Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിനായകന്റെ ജാതിയും നിറവുമാണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം'; മൃദുല ദേവി

കൊച്ചി: നടൻ വിനായകന് പിന്തുണയുമായി സാമൂഹിക നിരീക്ഷകയും ദളിത് ആക്ടിവിസ്റ്റുമായ മൃദുല ദേവി രംഗത്ത്. നടന് എതിരെ ഉയരുന്ന ആക്രമണങ്ങൾക്ക് പിന്നിലെ കാരണം അദ്ദേഹത്തിന്റെ ജാതിയും നിറവുമാണെന്ന് മൃദുല ദേവി ആരോപിച്ചു.

അദ്ദേഹത്തിന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്. ഇത്തരം ആരോപണങ്ങൾ ഇവിടെ ഉളള ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ലെന്നും മൃദുല ദേവി വ്യക്തമാക്കി.

വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും മൃദുല ദേവി റിപ്പോർട്ടർ ടി വി ബിഗ് സ്റ്റോറിയിൽ പ്രതികരിച്ചു. വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നിൽക്കുന്നു എന്നതിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ടെന്നും മൃദുല പറയുകയായിരുന്നു.

1

മൃദുല ദേവിയുടെ വാക്കുകൾ ഇങ്ങനെ ;-

'വിനായകന്റെ ജാതിയും നിറവും ആണ് ഈ പ്രകോപന ചോദ്യങ്ങൾക്ക് പിന്നിലെ കാരണം. നിറം എന്ന് പറഞ്ഞാൽ വിനായകന്റെ നിറം കറുത്തതായതുകൊണ്ടല്ല, ജാതി കറുപ്പ് ഉളളതുകൊണ്ട് തന്നെയാണ്. അതിവിടെ ഒരു നടന്മാർക്കും നേരിടേണ്ടി വന്നിട്ടില്ല. വിനായകന്റെ ജാതി കാരണമാണ് 'താൻ' എന്ന് വിളിക്കുന്നതും പ്രകോപിപ്പിച്ച് സംസാരിക്കുന്നതും. തീർച്ചയായിട്ടും എന്റെ ഒരു കേസ് അവിടെ നിൽക്കുന്നുണ്ട്. എങ്കിൽപ്പോലും അന്ന് ഞാൻ പറഞ്ഞ വാക്കിൽ ഇന്നും ഉറച്ചു നിൽക്കുന്നു.

2

വിനായകനെ ജാതീയമായും വംശീയമായും അധിക്ഷേപിക്കുന്നതിനോട് ഞാൻ ഒരു കാലത്തും യോജിക്കില്ല. വിനായകനോട് മാത്രമാണ് ഇത്തരത്തിൽ മാധ്യമങ്ങൾ പെരുമാറുന്നതും വയലൻസ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ അത് ജാതി കൊണ്ട് മാത്രമാണ്. അപ്പോഴും അദ്ദേഹം ഇവിടെ പിടിച്ചു നിൽക്കുന്നു എന്നതിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ട്'...

3

അതേസമയം, മീടു ആരോപണത്തിൽ പ്രതികരിച്ച് ഇന്നലെയാണ് നടൻ വിനായകൻ വീണ്ടും രംഗത്ത് വന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ് മീ ടു എന്ന് പറയുന്നതെന്നും അതൊരു വലിയ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് എതിരെ എന്തടിസ്ഥാനത്തിലാണ് മീ ടു ആരോപണ൦ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം

4

'പന്ത്രണ്ട്' എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിൽ ആയിരുന്നു നടൻ വിനായകന്റെ പ്രതികരണം ഉണ്ടായത്. ഇത്തരത്തിലുളള ഒരു വലിയ കുറ്റകൃത്യത്തെ വച്ച് തമാശ കളിക്കരുതെന്ന് വ്യക്തമാക്കിയാണ് നടൻ വിനായകൻ പൊട്ടിത്തെറിച്ചത്. നടന്റെ ഈ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ പിന്നീട് വൈറലായി മാറുകായിരുന്നു.

5

മീ ടൂ എന്നത് താൻ ചെയ്തിട്ടില്ല. നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ, തനിക്ക് എതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ വിനായകന്റെ വാക്കുകൾ ;-

6

'എന്താണ് മീ ടൂ? ആ വാക്കിൽ നിന്നു തന്നെ നമുക്ക് ആരംഭിക്കാം. മാനസികവും ശാരീരികവുമായ പീഡനം ആണ് മീ ടൂ എന്ന് പറയുന്നത്. ഇന്ത്യൻ നിയമപ്രകാരം, ഇത് വളരെ വലിയൊരു കുറ്റമാണ്. ഇത്ര വലിയ കുറ്റകൃത്യത്തെ നിങ്ങൾ വളരെ ലളിതമായി തട്ടി കളയുകയാണോ? ഇത്തരത്തിൽ ലളിതമായി തട്ടി കളയുന്നവരെ പിടിച്ച് ജയിലിൽ ഇടണ്ടേ. ഇതിന്റെ പേരിൽ എത്ര പേർ ജയിലിൽ പോയിട്ടുണ്ട്?

6

ഇത്ര വലിയ ഒരു കുറ്റകൃത്യം നടന്നിട്ടു മീ ടൂ എന്നൊരു ഊള വാക്കുമിട്ട് ജനങ്ങളെ പറ്റിക്കുകയാണ്... തമാശ കളിക്കുന്നോ നിങ്ങൾ വിനായകനോട്. ഇനി എന്റെ മേൽ ഇത് ഇടാനാണോ എന്നത് കൊണ്ടാണ് അന്ന് ഞാൻ എന്താണ് മീ ടൂ എന്ന് ചോദിച്ചത്. അതിന്റെ ഉത്തരം ഞാൻ പറയാം. ഞാൻ അത് ചെയ്തിട്ടില്ല'...

8

'ഞാൻ ചെയ്തിട്ടുള്ളത് പത്തും അതിൽ കൂടുതൽ പെണ്ണുങ്ങളുമായി ഉളള ശാരീരിക ബന്ധമാണ്. അത് റോഡിൽ പോയിരുന്നു നോട്ടീസ് കൊടുക്കുന്നത് അല്ല. ശാരീരികവും മാനസികവുമായ പീഡനം ആണ് മീ ടൂ. എന്നാൽ, അത് ഞാൻ ചെയ്തിട്ടില്ല. നിങ്ങൾ എന്റെ മേൽ ആരോപിച്ച മീ ടൂ ഞാൻ ചെയ്തിട്ടില്ല. വിനായകൻ അത്ര തരം താഴ്ന്നവൻ അല്ല പെണ്ണിനെ പിടിക്കാൻ,'....

Recommended Video

cmsvideo
    ഷെയിം, വിനായകനെതിരെ പാര്‍വതി തിരുവോത്ത് | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+