'രാജസ്ഥാനിൽ സിപിഎം പരാജയത്തിന് കാരണം കോൺഗ്രസ്...'; കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തൃശൂർ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ്ങ് സീറ്റുകളില്‍ സിപിഎമ്മിനുണ്ടായ പരാജയത്തിന്റെ കാരണം കോണ്‍ഗ്രസാണെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.
ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തന്‍പ്രമാണിത്തമാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മതേതര കക്ഷികളെ ഒന്നിപ്പിക്കാൻ കോണ്‍ഗ്രസിനായില്ല. അതിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കാനും അവർക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മുളങ്കുന്നത്തുകാവ് കിലയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായിയുടെ വിമർശനം. മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥിനെയും അദ്ദേഹം കടന്നാക്രമിച്ചു.
വര്‍ഗീയത പ്രചരിപ്പിക്കുന്നവരില്‍നിന്ന് എന്തു വ്യത്യാസമാണ് കമല്‍നാഥിനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഹനുമാൻ സേവകനാണെന്നു പറഞ്ഞാണ് കമല്‍നാഥ് രംഗത്തു വന്നത്.
ബിജെപിയുടെ ബി ടീമാകാനാണ് അദ്ദേഹം ശ്രമിച്ചതെന്നും പിണറായി വിജയൻ ആരോപിച്ചു.
അതേസമയം, രാജസ്ഥാനിലെ ആകെയുള്ള രണ്ട് സിറ്റിംഗ് സീറ്റുകളും സിപിഎമ്മിന് നഷ്‌ടമായിരുന്നു. ആദ്യഘട്ടത്തിൽ മുന്നിൽ നിന്നെങ്കിലും പിന്നീട് ബിജെപി തരംഗത്തിൽ അവരും വീഴുകയായിരുന്നു. ആകെ 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇക്കുറി രാജസ്ഥാനിൽ സി.പി.എം. പ്രഖ്യാപിച്ചത്.
ഇതിൽ പാർട്ടിയുടെ സിറ്റിംഗ് എംഎൽഎമാരായിരുന്ന ബൽവാൻ പൂനിയ (ഹനുമാൻഗഢ്), ഗിർധാരി ലാൽ മഹിയ (ബിക്കാനീർ) എന്നിവർ വീണ്ടും ജയം ലക്ഷ്യമിട്ട് മത്സരിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് ഒട്ടാകെ അലയടിച്ച ബിജെപി തരംഗത്തിൽ അവർക്കും തോൽവി വഴങ്ങേണ്ടി വന്നു.












Click it and Unblock the Notifications