കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം അഞ്ഞൂറ് നോട്ടുകളുടെ നിരോധനം; സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ഇവയാണ്...

  • By Desk
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചത്. കള്ളപ്പണക്കാരെ വെട്ടിലാക്കുന്ന തീരുമാനം പക്ഷേ സാധാരണക്കാരെയും ബാധിച്ചു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നോട്ട് നിരോധനത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി മൂന്ന് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

കര്‍ണാടക ഹൈക്കോടതിയിലാണ് ആദ്യം ഹര്‍ജി ലഭിച്ചത്. എന്നാല്‍ ഹൈക്കോടതി ഹര്‍ജ്ജി തള്ളി. ഇതോടെ സുപ്രീം കോടതിയില്‍ നോട്ട് നിരോധനത്തിനെതിരെ ഹര്‍ജ്ജി ലഭിച്ചു. നവബര്‍ 15ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചത് ചട്ടപ്രകാരമാണ്. അതിന് വ്യവസ്ഥകളുണ്ട്.

fake-currency

ചട്ടപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാണ് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിന് മുമ്പായി സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയുന്നു. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സബ് സെക്ഷന്‍ 26ലെ പ്രൊവിഷന്‍ ഉപയോഗിച്ചാണ് നോട്ട് നിരോധിച്ചത്. ഈ പ്രൊവിഷന്‍ പ്രകാരം സര്‍ക്കാരിന് നോട്ടുകള്‍ പിന്‍വലിക്കാന്‍ നിയമപരമായ അധികാരമുണ്ട്.

English summary
Currency ban- Here are the provisions under which the decision was taken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X