അവസാന നിമിഷം മാറ്റങ്ങള്‍: പാലോട് രവിയും ഫില്‍സണും പട്ടികയില്‍, രാഹുലിന്റ പിന്തുണയില്‍ അപ്പച്ചനും
ദില്ലി: ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പലവട്ടമായുള്ള തിരുത്തലുകള്‍ക്കും ശേഷമാണ് 14 ജില്ലാ അധ്യക്ഷന്മാരുടെ അന്തിമ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും ദില്ലിയില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് കെസി വേണുഗോപാല്‍, താരീഖ് അന്‍വര്‍ മുതലായുള്ള മുതിര്‍ന്ന നേതാക്കളുമായി അവസാന ഘട്ടത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. അന്തിമ പട്ടിക സുധാകരന് വ്യാഴാഴ്ച രാത്രിയോടെ താരീഖ് അന്‍വറിന് സമര്‍പ്പിച്ചു.
ആരാണിത്, കിടുക്കിയല്ലോ? കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി നടി മൈഥിലി

കഴിഞ്ഞ കുറേ ആഴ്ചകളായി കോണ്‍ഗ്രസ് നേതൃത്വത്തെ കുഴക്കുന്ന പ്രതിസന്ധിയാണ് ഡിസിസി അധ്യക്ഷന്മാരുടെ നിയമനം. ഓണത്തിന് മുമ്പ് പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തര്‍ക്കങ്ങള്‍ കാരണം പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. സംസ്ഥാന തലത്തില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയത് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കി. തങ്ങളുടെ പരാതികള്‍ അവര്‍ എഐസിസി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു.

സംസ്ഥാന നേതാക്കള്‍ വീണ്ടും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയില്ലെങ്കിലും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അനുനയ ശ്രമവുമായി മുതിര്‍ന്ന നേതാക്കളെ ബന്ധപ്പെട്ടുവെന്നാണ് സൂചന. നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയിലും അതൃപ്തികള്‍ ശക്തമായിരുന്നു. 9 ജില്ലകളില്‍ സമവായത്തില്‍ എത്തിയപ്പോള്‍ അവസാന നിമിഷം വരെ കുഴക്കിയത് തിരുവനന്തപുരവും കൊല്ലവും ഉള്‍പ്പടേയുള്ള അഞ്ച് ജില്ലകളായിരുന്നു.

ഈ ജില്ലകളുടെ കാര്യമാണ് അവസാന വട്ട ചര്‍ച്ചകളില്‍ പരിഹരിച്ചത്. അന്തിമമായി നല്കിയ പട്ടികയില്‍ ഗ്രൂപ്പ് താല്പര്യങ്ങള്ക്ക് വലിയ പരിഗണന ലഭിച്ചില്ലെങ്കിലും സാമുദായിക പ്രാതനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. സുധാകരന് സമര്‍പ്പിച്ച പട്ടികയുമായി ദേശീയ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് രാവിലെ തന്നെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയ കാണും. പ്രഖ്യാപനം വൈകീട്ട് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

എഐസിസിയുടെ നിര്‍ദേശങ്ങളെ തുടര്‍ന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും ചേര്‍ന്ന് നേരത്തെ തയ്യാറാക്കിയ ചുരുക്ക പട്ടികയിലെ ചില പേരുകള്‍ അവസാനഘട്ട ചര്‍ച്ചകളില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് താല്പര്യമല്ല, സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചപ്പോഴാണ് പ്രധാനമായും ഈ മാറ്റങ്ങള്‍ വന്നതെന്നാണ് സൂചന.

ആറ് ജില്ലകളിലെ പേരുകളിലാണ് അവസാനം നിമിഷം മാറ്റം വന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍കോട് ജില്ലകളാണ് ഇവ. അതേസമയം പട്ടികയില്‍ ഇത്തവണ ദളിത്, വനിതാ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന കാര്യം ഏറേക്കുറെ ഉറപ്പായി. വനിതാ പ്രതിനിധ്യത്തിനായി രാഹുല്‍ ഗാന്ധി അവസാന നിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേതൃത്വം ധരിപ്പിച്ചെന്നാണ് സൂചന.

നിലവില്‍ കൊല്ലം ഡിസിസിയുടെ തലപ്പുള്ള ബിന്ദു കൃഷ്ണയാണ് ഏക വനിതാ പ്രതിനിധി. ഇവര്‍ ഒഴിവാകുമ്പോള്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളിലേക്ക് വരെ വനിതകളുടെ പേര് ചര്‍ച്ചകള്‍ ഇടംപിടിച്ചിരുന്നു. വയനാട് പികെ ജയലക്ഷ്മി, തൃശൂര്‍ പത്മജ വേണുഗോപാല്‍ എന്നിവര്‍ക്കായിരുന്നു സാധ്യത കല്പ്പിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ തന്നെ ഇവരെല്ലാം പുറത്താവുകായിരുന്നു.

