നിങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ നിന്നും പണമുണ്ടാക്കൂ...
തിരുവനന്തപുരം: ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും ഇപ്പോള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അധികസമയവും യാതൊരു കാര്യവുമില്ലാതെ ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരാണ് അധികവും. ഓണ്‍ലൈനിലുള്ള സമയത്തെ എങ്ങനെ പണമാക്കിമാറ്റാമെന്ന് ആലോചിച്ചിട്ടുണ്ടോ? സോഷ്യല്‍ മീഡിയ എക്കൗണ്ടുകളിലൂടെ പണമുണ്ടാക്കാനുള്ള ഒരു പുതിയ മാര്‍ഗ്ഗമാണ് ദേശിപേള്‍ മുന്നോട്ടുവെയ്ക്കുന്നത്. തീര്‍ത്തും ലളിതവും സുതാര്യവുമായ ഒരു മാര്‍ഗ്ഗം. ദേശീപേളിനെ കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്ക് വായിക്കൂ..

എങ്ങനെ ദേശിപേള്‍ എക്കൗണ്ട് കിട്ടും?
ന്യായമായും ഈ സംശയമാണ് നിങ്ങളുടെ മനസ്സില്‍ ആദ്യം കടന്നെത്തുക. നിങ്ങളുടെ ഫേസ് ബുക്ക് ഫാന്‍ പേജില്‍ പതിനായിരത്തിലധികം ലൈക്കോ ഗ്രൂപ്പില്‍ പതിനായിരത്തിലധികം ആളുകളോ ഉണ്ടെങ്കില്‍ അതു തന്നെയാണ് ദേശിപേളിന്റെ ഭാഗമാകാനുള്ള നിങ്ങളുടെ യോഗ്യത. സൈന്‍ അപ്പ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എന്താണ് ചെയ്യേണ്ടത്?
നിങ്ങളുടെ എക്കൗണ്ട് അപ്രൂവ് ആയി കഴിഞ്ഞാല്‍ ദേശിപേളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ഇടതുവശത്ത് മുകളിലായി സോഷ്യല്‍ മീഡിയ എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ ലിങ്കുകളുടെ ലിസ്റ്റ് കാണാം. വലതുവശത്തായി കാണുന്ന കോപ്പി ലിങ്ക് എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതോടെ പ്രമോട്ട് ചെയ്യേണ്ട ലിങ്ക് നിങ്ങള്‍ക്ക് ലഭിക്കും. ഈ ട്രാക്കിങ് ലിങ്കാണ് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രമോട്ട് ചെയ്യേണ്ടത്. ഇഷ്ടമുള്ള വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.
എങ്ങനെ പ്രമോട്ട് ചെയ്യണം?
സോഷ്യല്‍ മീഡിയയില്‍ ഉചിതമായ കാര്‍ഡുകള്‍ ഉണ്ടാക്കി പ്രമോട്ട് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ക്ലിക് ലഭിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ? വാര്‍ത്തയോടൊപ്പം ഡിഫാള്‍ട്ടായി വരുന്ന ഇമേജുകള്‍ ഉപയോഗിച്ച് നല്ല ഡിസ്‌പ്ലേ ഇമേജുകള്‍ ഉണ്ടാക്കാം. സമയമില്ലാത്തവര്‍ക്ക് ട്രാക്കിങ് ലിങ്ക് അതേ പോലെ പ്രമോട്ട് ചെയ്യാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
ഉചിതമായ ഗ്രൂപ്പുകളില്‍ ഉചിതമായ വാര്‍ത്തകള്‍ മാത്രം ഷെയര്‍ ചെയ്യുക. ലിങ്കുകള്‍ പ്രമോട്ട് ചെയ്യുന്നതിനു മുമ്പ് അത് ആ ഗ്രൂപ്പില്‍ അല്ലെങ്കില്‍ പേജില്‍ യോജിക്കുമോയെന്ന് ചിന്തിക്കണം. ആരെയും ശല്യപ്പെടുത്തുന്ന രീതിയില്‍ പ്രമോട്ട് ചെയ്യരുത്. കൃത്യമായ ഇടവേളകള്‍ സൂക്ഷിയ്ക്കാന്‍ സാധിച്ചാല്‍ ഏതൊരു ഗ്രൂപ്പ് അഡ്മിനും നിങ്ങളുടെ പ്രമോഷനെ സ്വാഗതം ചെയ്യും. ഒരു തവണ അഫിലിയേഷന്‍ കിട്ടി കഴിഞ്ഞാല്‍ അഫിലിയേഷന്‍ കിട്ടിയ പേജിലും ഗ്രൂപ്പിലും മാത്രമല്ല, പുറത്തുള്ള മറ്റ് എക്കൗണ്ടുകളിലും ഈ ട്രാക്കിങ് കോഡ് ഉപയോഗിച്ച് പ്രമോഷന്‍ നടത്താവുന്നതാണ്.
എത്ര പണം കിട്ടിയെന്ന് എങ്ങനെ അറിയും?
ഒരു ക്ലിക്കിന് കമ്പനി ഇത്ര പണം എന്ന് നിശ്ചയിച്ചിട്ടുണ്ടാകും. രണ്ടു മണിക്കൂര്‍ ഇടവിട്ട് ക്ലിക് ഡാറ്റ നിങ്ങളുടെ ബാക്ക് എന്‍ഡില്‍ കാണാന്‍ സാധിക്കും. ആ ക്ലിക്കിനെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ക്ക് പണം ലഭിക്കുക. പത്തു ശതമാനം ടിഡിഎസ് കിഴിച്ചുള്ള തുക നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ബാങ്ക് എക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ദേശിപേളിന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്നും അറിയിക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]












Click it and Unblock the Notifications