Get Updates
Get notified of breaking news, exclusive insights, and must-see stories!

എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കണം; ദളിത് കുടുംബം...

തലശ്ശേരി: ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അധിഷേപിച്ചതില്‍ മനം നൊന്ത് ആത്മഹത്യക്കു ശ്രമിച്ച ദളിത് പെണ്‍കുട്ടിയുടെ കുടുംബം എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് പരാതി നല്‍കും.

തങ്ങളെ ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചാനല്‍ ചര്‍ച്ചക്കിടെ വ്യക്തിപരമായി അധിഷേപം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ രാജന്‍ പറഞ്ഞു.

AN Shamseer

സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് തലശ്ശേരി കുട്ടിമാക്കൂലില്‍ അഖില, അഞ്ജന എന്നീ ദളിത് യുവതികള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിലെത്തിച്ച ഇവര്‍ക്ക് ജാമ്യം നല്‍കാതെ ജയിലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പെണ്‍കുട്ടികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ഷംസീര്‍ യുവതികള്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് അഞ്ജന എന്ന യുവതി ആത്മഹത്യക്കു ശ്രമിച്ചത്. യുവതികള്‍ക്കെതിരെ ഷംസീറും ഡിവൈഎസ്പി നേതാവ് പിപി ദിവ്യയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

Dalith women Thalassery

ദളിത് യുവതികളെ വനിതാ ഗുണ്ടകളെന്നും മോശം സ്വഭാവമുള്ളവരെന്നും ചിത്രീകരിച്ചെന്നാണ് ആരോപണം. ഇതില്‍ മനം നൊന്താണ് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ചത്. അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന യുവതി സുഖം പ്രാപിച്ചിട്ടുണ്ട്. ജാതി വിളിച്ച് അധിക്ഷേപിച്ചതിനേക്കാള്‍ വേദനയുണ്ടാക്കിയത് സിപിഎം യുവനേതാക്കളുടെ വ്യക്തിപരമായ അധിഷേപങ്ങളായിരുന്നുവെന്ന് അഞ്ജന പറയുന്നു.

തന്നെ സ്വഭാവ ദൂഷ്യമുള്ളവരായി ചിത്രീകരിക്കുകയാണ് നേതാക്കള്‍ ചെയ്തത്. വിവാഹം പോലും കഴിയാത്ത ഒരു പെണ്‍കുട്ടിയാണ് താനെന്ന് അവര്‍ മറന്നു. ഇനി തന്റെ ഭാവി എന്താണെന്നും അഞ്ജന ചോദിക്കുന്നു. നേതാക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്നും അവര്‍ വ്യക്തമാക്കി.

ജാതി അധിഷേപം നേരിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ പട്ടികജാതി കമ്മീഷനും ഇടപെട്ടു. കമ്മീഷന്‍ ജയില്‍ അധികൃതരോടും കളക്ടറോടും പോലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാന്‍ പിഎന്‍ വിജയകുമാര്‍ തലശ്ശേരിയിലെത്തി യുവതികളുടെ മൊഴിയെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+