Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി കോട്ടയുള്ളിടത്ത് പോലും തോറ്റ ഷംസീറാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്: രാഹുല്‍ മാങ്കൂട്ടം

കോഴിക്കോട്: തലശ്ശേരി എംഎല്‍എയും സിപിഎം നേതാവുമായ എഎന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയരുന്നത്. കേരളത്തില്‍ മുസ്ലിം ലീഗിന്‍റെ അക്കൗണ്ട് 2031 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പൂട്ടിക്കുമെന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി താടിയില്ലാത്ത മോദിയാണെന്നുമായിരുന്നു എ എന്‍ ഷംസീറിന്‍റെ പ്രസംഗം. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുന്നതിന് ഇടയിലായിരുന്നു ഷംസീറിന്‍റെ വിവാദപരമായ പരാമര്‍ശങ്ങള്‍.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

എഎന്‍ ഷംസീര്‍

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുസ്ലിം ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ അക്കൗണ്ട് കൂടി പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരാ ഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധി- എന്നുമായിരുന്നു ഷംസീറിന്‍റെ വാക്കുകള്‍.

മുസ്ലിം ലീഗ്

എന്നാല്‍ മുസ്ലിം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി ഇതിന് നിയമസഭയില്‍ തന്നെ മറുപടി നല്‍കി. മുസ്‌ലിം ലീഗിനെ തകർക്കാനുള്ള സി പി എമ്മിന്റെ ശ്രമം നടപ്പാകില്ല. സി എച്ച് മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്‌ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണർത്തിയാൽ സി പി എമ്മിന്റെ നാശമാകും ഉണ്ടാകുക. ലീഗിന്‍റ നശിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞളാംകുഴി അലി

ലീഗിനെതിരായ വിമര്‍ശനത്തില്‍ മഞ്ഞളാംകുഴി അലി മറുപടി പറഞ്ഞെങ്കില്‍ ഇന്ദിര പരാമര്‍ശത്തിലടക്കം എ എന്‍ ഷംസീറിന് മറുപടിയുമായി എത്തിയിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തിലാണ്. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീർ എന്ന് തിരിച്ചു പറയാത്തത് കോൺഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്‍റെ മറുപടി.

നരേന്ദ്ര മോദി

നരേന്ദ്ര മോദിയെ വിമർശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോൺഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലർന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമർശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!തോക്കിൻ കുഴലിൽ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തിൽ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാൻ തന്നെയുള്ള ഭയം കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു.

തലശ്ശേരി

പിന്നെ 2031 ൽ ലീഗിൻ്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കൾ, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാർട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാൻ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാൻ പാർട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കൾ മാസ്ക് താഴ്ത്താതെ കൂവാൻ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ 'മേശപ്പുറത്ത് വെക്കും'.... ലാൽസലാം- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം : വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    UAE flight companies' new guidelines

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+