കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസിയായി പിറന്നതിന് അവഹേളനം; വിദേശ പഠനത്തിനുള്ള അവസരം മുടക്കി സെക്രട്ടറിയേറ്റിലെ ജാതിവെറി

  • By വിഷ്ണു വി ഗോപാല്‍
Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ജാതിവെറിക്കിരയായി ആദിവാസി യുവാവിന് നഷ്ടമായത് സ്വപ്‌നം കണ്ട ഉന്നത പഠനം. മന്ത്രിസഭായോഗ തീരുമാനം പോലും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചപ്പോള്‍ കാസര്‍കോട് കൊള്ളിച്ചാല്‍ സ്വദേശിയായ ബി ബിനേഷിന് കേന്ദ്രം തുണയായി. സെക്രട്ടറിയേറ്റിലെ പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജാതി വിളിച്ചധിഷേപിച്ച് ചുവപ്പ് നാട കെട്ടിയത് കേരളത്തിന്റെ മതേതരത്തിന്റെ മുഖത്ത് കൂടിയായിരുന്നു.

എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സില്‍ എംഎസ്‌സി ആന്ത്രോപ്പോളജിയ്ക്ക അഡ്മിഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് ബിനേഷ്. എന്നാല്‍ ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കും വിമാന യാത്രാ ടിക്കറ്റിനുമടക്കം മന്ത്രി എകെ ബാലന്‍ ഉത്തരവിട്ട ഒന്നര ലക്ഷം രൂപ അനുവദിക്കാതെ ബിനേഷിന്റെ മോഹങ്ങളെ വീണ്ടും തല്ലിക്കെടുത്തുകയാണ് സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍.

Binesh

കാസര്‍കോട് കൊളിച്ചാല്‍ 18-ാം മൈല്‍ സ്വദേശിയായ പട്ടിക വര്‍ഗവിഭാഗക്കാരനായ ബി ബിനേഷ് ദുരിതപൂര്‍വ്വമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിത്. അസുഖ ബാധിതരായി അച്ഛന്‍ ബാലനും അമ്മ ഗിരിജയും കിടപ്പിലായതോടെ കൂലിപ്പണിയെടുത്താണ് ഡിഗ്രിവരെ ബിനേഷ് പഠനത്തിന് പണം കണ്ടെത്തിയത്. കാസര്‍കോട് സെന്റ് ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കേരള യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് എച്ച് ആര്‍ മാര്‍ക്കറ്റിംഗില്‍ എംബിഎയും ബിനേഷ് നേടിയെടുത്തത് സ്വപ്രയത്‌നം കൊണ്ടാണ്.

2014ല്‍ ആണ് ബ്രിട്ടനിലെ സസക്‌സ് സര്‍വ്വകലാശാലയില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനം നടത്താന്‍ എഴുതിയ പരീക്ഷ ബിനേഷ് വിജയിക്കുന്നത്. കേരളത്തില്‍ നിന്ന് അദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു അവസരം ലഭിച്ചത്. പക്ഷേ ബിട്ടനിലേക്ക് പോകാനും പഠന ചിലവിനുമായി ഭീമമായ തുക വേണം. അന്നത്തെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പികെ ജയലക്ഷ്മിയെ കണ്ട് വിഷയം അവതരിപ്പിച്ചു. പിന്നാക്കവിഭാഗത്തിനാകെ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മന്ത്രി പഠനത്തിനും മറ്റ് ചിലവുകള്‍ക്കുമായി പ്രത്യേക പരിഗണന നല്‍കി 27 ലക്ഷം രൂപ അനുവദിക്കാന്‍ ഉത്തരവിട്ടു.

Sussex

ഇതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം വേണം. 2015 ഒക്ടോബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് 27 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് സെക്രട്ടറിയേറ്റിലെ പട്ടികവര്‍ഗക്ഷേമ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. സെപ്തംബറില്‍ കോഴ്‌സിന് ചേരേണ്ട ബിനേഷിന് അവസരം നഷ്ടമായി. സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാട്ടി സസക്‌സ് യൂണിവേഴ്സ്റ്റിക്ക് കത്തയച്ചതിനാല്‍ ആറ് മാസം സമയം നല്‍കി.

ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബിനേഷ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ പണം അനുവദിക്കുന്നത് വൈകിപ്പിച്ചു. സെക്രട്ടറിയേറ്റിലെത്തിയ ബിനേഷിന് ജാതി വിളിച്ചുള്ള അവഹേളനമാണ് നേരിടേണ്ടി വന്നത്.

Government order

വകുപ്പ് മന്ത്രി പറഞ്ഞാല്‍പോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിലുള്ളതെന്ന് ബിനേഷ് പറയുന്നു. ആറ് മാസം കഴിഞ്ഞിട്ടും ബിനേഷിന് പണം അനുവദിച്ചില്ല. ഇതോടെ സസക്‌സ് യൂണിവേഴ്‌സ്റ്റിയിലെ പടനമെന്ന ബിനേഷിന്റെ മോഹം പൊലിഞ്ഞു. ആദിവാസി വിഭാഗം അനുഭവിക്കുന്ന സാമൂഹിക അധിക്ഷേപത്തിന്റെ വേരന്വേഷിച്ചായിരുന്നു നരവംശ ശാസ്ത്രം പഠനവിഷയമായി തിരഞ്ഞെടുത്തത്. ഇതെല്ലാം സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ ജാതി വെറിമൂലം ഇല്ലാതായി.

എന്നാല്‍ അധിഷേപങ്ങളില്‍ തളരാന്‍ ബിനേഷ് തയ്യാറായില്ല. ലണ്ടന്‍ സ്‌കൂള്‍ ഓഫ് സാമ്പത്തികശാസ്ത്രത്തില്‍ എംഎസ്‌സി സോഷ്യല്‍ ആന്ത്രോപ്പോളജിയില്‍ പ്രവേശ പരീക്ഷയെയഴുതി അഡ്മിഷന്‍ നേടിയെടുത്തു. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് ബിനേഷിനെയും തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തെ ഉന്നതപഠനത്തിനായി 42 ലക്ഷം രൂപയാണ് ലഭിക്കുക. ഇന്ത്യയില്‍ ആകെ 20 പേര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നൊരാള്‍ക്ക് ആദ്യമായാണ്‌ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

cabinet decision

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക ഇനി ലഭിക്കുമെന്ന് ബിനേഷിന് പ്രതീക്ഷയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴെങ്കിലും സെക്രട്ടറിയേറ്റില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയ്ക്കും അധിഷേപത്തിനും ഒരുമാറ്റവും വന്നിട്ടില്ലെന്ന് ബിനേഷ് പറയുന്നു.

വിദേശത്തേക്ക് പോകാനായി ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കും വിമാന ടിക്കറ്റിനുമായി ഒന്നര ലക്ഷം രൂപയുടെ ആവശ്യമുണ്ട്. പട്ടികവര്‍ഗ ക്ഷേമ മന്ത്രി എകെ ബാലനെ കണ്ട് സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കിയിരുന്നു. അടിയന്തര പ്രാധാന്യത്തോടെ തുക അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ ഉത്തരവും ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയിരിക്കുകയാണെന്ന് ബിനേഷ് ആരോപിക്കുന്നു.

ജാതി വിളിച്ച് ആക്ഷേപിച്ചതിനും മന്ത്രിസഭാ തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും കാട്ടി ബിനേഷ് എസ്‌സിഎസ്റ്റി വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ കേന്ദ്ര പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് പിന്നോക്കാരനായ ഓരോ വിദ്യാര്‍ത്ഥിയും ഉന്നതപഠനത്തിനായി ശ്രമിക്കുന്നത്. അവരെപോലും ക്രൂരമായി ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇനിയും ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ബിനീഷ് പറയുന്നു.

Complaint

Read More:കര്‍ണാടക ബന്ദില്‍ സംഘര്‍ഷം; വണ്ടികള്‍ തടഞ്ഞ് അടിച്ചോടിക്കുന്നു, മജസ്റ്റിക്കില്‍ ആളുകള്‍ കുടുങ്ങി!

രാമായണം കഥയല്ലെന്ന് ഉത്തരാഖണ്ഡ്, മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടിരാമായണം കഥയല്ലെന്ന് ഉത്തരാഖണ്ഡ്, മൃതസഞ്ജീവനി കണ്ടെത്താന്‍ 25 കോടി

English summary
Tribal Student humiliated by Secretariat employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X