25 വർഷം പോയിട്ട് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പോലും സിപിഎം പച്ചതൊടില്ല: കൊടിക്കുന്നില്‍
കൊല്ലം: സി പി എമ്മിന്റെ സമകാലിക രാഷ്ട്രീയ നേതൃത്വം ഇന്ന് ആ സംഘടനയിൽ നടപ്പിലാക്കുന്നത് "ഷാഡോ ബദൽ രേഖ" ആണെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ കൊടിക്കുന്നില്‍ സുരേഷ്. ബി ജെ പി സംഘപരിവാർ ശക്തികളുമായുള്ള ഉള്ള രഹസ്യ സഹകരണത്തിനുള്ള " രഹസ്യ ബദൽ രേഖ" ആണ് അത്.
എന്നാൽ എ കെ ബാലൻ "ദുനിയാവ് ഉള്ളിടത്തോളം സി പി എം കേരളം ഭരിക്കുമെന്ന്" നടത്തിയ പ്രസ്താവന ഈ രഹസ്യ നീക്കത്തെ തുറന്നുകാട്ടുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് വിമർശിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കൊടിക്കുന്നിലിന്റെ വിമർശനം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിപിഎമ്മിൻ്റെ സമകാലിക രാഷ്ട്രീയ നേതൃത്വം ഇന്ന് ആ സംഘടനയിൽ നടപ്പിലാക്കുന്നത് "ഷാഡോ ബദൽ രേഖ" ആണ്., അത് ബിജെപി സംഘപരിവാർ ശക്തികളുമായുള്ള ഉള്ള രഹസ്യ സഹകരണത്തിനുള്ള " രഹസ്യ ബദൽ രേഖ" ആണ് , എന്നാൽ എ കെ ബാലൻ "ദുനിയാവ് ഉള്ളിടത്തോളം സിപിഎം കേരളം ഭരിക്കുമെന്ന്" നടത്തിയ പ്രസ്താവന ഈ രഹസ്യ നീക്കത്തെ തുറന്നുകാട്ടുന്നു.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

മതേതര കക്ഷികളുടെ ദേശീയ ബദൽ എന്ന വാചകമേള നടത്തുന്ന സി പി എമ്മിന് കേരളത്തിൽ ആ ബദൽ ബി ജെ പി സംഘപരിവാർ ബദൽ ആണെന്നും, ഈ രഹസ്യനീക്കമാണ് ആചന്ദ്രതാരം ഭരിക്കാമെന്ന കിനാവ് പിണറായി വിജയനും കൂട്ടരും കാണുന്നത്തിനു പിന്നിലെ കാരണം. എന്നാൽ ജനങ്ങളുടെകിടപ്പാടം തകർത്തും, ഇന്ധന വിലയിലെ സംസ്ഥാന നികുതികൾ ഒരു പൈസ പോലും കുറക്കാതെയും, സിൽവർ ലൈൻ എന്ന കുടിയൊഴിപ്പിക്കൽ പദ്ധതി നടപ്പാക്കിയും, ദളിതരെയും ആദിവാസി വിഭാഗത്തെയും കൊന്നൊടുക്കിയും , ഗുണ്ടാ വിളയാട്ടം നടത്തിയും അഴിഞ്ഞാടുന്ന സി പി എം ആജീവനാന്തകാല ഭരണം പോയിട്ടു വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും പച്ച തൊടില്ല.

അടുത്ത ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള വികസന രൂപരേഖ എന്ന ഗീർവാണം മുളിയാക്കിയ സീതാറാം യെച്ചൂരിയും സംഘവും കേരളത്തിലെ രണ്ടു തലമുറയോട് അവരുടെ അവസരങ്ങളും, വളർച്ചയ്ക്കുള്ള എല്ലാ വഴികളും തകർത്തതിന് മാപ്പു പറയണമെന്നും എന്നിട്ടു മാത്രമേ വികസനം എന്ന വാക്ക് പ്രയോഗിക്കാവൂ. നോക്കുകൂലി മുതൽ കമ്പ്യൂട്ടർ വിരുദ്ധ സമരവും, പാടശേഖരങ്ങൾ കയ്യേറി കൃഷി നശിപ്പിച്ചതും, എതിർക്കുന്നവരുടെ ജീവനമാർഗം പോലും മുട്ടിച്ചും, കേരളത്തെ വികസനത്തിന്റെ ചുടലപ്പറമ്പാക്കിയ സി പി എം ആജീവനതാഭരണം എന്ന മൂഢസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുമെന്നും പറയുന്ന സി പി എം , യു ഡി എഫ് സർക്കാരുകൾ ആ മേഘലയിൽ നടത്തിയ ഓരോ നീക്കത്തിനുമെതിരെ എത്ര തവണയാണ് കേരളത്തെ വിദ്യാർത്ഥി സമരങ്ങൾ എന്ന പേരിൽ രക്തക്കളമാക്കിയത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതികരണങ്ങളെ എതിർത്തു കൊണ്ട് ജീവിതം ഹോമിച്ച , ഭാവി ഇരുട്ടിലായിപ്പോയ അന്നത്തെ സഖാക്കളോട് എന്ത് ന്യായീകരണം നൽകും.

വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നു പറയുമാണ് സീതാറാം യെച്ചൂരി തന്റെ തൊട്ടടുത്ത് നിന്ന് പ്രസംഗം പരിഭാഷപെടുത്തുന്ന വ്യവസായ മന്ത്രി പി രാജീവിനോട് , കോഴിക്കോട് പേരാമ്പ്രയിൽ ഒരു പ്രവാസിയുടെ സ്ഥാപനത്തിന് നേരെ സമരം അഴിച്ചുവിട്ട് ആ സ്ഥാപനം തന്നെ പൂട്ടിപോകേണ്ട അവസ്ഥ ഉണ്ടാക്കിയതും, കണ്ണൂർ മാതമംഗലത്ത് ഒരു കടക്കു നേരെ ഊരുവിലക്കും, വ്യാപാരിയുടെ ചെകിട്ടത്തടിക്കുന്നതും ഉൾപ്പെടെയുളള പ്രാകൃത മുറകൾ ആണോ സി പി എം കൊണ്ടുവരാൻ പോകുന്ന " വ്യവസായ നയം" എന്നും ചോദിച്ചു മനസ്സിലാക്കണമായിരുന്നു.

സി പി എം കേരളത്തിനെ കഴിഞ്ഞ അമ്പതു വർഷമായി തള്ളിയിട്ട കടുത്ത ഇരുട്ടിൽ നിന്ന് മോചിപ്പിക്കാൻ ഇനിയൊരു തവണ പോലും സി പി എം എന്ന സംഘത്തിന്റെ പിടിയിൽ നിന്ന് കേരളം മുക്തമാകണം., എങ്കിൽ മാത്രമേ "നവകേരളം" സാധ്യമാകു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications