കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് വീട്ടമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ചു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ചെറു മകളുടെ ഫോട്ടോ എടുത്ത് ചോദ്യം ചെയ്ത ദളിത് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദ്ദനം. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ അംബിക(55)യാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. സമീപവാസിയും എഫ്‌സിഐയിലെ ഡ്രൈവറുമായ രാജയാണ് അംബികയെ തല്ലിച്ചതച്ചത്. ചെറുമകളുടെ ഫോട്ടോ എടുത്തതതിനെതിരെ പരാതിപറഞ്ഞതാണ് പ്രകോപനം.

അംബികയുടെ ചെറുമകളുടെ ഫോട്ടോ രാജ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ അംബികയും രാജും തമ്മില്‍ വഴക്കുണ്ടായി. ഒടുവില്‍ അംബിക സിപിഎം പ്രാദേശിക നേതാക്കളോട് പരാതി പറഞ്ഞു. രാജ സിപിഎം അനുഭാവിയാണെന്നാണ് വിവരം.

Crime

പ്രശ്‌നം കോണ്‍ഗ്രസുകാര്‍ ഏറ്റെടുത്തതോടെ സിപിഎം ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തു. എന്നാല്‍ രാജ വീണ്ടും അംബികയെ തല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വീട്ടു ജോലി ചെയ്ത് മടങ്ങി വന്ന അംബികയെ രാജ ചീത്തവിളിച്ചു. വീട്ടില്‍ നിന്നിറക്കി വലിച്ചിട്ട് മര്‍ദ്ദിച്ചു. നിലത്തിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തു.

Read More: മലയാളികളോട് ബിജെപിയ്ക്ക് എന്തിത്ര പക? കണ്ണന്താനത്തിന്റെ നിയമനവും മരവിപ്പിച്ചു

റോഡിലേക്ക് വലിച്ചിഴച്ചായിരുന്നു മര്‍ദ്ദനം. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരവന്നതോടെ ഇയാള്‍ സ്ഥലം വിട്ടു. റോഡില്‍ അവശയായി കിടന്ന അംബികയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് രാജയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആശുപത്രിയിലെത്തി അംബികയെ സന്ദര്‍ശിച്ചു. സംഭവം വിവാദമായതോടെ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തും ആശുപത്രിയിലെത്തി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Dalit women attacked by CPM activist at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X