450 കോടി മുടക്കി, പ്രതിസന്ധിയിലായ ദേവസ്വങ്ങളെ നിലനിർത്തിയത് സർക്കാരെന്ന് മന്ത്രി കെ രാധകൃഷ്ണൻ
സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വങ്ങൾക്ക് സഹായം നൽകിയത് സർക്കാരാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി ഏകദേശം 450 കോടിയോളം രൂപ ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ചിട്ടുണ്ട്. പ്രളയം, കോവിഡ് വ്യാപനം തുടങ്ങിയവ മൂലമുണ്ടായ വരുമാന നഷ്ടത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോര്‍ഡുകളിലെ ദൈനംദിന ചെലവുകളും നടന്നുപോയത് സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണെന്നും മന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കിയെന്നും വരുമാനം ലക്ഷ്യമിട്ടാണിത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശം വസ്തുതകൾക്കു നിരക്കാത്തതും തെറ്റിദ്ധാരണയിൽനിന്നും ഉടലെടുത്തതുമാണ്. അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് സംസ്ഥാനത്തുള്ളത്. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിലേക്ക് എത്തുന്നു എന്ന പ്രസ്താവന തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറ്ഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു എൽഡിഎഫ് സർക്കാരിനെതിരെ സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്രയുടെ വിവാദ പരാമർശം. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നായിരുന്നു മുൻ ജഡ്ജിയുടെ ആക്ഷേപം. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്. നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്.
ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേ ജഡ്ജിയും ഇന്ദു മൽഹോത്രയാണ്. അഞ്ചംഗ ബഞ്ചിൽ മത താൽപര്യങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതേതര താൽപര്യങ്ങൾ വെല്ലുവിളിക്കുന്ന പൊതുതാൽപര്യ ഹർജികൾ ഇന്ത്യയുടെ മതേതര ഘടനയെ ബാധിക്കുന്നു എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര നിരീഷിച്ചിരുന്നു.
സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്












Click it and Unblock the Notifications