അപകടങ്ങളിലെ ആഘാതം കുറയ്ക്കാന്‍ സാങ്കേതികവിദ്യയുമായി തൃശൂരുകാരി, പേറ്റന്റ് നല്‍കി കേന്ദ്രം
തൃശൂര്‍: അപകടങ്ങളിലെ കൂട്ടിയിടിയില്‍ ഉണ്ടാവുന്ന ആഘാതം കുറയ്ക്കാന്‍ തൃശൂരുകാരി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് ദേശീയ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നല്‍കിയിരിക്കുകയാണ്. തൃശൂരിലെ ഡെന്റിസ്റ്റായ ആര്‍എസ് ധന്യയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പിഎസ്എം ഡെന്റല്‍ കോളേജിലെ അധ്യാപികയാണ് ധന്യ. ഇവര്‍ നിര്‍മിച്ച ഉപകരണം അപകടത്തിന്റെ ആഘാതം കുറച്ച് മരണം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്.

കൂട്ടിയിടിയുടെ ആഘാതം വര്‍ധിക്കുമ്പോഴാണ് സ്വാഭാവികമായും പരിക്കുകള്‍ ഗുരുതരമായ രീതിയില്‍ സംഭവിക്കുന്നതും, അത് മരണത്തിലേക്ക് നയിക്കുന്നതും. എന്നാല്‍ ധന്യ ഉണ്ടാക്കിയ ഉപകരം ആ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതാണ്. ഒരു അപകടത്തിന്റെ വ്യാപ്തിയെ കുറയ്ക്കുന്ന ഘടകമാണിത്. റികോയില്‍ ഇഫക്ട് എന്നാണ് ഇതിനെ ധന്യ വിളിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എംഡിഎസ് ബിരുദമുണ്ട് ധന്യക്ക്. മെക്കാനിക്കല്‍ സിസ്റ്റമാണ് ഇത്. വളരെ ചെലവ് കുറഞ്ഞതും എപ്പോള്‍ വേണമെങ്കിലും ആശ്രയിക്കാവുന്നതുമാണ്.
വാഹനങ്ങളുടെ ലൈറ്റിന്റെ മുന്‍വശത്തോ രണ്ട് വശങ്ങളിലോ സ്ഥാപിക്കാം. മീഡിയം-ഹെവി വാഹനങ്ങളിലും ഇത് ഉപയോഗിക്കാം. ക്രാഷ് ഗാര്‍ഡ്, പാലത്തിന്റെ തൂണുകള്‍, റെയില്‍വേ ലൈനുകള്‍, ബോട്ടുകളിലും കപ്പിലുകളിലും തുറമുഖങ്ങളിലും വരെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. അപകടസാധ്യതയുള്ള സ്ഥലത്തൊക്കെ ഇത് ഉപയോഗിക്കുന്നത് ഗുണകരമാണെന്ന് ധന്യ പറയുന്നു. കേരളത്തിലും രാജ്യത്തൊന്നാകെയും അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്നതാണ് ധന്യയെ ഇത്തരമൊരു ഉപകരണം വികസിപ്പിച്ചെടുക്കുന്നതിലേക്ക് നയിച്ചത്.
Recommended Video
അതേസമയം അമേരിക്കയിലും ബ്രിട്ടനിലും ഈ ഉപകരണത്തിന്റെ പേറ്റന്റ് കിട്ടുന്നതിനായി ധന്യ അപേക്ഷിച്ചിട്ടുണ്ട്. ഈ ആപ്പിനെ കുറിച്ച് അന്താരാഷ്ട്ര സെര്‍ച്ച് റിപ്പോര്‍ട്ട് നല്ല രീതിയില്‍ വന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.












Click it and Unblock the Notifications