പ്രധാനമന്ത്രിക്ക് വധഭീഷണി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സുഹൃത്തിനെ കുടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരള സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണം നടത്തി വധിക്കും എന്ന ഭീഷണി കത്ത് എഴുതിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. ഇയാളാണ് ഭീഷണിക്കത്ത് എഴുതിയത് എന്ന് പൊലീസ് പറഞ്ഞു. ജോസഫ് ജോണ്‍ എന്നയാളുടെ പേരിലായിരുന്നു ഇയാള്‍ കത്ത് എഴുതിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എറണാകുളം കതൃക്കടവ് സ്വദേശി എന്‍ ജെ ജോണിയാണ് ജോസഫ് ജോണ്‍ എന്ന് വ്യക്തമായി. ഇയാളേയും കുടുംബത്തേയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും താനല്ല കത്തെഴുതിയത് എന്ന് ജോണി വ്യക്തമാക്കി. തന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ആണ് കത്തെഴുതിയത് എന്നും ജോണി പൊലീസിനോട് പറഞ്ഞു.

പ്രദേശവാസിയായ സേവ്യര്‍ എന്നയാളെ സംശയമുണ്ട് എന്ന് ജോണി പൊലീസിനോട് പറഞ്ഞിരുന്നു. ഇതോടെ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍ നിന്നാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ സേവ്യര്‍ ജോണിയുടെ പേരില്‍ കത്ത് എഴുതുകയായിരുന്നുവെന്ന് വ്യക്തമായത്. സേവ്യറിന്റെ കൈയക്ഷരം പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് സേവ്യറാണ് കത്തെഴുതിയത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കും എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കായിരുന്നു കത്ത് അയച്ചിരുന്നു. ഉടന്‍ തന്നെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിവരം ഉന്നത പൊലീസ് വൃത്തങ്ങളെ അറിയിക്കുകയും ഭീഷണി കത്ത് കൈമാറുകയും ചെയ്തിരുന്നു.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
ഫോണ്‍ നമ്പര്‍ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത് അയച്ചത്. ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സേവ്യറിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇയാള്‍ ആരോപണം നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയില്‍ സേവ്യര്‍ കുടുങ്ങുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഒരാളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാനുള്ള ശ്രമമായിരുന്നു സേവ്യറിന്റേത് എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ജോണി ആരോപണം ഉന്നയിച്ച സമയത്ത് ശത്രുത ഉണ്ടെന്ന് കരുതി ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ എന്നായിരുന്നു സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.












Click it and Unblock the Notifications