ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്കെതിരെ എഫ്‌ഐആര്‍
ഡെറാഡൂണ്‍: ജോലി വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രിയും നിലവില്‍ ഉത്തരാഖഡ് എംഎല്‍എയുമായ ഹരക് സിങ് റാവത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. മന്ത്രി വീട്ടില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
2003ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെയും ഹരക് സിങ്ങിനെതിരെ ആരോപണവുമായി ഇതേ യുവതി രംഗത്ത് വന്നിരുന്നു. ഹരക് സിങ് പീഡിപ്പിച്ചെന്നും അതില്‍ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു ആരോപണം.

പരാതിയില്‍ സിബിഐ അന്വേഷണം വരെ നടന്നു. പ്രതിപക്ഷം ഹരക് സിങിനെതിരെ രംഗത്ത് വന്നതോടെ മന്ത്രിപദവി രാജി വയ്‌ക്കേണ്ടി വന്നു. യുവതിയെ തനിക്ക് പരിചയമുണ്ടെന്നും എന്നാല്‍ മറ്റ് ആരോപണങ്ങള്‍ കളവാണെന്നുമായിരുന്നു ഹരക് സിങ് സിബിഐക്ക് നല്‍കിയിരുന്ന മറുപടി.
എന്നാല്‍ അതേ യുവതി തന്നെ ഹരക് സിങ് റാവത്തിനെതിരെ വീണ്ടും പീഡന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത് ഗ്രീന്‍ പാര്‍ക്കിലെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പെച്ചെന്നാണ് പരാതിയുടെ ഉള്ളടക്കം.
ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച ഹരക് സിങ് ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയുമായി.
Read More: ആദിവാസിയായി പിറന്നതിന് അവഹേളനം; ആമേരിക്കയില്‍ പഠിക്കാനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി












Click it and Unblock the Notifications