Get Updates
Get notified of breaking news, exclusive insights, and must-see stories!

നീയും നിന്റെ ഐഎഎസും കൊണം വരാതെ പോകണേ! കളക്ടർക്കുളള പൊങ്കാല വഴി മാറി നടി അനുപമയ്ക്ക്

Recommended Video

cmsvideo
    ആള് മാറി തെറിവിളി സിനിമാ താരം അനുപമ പരമേശ്വരന്

    കോഴിക്കോട്: നിറപറയ്‌ക്കെതിരെ നടപടിയെടുത്തും തോമസ് ചാണ്ടിയെ വിറപ്പിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കളക്ടറാണ് ടിവി അനുപമ ഐഎഎസ്. ഈ തിരഞ്ഞെടുപ്പ് കാലത്തും തൃശൂര്‍ കളക്ടറായ അനുപമ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

    തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് നോട്ടീസ് അയച്ചതോടെ കളക്ടര്‍ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ് സംഘപരിവാറുകാര്‍. എന്നാല്‍ വഴി മാറി ആക്രമണം നടി അനുപമ പരമേശ്വരന് നേര്‍ക്കായിരിക്കുകയാണ്.

    കളക്ടർക്കെതിരെ സൈബർ ആക്രമണം

    കളക്ടർക്കെതിരെ സൈബർ ആക്രമണം

    അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചതിനാണ് സുരേഷ് ഗോപിക്ക് കളക്ടര്‍ ടിവി അനുപമ നോട്ടീസ് അയച്ചത്. ഇതോടെ ബിജെപി അനുപമയ്ക്ക് എതിരെ തിരിഞ്ഞു. അനുപമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അടക്കം സംഘപരിവാറുകാര്‍ തെറിവിളിയും അധിക്ഷേപ കമന്റുകളുമിടാന്‍ തുടങ്ങി.

    പേജിൽ ശരണം വിളി

    പേജിൽ ശരണം വിളി

    അതിനിടെ അനുപമ ക്രിസ്ത്യാനിയാണ് എന്ന് പറഞ്ഞ് കൊണ്ടുളള പ്രചാരണങ്ങളും കൊണ്ട് പിടിച്ച് നടക്കുന്നു. കളക്ടറുടെ പേരില്‍ തെറിവിളിയും ശരണം വിളിയും ഒരുപോലെ നടക്കുന്നു. അനുപമയെ പിന്തുണച്ചും നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്. അതിനിടയിലാണ് മറ്റൊരു ട്വിസ്റ്റ്.

    നടിക്ക് പൊങ്കാല

    നടിക്ക് പൊങ്കാല

    ഹിറ്റ് ചിത്രമായ പ്രേമത്തിലെ മേരിയായി മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിലുമുണ്ട് ശരണം വിളി. കളക്ടര്‍ അനുപമയ്ക്ക് പകരമാണ് അതേ പേരുളള നടിക്ക് നേരെയുളള സൈബര്‍ ആക്രമണം.

    സംഘികളെ ട്രോളാൻ

    സംഘികളെ ട്രോളാൻ

    എന്നാല്‍ ഈ പേജുകളിലെ കമന്റുകളില്‍ ഭൂരിപക്ഷവും സംഘപരിവാറുകാരെന്ന് നടിച്ച് എതിര്‍പക്ഷത്തുളളവര്‍ പോസ്റ്റ് ചെയ്യുന്നവയാണ്. അനുപമയുടെ ഫോട്ടോയ്ക്ക് താഴെയും പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് താഴെയുമെല്ലാം കമന്റുകൾ ചാകര പോലെ വന്നടിയുകയാണ്. നടിയുടെ പേജിലെ ചില രസകരമായ പ്രതികരണങ്ങള്‍ നോക്കാം:

    നല്ലയിനം കൃഷ്ണ പരുന്തുകൾ വിൽപ്പനക്ക്...

    നല്ലയിനം കൃഷ്ണ പരുന്തുകൾ വിൽപ്പനക്ക്...

    * കളക്ടറായ നിന്റെയൊക്കെ പ്രൊമോഷൻ കിട്ടണമെങ്കിൽ മോദി ജി വിചാരിക്കണം.ഗോപാലകൃഷ്ണൻ ജി വേണ്ട പോലെ കാര്യങ്ങൾ അമിത് ഷാ ജിയെ ധരിപ്പിക്കുക.

    * അനുപമ ന്റെ പേജിൽ ശരണം വിളിക്കാൻ പോകുന്ന സങ്കിയുടെ അറിവിലേക്ക്..ശരണം വിളിക്കുമ്പോൾ തലക്ക് മീതേ പറക്കുവാനുള്ള നല്ലയിനം കൃഷ്ണ പരുന്തുകൾ വിൽപ്പനക്ക്...

