Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ കേരളത്തിൽ ദളിതന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് മരണം: കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം: കിഴക്കമ്പലത്തെ ട്വന്റി-ട്വന്റി പ്രവർത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനും സംസ്ഥാന സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ''കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്ക്കൽ സമരത്തിൽ പങ്കെടുത്തുപോയി എന്ന മഹാ അപരാധം ചെയ്തത് പോയ ഒരു പാവപ്പെട്ട ദളിതന് സി പി എം വിധിച്ചത് മരണശിക്ഷയാണ്. ഹൃദ്രോഗിയായായ പിതാവും രോഗിയായ മാതാവും ആശ്രയിച്ചിരുന്ന ദീപു എന്ന ദളിത് യുവാവിനെ തല്ലിക്കൊന്നുകളഞ്ഞ പൈശാചികത സി പി എമ്മിന്റെ അഹങ്കാരത്തിന്റെയും തുടർഭരണത്തിന്റെ ധാർഷ്ട്യത്തിന്റെയും അന്ത്യം കുറിക്കും ഈ സംഭവം.''- കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കില്‍ കുറിച്ചു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പിണറായിയുടെ കേരളത്തിൽ ദളിതന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് മരണം. ദളിതൻ ശബ്ദം ഉയർത്തിയാൽ, രാഷ്ട്രീയത്തിൽ എതിർചേരിയിൽ ആയാൽ ഒക്കെ ' ബംഗാൾ മോഡൽ' കൊലകൾ ആണ് അവർക്കു സി പി എം വിധിക്കുന്ന ശിക്ഷ. അരുംകൊലകൾ നടത്താൻ മടിക്കാത്ത കൊലയാളി സംഘങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ്.

kodikkunnil-

കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയുടെ വിളക്ക് അണയ്ക്കൽ സമരത്തിൽ പങ്കെടുത്തുപോയി എന്ന മഹാ അപരാധം ചെയ്തത് പോയ ഒരു പാവപ്പെട്ട ദളിതന് സി പി എം വിധിച്ചത് മരണശിക്ഷയാണ്. ഹൃദ്രോഗിയായായ പിതാവും രോഗിയായ മാതാവും ആശ്രയിച്ചിരുന്ന ദീപു എന്ന ദളിത് യുവാവിനെ തല്ലിക്കൊന്നുകളഞ്ഞ പൈശാചികത സി പി എമ്മിന്റെ അഹങ്കാരത്തിന്റെയും തുടർഭരണത്തിന്റെ ധാർഷ്ട്യത്തിന്റെയും അന്ത്യം കുറിക്കും ഈ സംഭവം.

മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

ദിവസത്തിൽ രണ്ടു നേരം ഉത്തരേന്ത്യയി ലേക്ക് നോക്കിയിരുന്നു കൊണ്ട് ജനാധിപത്യം ഇല്ലാതാകുന്നുവെന്നു വിലപിക്കുന്ന സി പി എം അനുകൂലികളായ ഒരൊറ്റസാംസ്കാരിക നായകനെയും, ദീപു എന്ന ദളിത് യുവാവിനെ സി പി എം ഗുണ്ടകൾ ആൾക്കൂട്ടക്കൊല നടത്തിയപ്പോൾ പ്രതികരിക്കാൻ കണ്ടില്ല.

വാളയാർ പെൺകുട്ടികൾ, അട്ടപ്പാടിയിലെ മധു, ഇപ്പോൾ ദീപു ഇങ്ങനെ ദളിതരുടെ ചോരയിൽ മുങ്ങിനിൽക്കുന്ന ഇടതുസർക്കാർ ഒരു മാഫിയ സംഘമായി മാറി. കേരളത്തിലെ ജനാധിപത്യവും ജനജീവിതവും ഇന്ന് മറ്റേതു സംസ്ഥാനത്തേക്കാളും അപകടത്തിൽ ആണ്. ആയതിനു കാരണക്കാരായ പിണറായി സർക്കാരിനെതിരെ ജനരോഷം ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ലോക്‌സഭയിൽ ഉന്നയിക്കുന്ന താണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ പട്ടിക ജാതി കമ്മീഷൻ, എന്നിവർക്ക് മുന്നിലും അതിശക്തമായി കേരളത്തിലെ ദളിതരെ കൊന്നൊടുക്കുന്ന സംഭവങ്ങൾ ഉന്നയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+