മഠത്തില്‍ നിന്ന് മോശം അനുഭവമുണ്ടായി.... വൈദികന് കടന്നുപിടിച്ചു... മനസ്സുതുറന്ന് ദയാബായ്!!
Recommended Video

കോട്ടയം: ക്രിസ്ത്യന്‍ മഠങ്ങളിലെ പീഡനങ്ങള്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത് ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പരാതിയോടെയായിരുന്നു. പിന്നാലെ കൂടുതല്‍ പ്രമുഖര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. മഠത്തില്‍ ചേര്‍ന്ന സമയത്ത് തനിക്കും മോശം അനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തക ദയാബായ്. ഇക്കാലത്ത് താന്‍ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരു വൈദികനില്‍ നിന്നാണ് മറക്കാനാഗ്രഹിക്കുന്ന കാര്യം സംഭവിച്ചത്. അയാള്‍ എന്നെ കടന്നുപിടിച്ചു. എന്നാല്‍ കുതറി മാറി താന്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ ഞെട്ടിപ്പോയ സംഭവമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു.

പ്രായത്തില്‍ മുതിര്‍ന്ന ആ വൈദികനില്‍ നിന്ന് അത്തരത്തിലൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആരോടും ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമോയെന്നായിരുന്നു ഭയം. ഈ ഭയത്തെ ഒഴിവാക്കാന്‍ മെഴുകുതിരി കൊണ്ട് ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. മുറിവുകള്‍ വ്രണമാകുമ്പോള് അവര്‍ തന്നെ വെറുതെ വിടുമല്ലോ എന്ന് കരുതി. പിന്നീട് ഇതേ വൈദികന് വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും പോകാറില്ലായിരുന്നു. നിര്‍ബന്ധങ്ങള്‍ അവഗണിച്ചപ്പോള്‍ കന്യാസ്ത്രീകല്‍ മാനസികമായി പീഡിപ്പിച്ചെന്നും ദയാബായ് പറഞ്ഞു.
ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചു എന്ന് പറയുന്ന കന്യാസ്ത്രീക്ക് തുടക്കത്തില്‍ അക്കാര്യം പറയാനാവാതിരുന്നതും എന്റെ അതേ അവസ്ഥ കൊണ്ടാണ്. മഠങ്ങളില്‍ തുറന്ന് പറയാനുള്ള സാഹചര്യവും ഉണ്ടാവില്ല. ഇപ്പോള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ സുരക്ഷിതമാണെന്ന് പറയാനാവില്ല. കുമ്പസാരക്കൂട്ടില്‍ ഇത്തരം അനുഭവങ്ങള്‍ പറയാന്‍ പോലും കന്യാസ്ത്രീകള്‍ക്ക് സാധിക്കില്ലെന്നും ദയാബായ് വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ കന്യാസ്ത്രീകള്‍ പ്രതിഷേധിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. സഭയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണണ്ടതില്ല. നിയമവും സത്യവും മാത്രമേ ജയിക്കൂ. പലരും തന്റെ അനുഭവങ്ങള്‍ മുമ്പ് തുറന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് ഇത് തുറന്ന് പറഞ്ഞതെന്നായിരുന്നു ചോദിച്ചതെന്നും അവര്‍ പറഞ്ഞു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications