'കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ ക്രിമിനലുകൾ, ബിജെപിയ്ക്ക് അയിത്തം കൽപിക്കേണ്ട'; വരാപ്പുഴ അതിരൂപത മുഖപത്രം
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപി അനുകൂല ലേഖനവുമായി വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്‌തി. മോദിയെ പ്രശംസ കൊണ്ട് മൂടുകയും കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്‌ത ലേഖനം എഴുതിയത് ആലപ്പുഴ രൂപതയിലെ വൈദികനായ ഫാ. സേവ്യർ കുടിയാംശ്ശേരിയാണ്. ഇതിന് പിന്നാലെ ലേഖനം വലിയ രീതിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ.
ബിജെപിയ്ക്ക് ഇനിയും അയിത്തം കൽപിക്കേണ്ട കാര്യമില്ലെന്നാണ് ലേഖനത്തിൽ പറയുന്നത്. ബിജെപിയിൽ അഴിമതി ഇല്ലെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും പറഞ്ഞ ലേഖനത്തിൽ രൂക്ഷമായ ഭാഷയിലാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ വിമർശിക്കുന്നത്. കോൺഗ്രസിനെയും ഇത് കടന്നാക്രമിയ്ക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

കമ്മ്യൂണിസം അറിയാവുന്നവർ കമ്മ്യണിസ്‌റ്റ് പാർട്ടിയിലില്ലെന്നും ഇപ്പോൾ ഉള്ളവര അവരുടെ പാർട്ടിക്കാരെ മാത്രം സേവിക്കുകയാണെന്നും ലേഖനം വിമർശിക്കുന്നു. കോൺഗ്രസിലും പ്രതീക്ഷയില്ലെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. പുതിയ തലമുറ കോൺഗ്രസിൽ നിന്ന് മാറി ചിന്തിക്കുന്നു. ഇന്ത്യ മുന്നണിക്ക് ദാർശനികമായ അടിത്തറയില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സാധ്യത ഉണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശത്ത് ഉൾപ്പെടെ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും എൽഡിഎഫും സെക്കുലർ അല്ലെന്നും യുഡിഎഫ് മുസ്ലീം ലീഗിന് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും, ഇടതുപക്ഷവും ഇക്കാര്യത്തിൽ മോശമല്ലെന്നും അവരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ബിജെപിയുടെ വികസന പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. അവർ കരുത്തോടെ ഇന്ത്യ ഭരിക്കുകയാണ്. ഇക്കുറി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാനാണ് സാധ്യത. ഇനിയും അയിത്തം കൽപ്പിച്ചു അവരെ പുറത്തുനിർത്തിയാൽ അവർ നമ്മെയും പുറത്തു നിർത്തുമെന്നാണ് ലേഖനത്തിൽ പറയുന്നത്.
അതേസമയം, കേരള സ്‌റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട വിവാദം കെട്ടണയുന്നതിനിടെയാണ് ബിജെപിക്ക് താങ്ങാവുന്ന മറ്റൊരു നിലപാടുമായി ഒരു ക്രിസ്‌തീയ സഭ കേരളത്തിൽ വീണ്ടും എത്തുന്നത്. ഇത് വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക നിലപാടായി കണക്കാക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സമീപ കാലത്ത് കേരളത്തിൽ നടന്ന കാര്യങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ഇത് എഴുതി തള്ളാൻ കഴിയുന്നതല്ലെന്നാണ് മറ്റ് ചില അഭിപ്രായങ്ങൾ.
തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിൽ സഭയുടെ വോട്ട് എങ്ങോട്ട് പോവുമെന്നാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. കേരളത്തിൽ അക്കൗണ്ട് തുറക്കാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബിജെപി തുടക്കത്തിൽ തന്നെ ക്രിസ്ത്യൻ വിഭാഗത്തെ കൂടെ ചേർക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ഇതിന്റെ പ്രതിഫലനമാണ് കേരള സ്‌റ്റോറി വിഷയത്തിൽ ഉൾപ്പെടെ കണ്ടതെന്നാണ് വിലയിരുത്തൽ.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications