സ്ത്രീവിരുദ്ധതയും രാഷ്ട്രീയ വിരോധവും, ചിന്താ ജെറോമിനെതിരായ സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണുമായ ചിന്ത ജെറോമിന് നേർക്ക് നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയതിന് പിന്നാലെയാണ് ചിന്തയ്ക്ക് എതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിന്ത ജെറോമിന്റെ പിഎച്ച്ഡി നിയമ വിരുദ്ധമാണ് എന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കെ തന്നെ ജെആര്‍എഫ് ഫെല്ലോഷിപ്പ് തുക കൈപ്പറ്റി എന്നും ആരോപിച്ചാണ് സൈബര്‍ ആക്രമണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണ് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
കോൺഗ്രസ്സ്, ബിജെപി, ലീഗ് പ്രവർത്തകരാണ് ചിന്ത ജെറോമിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കോൺഗ്രസ്സ്, ബിജെപി, ലീഗ് പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ് ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ. കേരളാ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രമിക്കാൻ ശ്രമം നടക്കുകയാണ്. ഇത് ആസൂത്രിതമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
വെള്ളച്ചാട്ടത്തില്‍ ഊഞ്ഞാലാടി നടി മറീന മൈക്കിളിന്റെ ഓണാഘോഷം; വൈറലായി പുതിയ ചിത്രങ്ങള്‍

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബർ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു. ഗവേഷണ സമയത്തു യുവജന കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാൽ ജെആർഎഫ് ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റിയിരുന്നില്ല. പാർട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവർ പൂർത്തിയാക്കിയത്. യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആർഎഫ് കരസ്ഥമാക്കി ഇംഗ്ലീഷിൽ ഗവേഷണം പൂർത്തിയാക്കിയത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ്. എന്നാൽ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്.
ഇത് അംഗീകരിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. കൽപ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുൻപും സൈബർ അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാർഹമാണ്. സമീപ കാലത്തു ചില കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും ചിന്ത ജെറോമിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. '' പറഞ്ഞറിയിക്കാൻ കഴിയാത്തത്ര അഭിമാനം തോന്നുന്നു. കഠിനാദ്ധ്വാനം ചെയ്ത് കിട്ടിയ അംഗീകാരം. കേരള സർവ്വകലാശാലയിൽനിന്ന് ഇതു പോലെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ബിരുദം നേടാൻ കഴിഞ്ഞവർ ഇന്നത്തെ യുവനിരയിൽ എത്ര പേരുണ്ട്? പക്ഷെ ചിലർക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല. കണ്ണുകടി അല്ലാതെന്തു പറയാൻ ? അസൂയക്കും വിദ്വേഷത്തിനും ഒന്നും മരുന്നില്ലല്ലോ. സോഷ്യൽ മിഡിയയിൽ ശ്രീജിത്തിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകരെന്നു പറയുന്നവരുടെ നിരീക്ഷണം കാണുമ്പോൾ തോന്നി പോകുന്നത് ഇതു മാത്രം. . "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം ".
ശിവനോടൊപ്പം അഞ്ജലി, സാന്ത്വനം വീട്ടിലെ ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍, കാണാം
ഓണം സ്‌പെഷ്യല്‍ ലുക്കില്‍ മാലാഖയെ പോലെ തിളങ്ങി നടി അഞ്ജു; വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications