Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടിട്ട് അറപ്പാകുന്നു, ഇനി വല്ലതിനെയും കൊന്നുതിന്നാൻ ബാക്കിയുണ്ടോ';ചുട്ടിപ്പാറയുടെ വീഡിയോയിൽ രോഷം

മലയാളി യൂട്യൂബര്‍മാര്‍ക്കിടെയില്‍ എന്നും വ്യത്യസ്തത കൊണ്ടുവരുന്ന ചാനല്‍ ആരുടേതാണെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ പറയും അത് ഫിറോസ് ചുട്ടിപ്പാറയാണെന്ന്. മലയാളികള്‍ ഇന്നുവരെ കാണാത്ത പാചക രീതികളാണ് അദ്ദേഹത്തിന്റേത്. തന്റെ സബ്‌സ്‌ക്രൈബര്‍ കൂട്ടുകാര്‍ക്ക് എന്നും പുതുമയുള്ള രുചികളാണ് അദ്ദേഹം കൊണ്ടുവരിക. ഇതോടൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെ തേടിയെത്തിയിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബൈയിലേക്ക് പോകുന്നുവെന്ന ഒരു വീഡിയോ വലിയ ചര്‍ച്ചയായിരുന്നു..

ഇനി അവധിക്കാലം അമേരിക്കയിൽ: അടിപൊളി ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ

1

Image Credit: Firos Chuttipara

കൂടാതെ അടുത്തിടെ പെരുമ്പാമ്പിനെ ചുട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിലര്‍ ഈ വീഡിയോയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോയാണ് തരംഗമാകുന്നത്. പത്ത് കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് ഇത്തവണ പാചകത്തിനായി തിരഞ്ഞെടുക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഫിറോസിന്റെ ഏറ്റവും പുതിയ വീഡിയോ.

2

സ്‌പെഷ്യല്‍ മസാല പുരട്ടിയാണ് ഫിറോസിന്റെ ഇത്തവണത്തെ ഉടുമ്പ് രുചിക്കൂട്ട്. ഒരു മണിക്കൂറോളം എടുത്ത് ഗ്രില്‍ ചെയ്താണ് ഫിറോസ് ഉടുമ്പിന്റെ ബാര്‍ബക്യു തയ്യാറാക്കിയിരിക്കുന്നത്. ചൂട് വെള്ളത്തില്‍ തോല് വൃത്തിയാക്കി ഇന്തോനേഷ്യന്‍ മസാലയില്‍ തയ്യാറാക്കിയ രുചിക്കൂട്ട് അടിപൊളിയാണെന്നാണ് ടേസ്റ്റ് നോക്കിയവര്‍ പറയുന്നത്.

3

Image Credit: Firos Chuttipara

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചിലര്‍ ഫിറോസിനെ സപ്പോര്‍ച്ച് ചെയ്തും, മറ്റ് ചിലര്‍ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ആരും കഴിക്കാത്ത ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതാണ് ചിലരുടെ വിമര്‍ശനത്തിന് കാരണം. എന്നാല്‍ ആരും ചെയ്യാത്ത ഇത്തരം പരീക്ഷണങ്ങല്‍ ഫിറോസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഒരു വിഭാഗം ഫിറോസിനെ സപ്പോര്‍ട്ട് ചെയ്യുന്നത്.

4

Image Credit: Firos Chuttipara

അതിന് ഇത്ര അറപ്പ് വിചാരിക്കണ്ട കാര്യം ഇല്ല, കഴിക്കുന്നവര്‍ കഴിക്കട്ടെ, ചിക്കനും മട്ടനും ബീഫും, പന്നിയും എന്നുവേണ്ട ഒട്ടുമിക്ക ജീവനുള്ളവയും കൊന്നും വേവിച്ചും കഴിക്കുന്നവരാണ് നമ്മള്‍, കണ്ടത്തില്‍ കൂടെ ചാടി പോകുന്ന തവളയെ പിടിച്ചു അതിന്റെ കാല്‍ പറിച്ചെടുത്ത് ഫ്രൈ ആക്കി തിന്നുമ്പോള്‍ ഈ അറപ്പ് ഒന്നും ആര്‍ക്കും തോന്നാറില്ല.

6

അതിന് ഇത്ര അറപ്പ് വിചാരിക്കണ്ട കാര്യം ഇല്ല, കഴിക്കുന്നവര്‍ കഴിക്കട്ടെ, ചിക്കനും മട്ടനും ബീഫും, പന്നിയും എന്നുവേണ്ട ഒട്ടുമിക്ക ജീവനുള്ളവയും കൊന്നും വേവിച്ചും കഴിക്കുന്നവരാണ് നമ്മള്‍, കണ്ടത്തില്‍ കൂടെ ചാടി പോകുന്ന തവളയെ പിടിച്ചു അതിന്റെ കാല്‍ പറിച്ചെടുത്ത് ഫ്രൈ ആക്കി തിന്നുമ്പോള്‍ ഈ അറപ്പ് ഒന്നും ആര്‍ക്കും തോന്നാറില്ല.

6

തിന്നാത്തവരും ഉണ്ട് ഇല്ലന്നല്ല, ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം വ്യക്തി സ്വാതന്ത്ര്യം, ഈ മനുഷ്യന്‍ അയാളുടെ ഇഷ്ടങ്ങള്‍ ചെയ്യുന്നു, എന്തായാലും അങ്ങോര്‍ക്ക് ഇതൊക്കെ ലോകം കാണുന്നതിലൂടെ വരുമാനം കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ. ഫിറോസ്‌ക്കാ ഇഷ്ടം- എന്നാണ് ഒരാള്‍ പിന്തുണച്ച് കമന്റ് ചെയ്തത്.

7

എന്നാല്‍ വീഡിയോയ്ക്ക് താഴെ കൂടുതല്‍ പേരും വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ചില വിമര്‍ശന കമന്റുകള്‍ ഇങ്ങനെയാണ്. കണ്ടിട്ട് അറുപ്പാകുന്നു, ഇനി വല്ലതിനെയും കൊന്നുതിന്നാന്‍ ബാക്കിയുണ്ടോ എന്നൊക്കെയാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇവോരോടെക്കെ ഒരു മതിപ്പ് ഉണ്ടായിരുന്നു... അത് നശിപ്പിച്ചു എന്നൊക്കെ മറ്റ് ചിലര്‍ പറയുന്നുണ്ട്.

8

സത്യത്തില്‍ നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വിഡിയോസും കാണാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട് പക്ഷെ ഇപ്പൊ നിങ്ങളുടെ വീഡിയോ കാണാന്‍ അത്ര താല്പര്യം ഇല്ല.. പാമ്പ്, ഉടുമ്പ് ഇവയൊക്കെ കുക്ക് ചെയ്യുന്നത് കാണുമ്പോള്‍ തികച്ചും അറപ്പ് തോന്നുന്നു എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

9

ചേട്ടായി, നിങ്ങളോടുള്ള സ്‌നേഹം കൊണ്ട് പറയുകയാണ് , ഇങ്ങനെ മനുഷ്യന് അറപ്പ് ഉണ്ടാക്കുന്ന ഫുഡ് ഉണ്ടാക്കി വെറുപ്പിക്കരുത്, ദയവുചെയ്ത് ഇങ്ങനെയുള്ള വീഡിയോ ചെയ്യരുതെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നു.

10

എന്നാല്‍ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 17 ലക്ഷം പേര്‍ കണ്ടു. യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 14 ലക്ഷത്തോളം പേരും കണ്ടു. എന്തായാലും വീഡിയോ സോഷ്യല്‍ ലോകത്ത് ഹിറ്റാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+