    *ഒരു സുരേഷ്‌കോപിയും ജയിക്കില്ല... മുഖം നോക്കാതെ നടപടി എടുക്കുന്ന അനുപമക്ക് എന്റെ വിപ്ലവ അഭിവാദ്യങ്ങൾ..... ആമേൻ

    കൊണം വരാതെ പോവണേ

    കൊണം വരാതെ പോവണേ

    * നിന്റെ ശരിക്കും പേരല്ലേടി മേരി.. വനിതാമതിലിൽ പങ്കെടുത്തന്നേ ഞങ്ങൾ നോട്ട് ചെയ്തതാണു അനുപമ മേരി ക്ലിൻസൺ തോമസേ

    *നീയും നിന്‍റെ IAS ഉം കൊണം വരാതെ പോവണേ

    *ഞങ്ങൾക്കും ഉണ്ട് ഒരു ias... അങ്ങേര് ഒന്നും പറഞ്ഞില്ലല്ലോ.... പിന്നെ നീയെന്തിനാ കൊച്ചേ.... സുരേഷ് ഗോപിയെ ചൊറിയാൻ നിൽക്കണത്

    നീ ഇനി കുളനട പഞ്ചായത്ത് താണ്ടില്ല

    നീ ഇനി കുളനട പഞ്ചായത്ത് താണ്ടില്ല

    * നീ ഐഎസ് ആകുന്നതിനു മുൻപ്.. സുരേഷ് ഗോപി ആ ഫീൽഡ് വിട്ടതാണ് മോളെ.... കമ്മീഷണർ വരെ ആയിട്ടുണ്ട്.... കൂടുതൽ ഉണ്ടാക്കല്ലേ

    *ഭരത് ചന്ദ്രൻ IPS നെ ചട്ടം പഠിപ്പിക്കാൻ നീ ആര്?? സിൽമാ നടിയുടെ ഫോട്ടോ ഇട്ടു വന്നാൽ ഞങ്ങൾ തിരിച്ചറിയില്ല എന്ന് കരുതിയോ. ഞങ്ങൾ മണ്ടന്മാരായിരിക്കാം പക്ഷെ തോൽപ്പിക്കാനാവില്ല

    *നീ ഇനി കുളനട പഞ്ചായത്ത് താണ്ടില്ല. പന്തളം ജിയാണെ സത്യം

    അനുപമ_മാപ്പ്_പറയുക

    അനുപമ_മാപ്പ്_പറയുക

    * അനുപമ ക്ലിൻസൺ ജോസഫ്‌ എന്ന നസ്രാണി പേര് മാറ്റി അനുപമ പരമേശ്വരൻ എന്ന ഹിന്ദു പേരിൽ വന്നാൽ ഞങ്ങൾ സംഘപുത്രന്മാർ കണ്ടുപിടിക്കില്ല എന്ന് കരുതിയോ

    *സുരേഷേട്ടൻ പാവാടി.. സുരേഷേട്ടൻ എതിരെ പ്രവർത്തിക്കാൻ നിന്നാൽ പിന്നെ മുട്ടുകാല് അല്ലെങ്കിൽ വേണ്ട ചിക്കൻ കാല് തിന്നാൻ വാ ഉണ്ടാവില്ല

    *എടീ കണ്ണന്താനം സാറും അദ്വാനി ജി യും ഒക്കെ അലങ്കരിച്ച ias പദവിയിൽ ഇരുന്ന് ഇത് പോലെ പ്രവർത്തിക്കാൻ നാണമില്ലേ?

    #അനുപമ_മാപ്പ്_പറയുക#പറ്റുമെങ്കിൽ_രാജി_വെക്കുക

    കണ്ണേട്ടന്റെ IAS ഒക്കെ ആണ് IAS

    കണ്ണേട്ടന്റെ IAS ഒക്കെ ആണ് IAS

    * കണ്ണന്താനവും അദ്വാനിയുമൊക്കെ നീ ഇരിക്കുന്ന ഐഎസ് കസേരയിൽ വർഷങ്ങളോളം ഇരുന്നവരാണ്. അവരുടെ മുൻപിൽ രണ്ടടി മാറി നിൽക്കണം നീയൊക്കെ. സിനിമയിൽ നിന്നെക്കാൾ റാങ്ക് ഉള്ള ias വേഷങ്ങൾ ചെയ്തിട്ടുള്ള സ്വയം സേവകനാണ് സുരേഷേട്ടൻ.. അദ്ദേഹത്തെ കമ്മികളുടെ വാക്ക് കേട്ട് എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത്?

    *നിന്റെ ഒക്കെ ഒരു IAS ആണോ?? ഞങ്ങളുടെ കണ്ണേട്ടന്റെ IAS ഒക്കെ ആണ് IAS

    ഹിന്ദു മെരിച്ചു.. അനുപമ കൊന്നു

    ഹിന്ദു മെരിച്ചു.. അനുപമ കൊന്നു

    * മതംവിട്ടൊരു കളി സംഘ് പുത്രന്മാർക്കില്ല. കമല്‍ അല്ല അവര്‍ക്കയാള്‍ കമാലുദ്ദീനാണ്! വിജയ് അവര്‍ക്കുമാത്രം ജോസഫ് വിജയ് ആണ്! പ്രകാശ് രാജ് ഇല്ല പ്രകാശ് എഡ്വേഡ് രാജാണ്! ഇപ്പോൾ കളക്ടര്‍ അനുപമ അവര്‍ക്ക് അനുപമ ക്ലിന്‍സണ്‍ ജോസഫാണ്..!

    *ഹിന്ദു മെരിച്ചു.. അനുപമ കൊന്നു അനുപമ രാജി വക്കുക ധ്വജ പ്രണാമം

    *ഞങ്ങളുടെ പരപൂജനീയ ഗോപിജിയെ എതിർക്കാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല കമ്മി കുട്ടി, ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌

    ഫേസ്ബുക്ക് പോസ്റ്റ്

    നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

    ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+