ദളിത് പരിഗണന ഇല്ലെങ്കിലും ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ, നായര്‍ പ്രാതിനിധ്യങ്ങള്‍ ഉറപ്പാക്കിയിട്ടുള്ളതാണ് പുതിയ പട്ടിക. ദളിതര്‍ക്കും സ്ത്രീകള്‍ക്കും കെപിസിസി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് നേതൃത്വം എഐസിസിയെ ധരിപ്പിച്ചിട്ടുണ്ട്. മധ്യതിരുവിതാം കൂറില്‍ ഈഴവ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് വേണ്ടായിയിരുന്നു ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നത്.

തിരുവനന്തപുരത്ത് പാലോട് രവിയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളത്. എ ശബരീനാഥ്. ജിഎസ് ബാബു എന്നിവരായിരുന്നു സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന രണ്ട് പേര്. ബാബുവിന് വേണ്ടി ശശി തരൂര്‍ എംപി ഉള്‍പ്പടെ ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. കൊല്ലത്ത് എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും രാജേന്ദ്ര പ്രസാദിന് ഈഴവ പ്രാതിനിധ്യം അനുകൂല ഘടകമായി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഉമ്മന്‍ചാണ്ടിയുടേയും പിന്തുണ രാജേന്ദ്ര പ്രസാദിന് ഉണ്ടായിരുന്നു. നസീറിന്റെ പേരായി രാജേന്ദ്ര പ്രസാദിന് എതിരായി ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരുന്നത്.

പത്തനംതിട്ടയില്‍ സതീശ് കൊച്ചുപറമ്പിലിന്റെ പേര് തുടക്കത്തില്‍ തന്നെ തീരുമാനിച്ചിരുന്നത്. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ പിന്തുണയ്ക്കുന്ന കെപി ശ്രീകുമാറിനാണ് നറുക്ക് വീണിരിക്കുന്നത്. രമേശ് ചെന്നിത്തല നിര്‍ദേശിച്ച ബാബു പ്രസാദിന് പ്രാദേശിക എതിര്‍പ്പ് പ്രതിസന്ധിയാവുകയായിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പിന്തുണച്ച രണ്ട് പേരേയും മറികടന് ഫില്‍സണ്‍ മാത്യൂസ് ആണ് അന്തിമ പട്ടകിയില്‍ ഇടം പിടിച്ചത്. യൂജിന്‍ തോമസിനെ ഉമ്മന്‍ചാണ്ടി പിന്തുണച്ചപ്പോള്‍ നാട്ടകം സുരേഷിന് വേണ്ടിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് രംഗത്ത് എത്തിയത്. എന്നാല്‍ രണ്ടുപേരും അവസാഘട്ടത്തില്‍ പുറത്തായി.

ഇടുക്കിയില്‍ എസ് അശോകന് അധ്യക്ഷനാവാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയുള്ള മുഹമ്മദ് ഷിയാസ് എറണാകുളത്ത് അധ്യക്ഷനാവുമെന്ന കാര്യം ആദ്യ ഘട്ടത്തില്‍ തന്നെ തീരുമാനമായിരുന്നു. തൃശൂരില്‍ ജോസ് വള്ളൂരും സ്ഥാനം ഉറപ്പിക്കുന്നത്. തര്‍ക്കം നിലനിന്നിരുന്ന മറ്റൊരു ജില്ലയായ പാലക്കാട് എ തങ്കപ്പന് തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് സൂചന. എവി ഗോപിനാഥ്, വിടി ബല്‍റാം എന്നിവരായിരുന്നു പരിഗണനയിലുണ്ടായിരുന്നു മറ്റ് രണ്ട് പേരുകള്‍.

കെ സുധാകരന് എവി ഗോപിനാഥിന് വേണ്ടിയും സതീശനും മറ്റ് യുവനേതാക്കള്‍ വിടി ബല്‍റാമിനും വേണ്ടിയായിരുന്നു വാദിച്ചത്. എന്നാല്‍ കെസി വേണുഗോപാലിന്റെ പിന്തുണയോടെ എ തങ്കപ്പന് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. മലപ്പുറത്ത് ആര്യാടന് ഷൗക്കത്തിനെ മറികടന്ന് വിഎസ് ജോയിയും കോഴിക്കോട് കെ പ്രവീണ്‍ കുമാറും ഡിസിസിയെ നയിക്കാന്‍ എത്തും.

വയനാട് എന്‍ഡി അപ്പച്ചന്റെ പേരാണ് ഉള്ളത്. ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധിയെന്ന സൂചനയുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്ടികയില്‍ ഇടം പിടിച്ച ഏക മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. കണ്ണൂരില്‍ മാര്ട്ടിന് ജോസും കാസര്‍കോട് പികെ ഫൈസലുമാണ് സാധ്യത ലിസ്റ്റില്‍ ഉള്ളത്.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications