Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി; വിവാദം!! കേസെടുക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തി സിപിഎം. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. കെപിസിസി അധ്യക്ഷന്റെ വിമര്‍ശനത്തിന് വിജയരാഘവന്‍ മറുപടി പറഞ്ഞു. എന്നാല്‍ സിപിഎം ഓഫീസില്‍ പതാക ഉയര്‍ത്തിയത് നിയമം ലംഘിച്ചാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ദേശീയ പതാകയെ സിപിഎം അപമാനിച്ചു എന്നാണ് ആക്ഷേപം. ദേശീയ പതാകയോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാക സ്ഥാപിക്കരുത് എന്നാണ് നിയമം. ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ശബരീനാഥന്‍ ആരോപിച്ചു. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. സിപിഎമ്മിനെതിരെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

c

1947ലെ ആദ്യ സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തിയ ശേഷം ആദ്യമായിട്ടാണ് പിന്നീട് സിപിഎം ദേശീയ പതാക ഉയര്‍ത്തുന്നത്. സ്വാതന്ത്ര്യം കിട്ടയപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി പി കൃഷ്ണപിള്ള ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ടെന്ന് വിജയാഘവന്‍ പറഞ്ഞു. എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ദേശീയ പ്രസ്ഥാനത്തിന് മുന്നില്‍ നിന്നവരാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളല്ലായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

കാര്‍ഷിക പരിഷ്‌കരണമാണ് ഇടതുപക്ഷം അക്കാലത്ത് ഉയര്‍ത്തിയത്. പതാക ഉയര്‍ത്തിയത് തുടക്കമാണ്. ഇനി ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും വിജയരാഘവന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ നിലപാടുകള്‍ക്കെതിരെ വിപുലമായ പ്രചാരണമാണ് സിപിഎം നടത്താന്‍ പോകുന്നത്. കേന്ദ്രകമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം എല്ലാ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പിലും ദേശീയ പതാക ഉയര്‍ത്തിയത്.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തുവന്നിരുന്നു. ഇതിന് വിജയരാഘവന്‍ മറുപടി നല്‍കി. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+