ദില്ലിയിലെ ചർച്ചയിൽ പട്ടിക മാറുന്നു; സമുദായ സമവാക്യം ഉറപ്പാക്കും..കോട്ടയത്ത് ധാരണ ഇങ്ങനെ..മലപ്പുറത്തും മാറ്റം
ദില്ലി; ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യത പട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാന്റിന് സമർപ്പിച്ചതോടെ ദില്ലിയിൽ പട്ടികയിൻ മേലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ സാധ്യത പട്ടിക സമർപ്പിച്ചതിൽ ഹൈക്കമാന്റ് ആക്ഷേപം ഉയർത്തിയിരുന്നു. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകാത്തത് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിയാലോചിച്ച ശേഷം വീണ്ടും കെ സുധാകരൻ പട്ടിക സമർപ്പിച്ചത്.പിന്നാലെ അന്തിമ പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ അന്തിമ പട്ടിക ഇനിയും നീണ്ടേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സാമൂഹിക ,സാമുദായിക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടിവരുമെന്നാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കിയത്.
ഹോട്ട് ആന്റ് സോ കൂൾ... വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

നേരത്തേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലായിരുന്നു തർക്കം നിലനിന്നിരുന്നത്. മറ്റ് ജില്ലകളിൽ ഒറ്റ പേരിൽ എത്തിയപ്പോഴും ഗ്രൂപ്പ് വടംവലികൾ ഇവിടങ്ങളിൽ വലിയ വെല്ലുവിളിയാണ് തീർത്തത്. തിരുവനന്തപുരത്ത് രണ്ട് പേരുകളിലാണ് ചർച്ച നിൽക്കുന്നത്. മുൻ അരുവിക്കര എംഎൽഎയായ കെഎസ് ശബരീനാഥിന്റയും ജിഎസ് ബാബുവിന്റേയും. ശശി തരൂർ എംപിയുടെ നോമിനിയാണ് ജോയി.

അതേസമയം കൊല്ലത്താകട്ടെ മൂന്ന് പേരുകളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുതിർന്ന നേതാവായ രാജന്ദ്ര പ്രസാദ്, മിൽമ മുൻ മേഖല ചെയർമാനും കെപിസിസി വിശാല എക്സിക്യൂട്ടീവ് അംഗവുമായ കല്ലട രമേശ്, കെപിസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത അനുയായിയും ഐ ഗ്രൂപ്പ് നേതാവുമായ എംഎം നസീർ. ഗ്രൂപ്പ് അതീതനായ നേതാവാണ് എ രാജേന്ദ്ര പ്രസാദ്. രാജേന്ദ്ര പ്രസാദ് നയിക്കട്ടെയെന്നതാണ് കൊടിക്കുന്നിൽ സുരേഷിന്റെ നിലപാട്.

എന്നാൽ എ ,ഐ ഗ്രൂപ്പ് നേതാക്കൾ ഇത് അംഗീകരിക്കാൻ തയ്യാറല്ല. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഇവർ വിമർശനം ഉയർത്തുന്നത്. 70 വയസ് കഴിഞ്ഞ നേതാവല്ല നിലവിൽ തലമുറ മാറ്റം വേണമെന്നതാണ് ഐ ഗ്രൂപ്പ് വാദം. എംഎമ നസീറിന്റെ പേരാണ് ഐ ഗ്രൂപ്പ് നേതാക്കൾ ഉന്നയിക്കുന്നത്.അതേസമയം ആലപ്പുഴയില്‍ ബാബു പ്രസാദിന് വേണ്ടി ചെന്നിത്തലയും ശ്രീകുമാറിനായി കെസി വേണുഗോപാലും രംഗത്തുണ്ട്.

പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ മൂന്ന് പേരുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥന്റെ പേര് കെ സുധാകരൻ മുന്നോട്ട് വെയ്ക്കുന്നു. തൃത്താല എംഎൽഎ ആയിരുന്നു വിടി ബൽറാമിന്റെ പേരാണ് വിഡി സതീശൻ നിർദ്ദേശിച്ചിരിക്കുന്നത്. മുതിര്ന്ന നേതാവ് എ തങ്കപ്പന് വേണ്ടി കെസി വേണുഗോപാലും രംഗത്തുണ്ട്.

മലപ്പുറത്ത് വിഎസ് ജോയിയുടെ പേരാണ് നിശ്ചയിച്ചതെങ്കിലും ആര്യാടന്‍ ഷൗക്കത്തിനെ പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിസി,കെപിസിസി ഭാരവാഹികൾ നേതൃത്വത്തിന് കത്തയച്ചിരുന്നു. അതേസമയം ഈ ജില്ലകളിലെ തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ രണ്ടാം പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നിലവിൽ ആലപ്പുഴയിലും പത്തനംതിട്ടയിലും ഹിന്ദു വിഭാഗത്തിന് പ്രാതിനിധ്യം നൽകുന്നുണ്ട്. അതിനാൽ കോട്ടയത്ത് നിലവിൽ പരഗണനയിലുള്ള നാട്ടകം സുരേഷിന്റെ പേര് ഒഴിവാക്കിയേക്കും. അങ്ങനെയെങ്കിൽ ഫില്‍സണ്‍ മാത്യൂസ്, ജോമോന്‍ ഐക്കര എന്നിവരില്‍ ആരെയെങ്കിലും ആയിരിക്കും പരിഗണിച്ചേക്കുക.
Recommended Video

കൊല്ലത്ത ഈഴവ സമുദായത്തിന് പരിഗണന നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.സമുദായ സന്തുലനം ഉറപ്പാക്കാൻ മലപ്പുറത്ത് വിഎസ് ജോയിക്ക് പകരം ആര്യാടന്‍ ഷൗക്കത്തിനെ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അന്ന് വൈകുന്നേരം വീണ്ടും നേതാക്കൾ തമ്മിൽ ചർച്ച നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ അന്തിമ പട്ടിക ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയേക്കും.












Click it and Unblock the Notifications