കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ ഉൾപ്പെടെ കൈയ്യിൽ നിന്ന് പോയി; രമേശ് ചെന്നിത്തലയ്ക്ക് കനത്ത നഷ്ടം.. ഉമ്മൻചാണ്ടിയുടെ ആശ്വാസം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ന് ഡിസിസി അധ്യക്ഷൻമാരെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസം നീണ്ട് നിന്ന ദില്ലിയിലെ ചർച്ചകൾ ഇന്നലെ വൈകീട്ടോടെയാണ് അവസാനിച്ചത്. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് അന്തിമ പട്ടിക തയ്യാറാക്കി ഹൈക്കമാന്റിന് സമർപ്പിച്ചത്. അതേസമയം അന്തിമ പ്രഖ്യാപനം വരുമ്പോൾ നഷ്ടം മുഴുവൻ രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനുമാണെന്നാണ് റിപ്പോർട്ട്.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

ഒരു മാസത്തിലേറെ നീണ്ട് നിന്ന ചർച്ചകൾക്കൊടുവിലാണ് ഡിസിസി അധ്യക്ഷൻമാര ദേശീയ നേതൃത്വം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. നേരത്തേ സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി വിശദമായ ചർച്ചയ്ക്ക് ശേഷം ഒരു സാധ്യത പട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാന്റിന് കൈമാറിയിരുന്നു.
എന്നാൽ തങ്ങളുടെ നിർദ്ദേശങ്ങൾ പാടെ അവഗണിച്ച് കൊണ്ട് ഏകപക്ഷീയമായിട്ടാണ് പട്ടിക സമർപ്പിച്ചതെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയത്. ഇവർ ഇത് സംബന്ധിച്ച് ഹൈക്കമാന്റിന് പരാതി നൽകുകയും ചെയ്തു.

2

ഇതോടെ ഹൈക്കാന്റ് വിഷയത്തിൽ ഇടപെട്ടു എല്ലാവരുടേയും പരാതി പരിഹരിച്ചായിരിക്കണം പട്ടികയെന്ന് നിർദ്ദേശിച്ചിരുന്നു.മാത്രമല്ല പട്ടികയിൻമേൽ ചില ആക്ഷപങ്ങൾ ഹൈക്കമാന്റും ഉന്നയിച്ചിരുന്നു. സമുദായിക സമവാക്യങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമായിരുന്നു നേതൃത്വം ചൂണ്ടിക്കാട്ടിയത്.

3

പിന്നാലെ കെപിസിസി നേതൃത്വം വീണ്ടും പട്ടികയിൻമേൽ കൂടിയാലോചന നടത്തി. ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയോട് രമേശ് ചെന്നിത്തലയോടും വീണ്ടും ചർച്ചകൾ നടത്തിയേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ഗ്രൂപ്പ് വീതം വെയ്പ്പുകൾക്ക് ഇടമില്ലെന്ന വ്യക്തമായ സന്ദേശം നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിയിലോചിച്ചായിരുന്നു കെ സുധാകരൻ അന്തിമ പട്ടിക കൈമാറിയത്.

3

അപ്പോഴും വിവിധ ജില്ലകളിലെ ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിച്ചേ കൊണ്ടേയിരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് ജില്ലകളിലായിരുന്നു രൂക്ഷമായ തർക്കം നിലനിന്നിരുന്നത്. അതിനിടയിൽ പട്ടികയിൽ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തി. ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ, നായര്‍ പ്രാതിനിധ്യങ്ങള്‍ ഉറപ്പാക്കണമെന്നതായിരുന്നു ഹൈക്കമാന്റ് നിർദ്ദേശം.ഇതോടെ അവസാന നിമിഷം പട്ടികയിൽ പല കൂട്ടിച്ചേർക്കലുകളും ഉണ്ടായി. എന്നാൽ അന്തിമ പട്ടിക തയ്യാറായപ്പോഴേക്കേും ഗ്രൂപ്പ് വക്താക്കളിൽ രമേശ് ചെന്നിത്തലയുടെ ആവശ്യങ്ങളാണ് പാടെ നിരാകരിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, വിഡി സതീശൻ കെ സുധാകരൻ എന്നിവവരുടെ നിർദ്ദേശങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുകയും ചെയ്തത്രേ.

4

അവസാന ചർച്ചയിൽ അപ്രതീക്ഷിതമായി പാലോട് രവി പട്ടികയിൽ ഇടംപിടിച്ചു. തുടക്കത്തിൽ കെഎസ് ശബരീനാഥന്റേയും രാജൻ ബാബുവിന്റേയും പേരുകളായിരുന്നു ചർച്ച. നേരത്തേ എ ഗ്രൂപ്പിന് തിരുവനന്തപുരം നഷ്ടമാകുമെന്ന വികാരം ഗ്രൂപ്പ് നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന ചർച്ചയിൽ ഉമ്മൻചാണ്ടി പക്ഷത്തിന് ഇവിടെ നേട്ടം കൊയ്യാനായി. ഐ ഗ്രൂപ്പിന്റെ കുത്തക ജില്ലയായ കൊല്ലത്തും രമേശ് ചെന്നിത്തല പക്ഷത്തിനാണ് കനത്ത നഷ്ടം. ചെന്നിത്തലയുടെ വിശ്വസ്തനായ എംഎം നസീറിന്റെ പേരായിരുന്നു ഇവിടെ ഐ ഗ്രൂപ്പ് ഉയർത്തിയത്. എന്നാൽ കൊടിക്കുന്നിൽ സുരേഷിന്റെ നോമിനിയായ രജേന്ദ്ര പ്രസാദ് പട്ടികയിൽ കയറി പറ്റി. രാജേന്ദ്ര പ്രസാദിന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടി ഉൾപ്പെടെ പ്രവർത്തകർ പ്രതിഷേധിച്ചും കാര്യമില്ലാതിരുന്നത് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

3

പത്തനംതിട്ടയിൽ സതീശ് കൊച്ചുപറമ്പിലാണ് ഇടംപിടിച്ചത്. പിജെ കുര്യൻ ആയിരുന്നു സതീശനെ നിർദ്ദേശിച്ചത്.ഐ ഗ്രൂപ്പിന്റെ കുത്തക ജില്ലയായ ആലപ്പുഴയിലും വലിയ തിരിച്ചടിയാണ് ഗ്രൂപ്പിന് നേരിടേണ്ടി വന്നത്. തന്റെ വിശ്വസ്തനായ ബാബു പ്രസാദിന്റെ പേരായിരുന്നു രമേശ് ചെന്നിത്തല തുടക്കം മുതൽ ഉയർത്തിയത്. എന്നാൽ കെസി വേണുഗോപാലിന്റെ നോമിനിയായ കെപി ശ്രീകുമാറിനായിരുന്നു അവസാന നിമിഷത്തിൽ നറുക്ക് വീണത്. രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയയാിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ആലപ്പുഴയിൽ ചെന്നിത്തലയ്ക്ക് മറുവാക്ക് ഉണ്ടാകില്ലെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. ചെന്നിത്തലയെ വെട്ടിക്കൊണ്ടുള്ള ഈ തിരുമാനം ജില്ലാ ഘടകത്തിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്ന കാര്യത്തിൽ തർക്കമില്ല..

3

ഇടുക്കിയിൽ എസ് അശോകിനെ പരിഗണിച്ചത് മാത്രമാണ് ചെന്നിത്തല പക്ഷത്തിന് ആശ്വസിക്കാൻ വകയുള്ള ഏക കാര്യം. അതേസമയം കോട്ടയത്ത് സമുദായിക സമവാക്യങ്ങൾ പരിഗണിച്ചപ്പോൾ തുടക്കത്തിലുണ്ടായിരുന്ന പേരുകൾ വെട്ടിമാറ്റി. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഹിന്ദു സമുാദായാംഗങ്ങളെ പരിഗണിക്കുമ്പോൾ കോട്ടയത്ത് മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടക്കത്തിൽ ഇവിടെ ഉമ്മൻചാണ്ടിയുടെ നോമിനിയായ നാട്ടകം സുരേഷിനേയായിരുന്നു പരിഗണിച്ചിരുന്നത്. ഫിൽസൻ മാത്യുവാണ് അവസാന ചർച്ചയിൽ കയറി കൂടിയത്.

2

എറണാകുളത്ത് വിഡി സതീശന്റെ നോമിനിയായ മുഹമ്മദ് ഷിയാസിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഷിയാസും പട്ടികയിൽ കയറിപ്പറ്റി. തൃശ്ശൂരിൽ കെ സുധാകരൻ നിർദ്ദേശിച്ച ജോസ് വള്ളൂരാണ് ഇടം നേടിയത്. സുധാകരനെ വെട്ടാൻ എ, ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി നിലയുറച്ചെങ്കിലും അവസാന നിമിഷം സുധാകരന്റെ നിർദ്ദേശം തന്നെ പരിഗണിക്കപ്പെടുകയായിരുന്നു. പാലക്കാട് കെസി വേണുഗോപാൽ നിർദ്ദേശിച്ച എ തങ്കപ്പൻ പട്ടികയിൽ ഇടം നേടി. അതേസമയം കോഴിക്കോട് എ ഗ്രൂപ്പിന് തിരിച്ചടിയായി. എ ഗ്രൂപ്പിന്റെ കുത്തക ജില്ലയിലയിൽ ഐ ഗ്രൂപ്പ് നേതാവായ കെ പ്രവീൺ കുമാറിനെയാണ് തെരഞ്ഞെടുത്തത്. എ ഗ്രൂപ്പിൽ ശക്തനായ നേതാവിനെ ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്നില്ല. വടകര എംപി കെ മുരളീധരന്റെ പിന്തുണ പ്രവീൺ കുമാറിനായിരുന്നു.

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
9

മലപ്പുറത്തും എ ഗ്രൂപ്പിന്റെ നീക്കം വിജയിച്ചില്ല. ആര്യാടൻ ഷൗക്കത്തിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിന് കത്തയച്ചെങ്കിലും വിഎസ് ജോയിയാണ് ഇടം നേടിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായി എൻ ഡി അപ്പച്ചൻ പട്ടികയിൽ ഇടംപിടിച്ചു. കണ്ണൂർ മാർട്ടിൻ ജോർജ്, കാസർകോട് പി കെ ഫൈസൽ എന്നിവർ ഡിസിസി അധ്യക്ഷന്മാരാകും. അതേസമയം അന്തിമ പട്ടികയിൽ എ,ഐ ഗ്രൂപ്പുകൾക്കുള്ളിൽ കടുത്ത അമർഷം ഉയരുന്നുണ്ട്. അന്തിമ പട്ടികയില്‍ കെസി വേണുഗോപാലിന്‍റെ അപ്രമാദിത്തമാണെന്നാണ് നേതാക്കളുടെ ആക്ഷേപം. പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് നേതാക്കൾ.

English summary
DCC final list; No place for Ramesh chennithalas suggetions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X