കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന വാദം ശരിയല്ല: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

Google Oneindia Malayalam News

ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളി ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഇത് തികച്ചും തെറ്റായ വാദമാണ്. ദേശീയ തലസ്ഥാനത്തും മറ്റ് പല സ്ഥലങ്ങളിലും ഓക്സിജന്റെ അഭാവം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി പറഞ്ഞു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

"ഓക്സിജന്റെ കുറവുണ്ടായിരുന്നില്ലെങ്കിൽ, എന്തുകൊണ്ടാണ് ആശുപത്രികൾ കോടതിയെ സമീപിച്ചത്? ആശുപത്രികളും മാധ്യമങ്ങളും ദിവസവും ഓക്സിജൻ ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. നിരവധി ടെലിവിഷൻ ചാനലുകൾ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായതനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ പോലും ഒക്സിജന്‍ ക്ഷാമം മൂലം മരിച്ചില്ല എന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണ്. ദില്ലിയിലും രാജ്യത്തുടനീളവും ഓക്സിജൻ ക്ഷാമം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്.''- സത്യേന്ദർ ജെയിൻ പറഞ്ഞു.

coronaviru

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ദില്ലി ആരോഗ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയിൽ അഭൂതപൂർവമായ വർധനയുണ്ടായി. 9,000 മെട്രിക് ടണ്‍ വരെ ആവശ്യമായി വന്നു. ആദ്യ തരംഗത്തിൽ ഇത് 3,095 മെട്രിക് ടണ്ണായിരുന്നു. സംസ്ഥാനങ്ങൾക്കിടയിൽ തുല്യമായ വിതരണം സാധ്യമാക്കുന്നതിന് കേന്ദ്രത്തിന്‍റെ ഇടപെടലുകള്‍ വേണ്ടി വന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

ഓക്സിജന്റെ അഭാവം മൂലം കോവിഡ് -19 രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവെന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി ഭാരതി പ്രവീൺ പവാർ. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പതിവായി കേസുകളുടെയും മരണങ്ങളുടെയും എണ്ണം കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചിരുന്നു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Delhi's AIIMS Reports First Bird Flu Death

English summary
Delhi Health Minister Satyender Jain has denied statement that no one died due to lack of oxygen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X