് എത്തിക്കുക എഅനതാണ് സിപിഎം പദ്ധതി.

മന്ത്രിസ്ഥാനം ഉള്‍പ്പടെ ലഭിച്ചതോടെ ഐഎന്‍എല്‍ മലബാര്‍ മേഖലയില്‍ സ്വാധീനം ചെലുത്തുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് വലിയ ആഭ്യന്തര പ്രശ്നങ്ങളാല്‍ നേതാക്കള്‍ തന്നെ തമ്മില്‍ തല്ലുന്ന സ്ഥിതിയാണ് ഐഎന്‍എല്ലില്‍ ഉണ്ടായിയിരിക്കുന്നത്. ഇതോടെയാണ് സിപിഎം ജലീലിനെ വീണ്ടും രംഗത്ത് ഇറക്കിയിരിക്കുന്നത്.

മുഖ്യധാര റീഡേഴ്സ് ഫോറം എന്ന പേരില്‍ വേദി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാനാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. 2012 ല്‍ തന്നെ പാര്‍ട്ടിയുടെ പിന്തുണയോടെ ജലീലിന്‍റെ പത്രാധിപത്യത്തില്‍ മുഖ്യധാര ത്രൈ മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.

എന്നാല്‍ 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ജലീല്‍ മന്ത്രിയാവുകയും ചെയ്തതോടെ മുഖ്യധാരയുടെ പ്രസിദ്ധീകരണം മുടങ്ങി. ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിഞ്ഞതോടെ പ്രസിദ്ധീകരണം പുനരാരംഭിച്ച് അതിെൻറ പേരിൽ റീഡേഴ്സ് ഫോറം രുപവൽക്കരിക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണത്തിന് പുറമെ കൂടുതല്‍ ശക്തമായ ഇടപെടലാണ് ലക്ഷ്യമിടുന്നത്. റീഡേഴ്സ് ഫോറത്തിന് സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ വരെ കമ്മറ്റികള്‍ രൂപീകരിച്ചു.

കൂട്ടായ്മയെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാക്കി ഉയർത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളിലെ പാര്‍ട്ടിയുടെ സ്വീകാര്യത അരക്കിട്ട് ഉറപ്പിക്കുകയുമാണ് ലക്ഷ്യം. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് അകന്ന് നില്‍ക്കുന്നവരെ പ്രത്യേക ലക്ഷ്യമായി കണ്ട് ആദ്യം കൂട്ടായ്മയിലേക്കും പിന്നീട് പാര്‍ട്ടിയിലേക്കും അടുപ്പിക്കാന്‍ ശ്രമിക്കും.

ലീഗിലേയും കോൺഗ്രസിലെയും വിഘടിച്ചു നിൽക്കുന്നവരെ ഭാരവാഹിത്വം നൽകി ഫോറത്തിന്‍റ നേതൃത്വത്തിലേക്ക് കൊണ്ട് വരും. മതവിശ്വാസികളുടെ ഇടയിലേക്ക് നേരിട്ട് കടന്ന് ചെല്ലാനുള്ള വേദിയായി ഫോറത്തെ മാറ്റും. പിടിഎ റഹീം, വി അബ്ദുറഹ്മാന്‍, പിവി അന്‍വര്‍ തുടങ്ങിയവരുടെയൊക്കെ സേവനം റീഡേഴ്സ് ഫോറത്തിന്‍റെ സംഘാടനത്തിനും പ്രചാരണത്തിനും ഉപയോഗിക്കാനാണ് ജലീലിന്‍റെ നീക്കം.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications