കൊലവിളി നടത്തിയ സുൾഫിക്കർ മയൂരി കുടുങ്ങും?ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് ഡിജിപി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടിരിക്കുന്നത്.

ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

uzhavoor vijayan

ഉഴവൂരിൻറെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഉഴവൂരിന് പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നതായി നേരത്തെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കൂടാതെ എൻസിപി സംസ്ഥാന സെക്രട്ടറി സുൾഫിക്കർ മയൂരി ഉഴവൂരിനെതിരെ കൊലവിളി നടത്തുന്നതിന്റെ ഫോൺ സംഭാഷണങ്ങളും പുറത്തു വന്നിരുന്നു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഉഴവൂരിനെതിരെ കൊലവിളി നടത്താൻ കാരണമെന്ന് സുൾഫിക്കർ മയൂരി വ്യക്തമാക്കിയിരുന്നു. ഉഴവൂരിനെ അടിക്കുമെന്നും കൊല്ലുമെന്നും അതിനായി രണ്ടോ മൂന്നോ കോടി മുടക്കാൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും സുൾഫിക്കർ പറഞ്ഞിരുന്നു. ഈ സംഭാഷണത്തിനു ശേഷം സുൾഫിക്കർ മയൂരി ഉഴവൂരിനെ വിളിച്ചിരുന്നെന്നും അതിനു ശേഷമാണ് ഉഴവൂർ അവശനായതെന്നും ഉഴവൂരിന്റെ സന്തത സഹചാരി വെളിപ്പെടുത്തിയിരുന്നു.

ഉഴവൂരിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിണറായിക്ക് ലഭിച്ച പരാതി അദ്ദേഹം നേരിട്ട് ബെഹ്റയ്ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഉഴവൂരിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു.

English summary
crime branch investigation in uzhavoor vijayan's death
Please Wait while comments are loading...