കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പി ഇസ്മയിലിന് അന്വേഷണ ചുമതല

Google Oneindia Malayalam News

കണ്ണൂര്‍: മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിലിനാണ് അന്വേഷണ ചുമതല. കൂടുതല്‍ പോലീസുകാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. അതേസമയം സമാധാന ശ്രമം അടക്കം പാളിയതും അന്വേഷണ സംഘത്തെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. എത്രയും വേഗം പ്രതികളെ പിടിക്കാനാണ് നിര്‍ദേശം.

1

അതേസമയം ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം വ്യാപക അക്രമം ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വകക്ഷിയോഗം. സിപിഎമ്മിന്റെ ഓഫീസുകള്‍ അടക്കം ലീഗ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. പോലീസ് യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് പറയുന്നു. ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏകപക്ഷീയമായ നിലപാടാണ് ഉള്ളതെന്ന് നേതാക്കള്‍ ആരോപിച്ചു. ജില്ലയില്‍ ഉടനീളം കനത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

പത്താം ക്ലാസ് എഴുതാനിരുന്ന വിദ്യാര്‍ത്ഥിയെ പോലും പോലീസ് വെറുതെ വിട്ടില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. നിലവില്‍ നേതാക്കള്‍ പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പോലീസിന്റെ കൈയ്യിലുള്ളത്. ബാക്കിയുള്ളവരെ ഒന്നും പിടിച്ചിട്ടില്ല. മനപ്പൂര്‍വം നടപടി എ ടുക്കാതിരിക്കുകയാണ്. സര്‍ക്കാര്‍ പോലീസിനെ നിയന്ത്രിക്കുന്നുവെന്ന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ ആരോപിച്ചു. അതേസമയം മന്‍സൂറിന്റെ കൊലപാതകം കണ്ണൂരിലെ മുന്‍കാല കൊലപാത പരമ്പരകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് കളക്ടര്‍ ടിവി സുഭാഷ് പറഞ്ഞു. മേഖലയില്‍ പോലീസിനോട് ജാഗ്രതയോടെ ഇരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം

മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാള് കൊണ്ടല്ല വെട്ടിയതെന്നാണ് വിവരം. ഇത് അക്രമികളുടെ കൈയ്യില്‍ നിന്ന് വീണുപോയതാകാമെന്നാണ് നിഗമനം. സിപിഎം ഓഫീസ് തകര്‍ത്ത 21 ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തു. സിപിഎം നേതാക്കള്‍ ഇന്ന് തകര്‍ക്കപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ചിരുന്നു.

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
crime branch will investigate mansoor murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X