നൊബേലിന് അർഹമായ കണ്ടുപിടുത്തം; പ്രതി "ഛായ"കച്ചവടം: ബിനോയ് വിശ്വത്തിനെതിരെ കൃഷ്ണദാസ്
പാലക്കാട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇടത് മുന്നണിയില്‍ നേതാക്കളുടെ ഏറ്റു മുട്ടല്‍. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് തോൽവി നൽകുന്ന പാഠം എന്നായിരുന്നു സി പി ഐ നേതാവ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഇതിനെതിരെ പരസ്യ വിമർശനവുമായി സി പി എം സംസ്ഥാന സമിതി അംഗവും പാലക്കാട് മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസ് രംഗത്ത് എത്തുകയായിരുന്നു. ചിലർ ഇടത് പക്ഷത്തിനു ഒരു ചെറിയ പരാജയം ഉണ്ടായാൽ അതിന്റെ മറവിൽ പ്രതി "ഛായ"കച്ചവടത്തിനിറങ്ങുമെന്നും ജനങ്ങൾ തന്നെയാണ് എല്ലാ പ്രതിസന്ധികളിലും ഇടതു പക്ഷത്തെ സംരക്ഷിച്ചതെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയുടെ പത്രവാർത്ത പങ്കുവെച്ചുകൊണ്ട് കൃഷ്ണദാസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ഇത്തവണത്തെ നൊബേൽ സമ്മാനത്തിന് അർഹമായ
"കണ്ട് പിടിത്തം" വന്നിരിക്കുന്നു. ഐൻസ്റ്റൈനൊക്കെ എന്ത്!? ഇതല്ലേ കണ്ട് പിടിത്തം! എത്രകാലത്തെ കഠിനമായ ഗവേഷണമായിരിക്കും ഈ "കണ്ട് പിടിത്ത"ത്തിനു പിന്നിൽ എന്ന് ഓർക്കണം.
അതിശയം ഒട്ടും തോന്നിയില്ല.
ചിലർ അങ്ങനെയാണ്. ഇടത് പക്ഷത്തിനു ഒരു ചെറിയ പരാജയം ഉണ്ടായാൽ മതി. അതിന്റെ മറവിൽ പ്രതി "ഛായ" കച്ചവടത്തിനിറങ്ങും. കിട്ടുന്നത് പോരട്ടെ. വലത് പക്ഷത്തിന്റെ ഇക്കിളി കൂട്ടിലായാലും, മേൽ പറഞ്ഞ "കച്ചവടത്തിൽ" കിട്ടുന്ന ലാഭം മതി. ഇത് സിപിഐ യുടെ അഭിപ്രായമല്ല ; ഉറപ്പ്. കാരണം, അവർ ഇടത് പക്ഷത്തിന്റെ മുന്നേറ്റത്തോടൊപ്പം ആഹ്ലാദിക്കുകയും, ഇടർച്ചകളിൽ പ്രതിരോധം തീർക്കാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്നുണ്ട്.
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
ആർക്കാണറിയാത്തത്?
ജനങ്ങൾ തന്നെയാണ് എല്ലാ പ്രതിസന്ധികളിലും കമ്മ്യൂണിസ്റ്റ് ഇടത് പക്ഷത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചത്. ബ്രിട്ടീഷ് ഭരണം കമ്മ്യൂണിസ്റ്റ് ആശയത്തെ വേട്ടയാടിയപ്പോഴും, ചിത്തിര തിരുനാൾ രാജാവും, സർ സി.പി യും വെടിവച്ചു കൊല്ലാൻ ശ്രമിച്ചപ്പോഴും, 48ലെ വേട്ടകാലത്തും, ചൈനീസ് ചരന്മാരാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോഴും, അടിയന്തിരാവസ്ഥയുടെ ദംഷ്‌ട്രകൾ ഉയർന്ന നാളുകളിലും ജനങ്ങൾ, ജനങ്ങൾ തന്നെയാണ് ഇടത് പക്ഷത്തെ സംരക്ഷിച്ചത്.
വലത് പക്ഷത്തിന്റെ മനുഷ്യത്വ രഹിതമായ പരാക്രമണങ്ങളെ ചെറുത്ത് 99 എംഎല്‍എ മാരുടെ പിന്തുണയിൽ ഇടത് പക്ഷത്തിനു തുടർഭരണം നൽകിയതും ജനങ്ങൾ തന്നെയാണ്. അന്ന് പിന്തുണക്കാതിരുന്നവരിൽ 2000ത്തിലധികം പേർ തൃക്കാക്കരയിൽ ഇടത് പക്ഷത്തെ ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ പിന്തുണച്ചു. പക്ഷേ, വിജയിച്ചില്ല. അത് മുതലാക്കി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലം മുതൽ ഇടത് മുന്നേറ്റം കണ്ട് നിരാശപ്പെട്ടിരിക്കുന്ന ചില വലത് പക്ഷ മാധ്യമങ്ങളുടെ അമിതാഹ്ലാദമോദത്തിനു നിന്ന് കൊടുക്കാതിരിക്കാൻ ചെറിയൊരു ഇടത് രാഷ്ട്രീയ ബോധം മതി. എന്നാൽ വലത് പക്ഷത്തിന്റെ "നൊബേൽ" പ്രതിഛായ എല്ലാറ്റിലും വലുതായി കാണുന്നവർ തഞ്ചം കിട്ടുമ്പോൾ തനിനിറം കാണിക്കും.












Click it and Unblock the Notifications