'ആചാരവിരുദ്ധമല്ല';ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാം: സുപ്രീംകോടതി
ന്യൂദല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്യാം എന്ന് സുപ്രീം കോടതി. ലേലത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്കി. ലേലത്തിലൂടെ ബലിത്തറകള്‍ പുരോഹിതന്മാര്ക്കും, ശാന്തിക്കാര്‍ക്കും നല്‍കുന്നത് ആചാര വിരുദ്ധമാണ് എന്ന വാദം തള്ളിയാണ് സുപ്രീംകോടതിയുടെ തീരുമാനം.
കൂടാതെ ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഇത് സംബന്ധിച്ച് സ്വമേധയാ കേരള ഹൈക്കോടതി കേസെടുത്തിരുന്നു. ഈ കേസില്‍ ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്, പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്ത് കൈമാറാം എന്ന് ഉത്തരവിട്ടിരുന്നു.

ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കല്‍ എന്നാണ് ആര്‍ച്ചക് പുരോഹിത് സഭ വാദിച്ചത്.
ട്രോളന്മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍
ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്ക്കും കൈമാറണം എന്നായിരുന്നു ആര്‍ച്ചക് പുരോഹിത് സഭയുടെ ആവശ്യം. എന്നാല്‍ ആര്‍ച്ചക് പുരോഹിത് സഭയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഉത്തരവിട്ടത്.
ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി തള്ളുകയാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ശിവരാത്രിയോട് അനുബന്ധിച്ചു ദേവസ്വം ബോര്‍ഡ് നടത്തിയ ബലിത്തറകളുടെ ലേലം പുരോഹിതന്മാര് ബഹിഷ്കരിച്ചിരുന്നു.
ലേലത്തുക കുറക്കണം എന്നാവശ്യപ്പെട്ടായിരുന്നു പുരോഹിതന്മാര് ലേലം ബഹിഷ്കരിച്ചത്. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പുരോഹിതന്മാര്ക്കു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications