Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് യുവാക്കളെ തല്ലിച്ചതച്ചു; മര്‍ദ്ദനം ബൈക്കോടിച്ച് മുന്നില്‍കയറിയതിന് !!!

മുംബൈ: ഇരുപത്തിയഞ്ച് പേര്‍ ചേര്‍ന്ന് ദളിത് യുവാക്കലെ തല്ലിച്ചതച്ചതായി പരാതി. ബൈക്കിനെ മറികടന്നതിനാണ് ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സവര്‍ഗാവിലാണ് സംഭവം നടന്നത്.

മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്യുകയായിരുന് ദളിത് യുവാക്കള്‍ ഒരു ബൈക്കിനെ മറികടന്നപ്പോഴാണ് മര്‍ദ്ദനം. 25 പേര്‍ തടഞ്ഞ് വച്ച് നിരത്തി നിര്‍ത്തി ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചെന്നാണ് രണ്ട് ദളിത് യുവാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ബൈക്കില്‍ അംബേദ്കറുടെ ചിത്രം കണ്ടതോടെ ജാതിപേര് വിളിച്ച് മര്‍ദ്ദിച്ചെന്ന് യുവാക്കള്‍ പറയുന്നു. ജാതി വിളിച്ച് അസഭ്യം പറയുകയും ബൈക്ക് തള്ളിയിടുകയും ചെയ്‌തെന്ന് പരാതിക്കാരിലൊരാളായ ആകാശ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാക്കളുടെ പരാതിയില്‍ 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരയെും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഗുജറാക്കില്‍ കന്നുകാലികളുടെ തോല്‍ എടുത്തതിന്റെ പേരില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ചത് അടുത്തിടയാണ്. അതിന്റെ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിന് മുമ്പെയാണ് അടുത്ത അക്രമണം അരങ്ങേറിയിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകുകയാണ്.

Read More: കാസര്‍കോട് ട്രെയിന്‍ അട്ടിമറി? റെയില്‍വേ പാളത്തിലെ ക്ലിപ്പുകള്‍ ഊരിമാറ്റിയ നിലയില്‍...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+