Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്രവാത ചുഴി; കേരളത്തിൽ 5 ദിവസം കൂടി മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നില നിൽക്കുന്നതിനാലാണ് മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മിതമായ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിക്കുന്നത്.

ഇതിനെ തുടർന്ന് മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേരള-കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

 rainkerala

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം, കേ​ര​ള ത​മി​ഴ്‌നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ പെയ്‌ത ശ​ക്ത​മാ​യ മഴയിൽ ഇടുക്കി ജി​ല്ല​യു​ടെവിവിധ ഭാഗങ്ങളിൽ മ​ണ്ണി​ടി​ഞ്ഞ്​ ഗ​താ​ഗ​തം ത​ട​സ്സപ്പെ​ട്ടു. ബോഡി​മെ​ട്ട് ചു​ര​ത്തി​ൽ ഒ​മ്പ​താം വ​ള​വി​ലും പതിനൊന്നാം വ​ള​വി​ലും മ​ണ്ണി​ടി​ഞ്ഞ് വീണിരുന്നു. കേ​ര​ള​ത്തി​ലും ത​മി​ഴ്‌നാ​ട്ടി​ലു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കുടുങ്ങിയതോടെ, മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മേഖലയിൽ ഗ​താ​ഗ​തം പുനസ്ഥാപിക്കാനാ​യ​ത്.

ഇതിനിടെ തമിഴ്‌നാട്ടിൽ മഴ ശക്തമായി തുടരുകയാണ്. ശക്തമായ മഴയത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയ്ക്ക് ശമനമില്ലാത്തത് കൊണ്ട് ഇന്ന് തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.

കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കുമാണ് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലാവട്ടെ പൊതു അവധിയാണ്. ഇന്ന് 13 ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+