പാചകവാതക വിലക്കയറ്റം: സിപിഎം പ്രതിഷേധത്തിന്, ജനങ്ങളോടുള്ള ക്രൂരതയെന്ന് വിജയരാഘവന്
തിരുവനന്തപുരം: പാചകവാതകത്തിന്റെ പെട്രോള്‍-ഡീസല്‍ വിലയും കുത്തനെ കുതിച്ച് കയറുകയാണ്. ഇന്നും പാചകവാതകത്തിന് സിലിണ്ടറിന് 26 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 726 രൂപ സിലിണ്ടറിന് സാധാരണക്കാരന് നല്‍കേണ്ടി വരും. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി ഇതിനെ വിമര്‍ശിക്കുന്നുണ്ട്. സിപിഎമ്മും കടുത്ത പ്രക്ഷോഭത്തിലേക്ക് ഇറങ്ങുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിച്ചു. ഈ മാസം ആറിനാണ് പ്രക്ഷോഭം. കേന്ദ്ര സര്‍ക്കാരിനെതിരെ ജനദ്രോഹ നീക്കത്തിനെതിരെയാണ് സമരമെന്ന് വിജയരാഘവന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍ ഡിഎഫ് തീരുമാനിച്ചു. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക വില മാസം തോറും വര്‍ദ്ധിപ്പിച്ചും കേന്ദ്ര ബിജെപി സര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്.
ജനതയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഒരു സര്‍ക്കാരിന് മാത്രമേ ഇത്തരം കണ്ണില്‍ച്ചോരയില്ലാത്ത നടപടിക്ക് കഴിയുകയുള്ളൂ. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കുകയില്ലെന്ന നിഷ്ഠൂരതയാണ് മോദി സര്‍ക്കാരിന്റേത്. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാന്‍ കേന്ദ്രം തയ്യാറായില്ല.
2021ല്‍ 35 ദിവസത്തിനുള്ളില്‍ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും ഇതേനിരക്കില്‍ വില വര്‍ദ്ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ദ്ധനവ് കുടുംബ ബജറ്റ് തകര്‍ക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കേരള ജനത മുന്നോട്ടുവരണം. ആറിന് നടക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications