രാജയുടെ വിജയം റദ്ദാക്കണം: ഹാജരാക്കിയത് വ്യാജ രേഖകള്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈക്കോടതിയില്‍
ദേവികുളം: ഇടുക്കി ജില്ലയില്‍ ഇത്തവണ വലിയ മുന്നേറ്റമായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്. 2016 ല്‍ ആകെയുള്ള 5 സീറ്റില്‍ 2 ഇടത്താണ് വിജയിച്ചതെങ്കില്‍ ഇത്തവണ 4 സീറ്റിലെങ്കിലും യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതീക്ഷ ദേവികുളം മണ്ഡലമായിരുന്നു.
അടുപ്പിച്ച് മൂന്നു ടേം വീതം ഒരു പാർട്ടിയോട് അനുഭാവം എന്ന പ്രത്യേകതയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണ വിജയിച്ച സിപിഎമ്മിനെ പരാജയപ്പെടുത്തി അധികാരം പിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടി. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ പതിവ് തിരുത്തി എ രാജയിലൂടെ മണ്ഡലം സിപിഎം നിലനിര്‍ത്തി. എന്നാല്‍ ഇപ്പോഴിതാ എ രാജയുടെ വിജയത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യുഡിഎഫ് സ്ഥനാര്‍ത്ഥിയായ ഡി കുമാര്‍.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

ഇരുമുന്നണികള്‍ക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ദേവികുളം. വിജയം ആര്‍ക്കൊപ്പമാണെങ്കിലും ഭൂരിപക്ഷം എപ്പോഴും 5000-7000 പരിധിയില്‍ നില്ക്കും. 1991 മുതല്‍ 2001 വരെ കോണ്‍ഗ്രസിലെ എകെ മണിയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി. എന്നാല്‍ 2006 മുതല്‍ 2016 വരെ എസ് രാജേന്ദ്രനിലൂടെ മണ്ഡലം സിപിഎം പിടിച്ചെടുത്തു.

ഇത്തവണയും സിപിഎം സ്ഥാനാര്‍ത്ഥിയായി എസ് രാജേന്ദ്രന് എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ടേം വ്യവസ്ഥ കര്‍ശനമാക്കിയപ്പോള്‍ എസ് രാജേന്ദ്രന് പകരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജ സ്ഥാനാര്‍ത്ഥിയായി. പ്രമുഖ നേതാവായ ഡി കുമാറിനെയായിരുന്നു കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയത്.

പ്രചരണ രംഗത്ത് ഇരുപക്ഷവും ഒപ്പത്തിനൊപ്പം നിന്നു. മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കുമെന്ന ഉറച്ച വാശിയിലായിരുന്ന കോണ്‍ഗ്രസിന് അവസാന ഘട്ടത്തില്‍ പ്രചരണത്തില്‍ മേല്‍ക്കൈ ലഭിച്ചതായും വിലയിരുത്തപ്പെട്ടു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചു. 7847 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എ രാജയ്ക്ക് ലഭിച്ചത്.

എന്നാല്‍ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി കുമാര്‍ ഇപ്പോള്‍. ജില്ലയിലെ ഏക സംവരണ സീറ്റാണ് ദേവികുളം. ഇവിടെ മത്സരിച്ച വിജയിച്ച് എ രാജ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് കുമാറിന്റെ ആരോപണം.

രാജയുടെ അമ്മ എസ്തര് മരിച്ചപ്പോള്‍ ക്രിസ്തുമതാചാര പ്രകാരമായിരുന്നു സംസ്കരിച്ചത്. സഹോദരങ്ങളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥിരമായി പള്ളിയിൽ പോകുന്നവരാണ്. ക്രിസ്ത്യാനിയായ രാജ ഒ ഇ സി വിഭാഗത്തില്‍പ്പെടുന്നയാളാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ഹിന്ദു പറയന് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന വ്യാജ സര്‍ട്ടിഫിക്കര്‍ ഹാജരാക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

ഹിന്ദു പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത മണ്ഡലമാണ് ദേവികുളം. അവിടെ വ്യാജരേഖകൾ ഹാജരാക്കി മത്സരിച്ച് ജയിച്ച രാജായുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ഡി കുമാര്‍ അവകാശപ്പെടുന്നു. അതേസമയം ഡി കുമാറിന്റെ വാദങ്ങള്‍ തള്ളി എ രാജ രംഗത്ത് എത്തിയിട്ടുണ്ട്. ആരോപണം രാഷ്ട്രീയ പ്രേരിതം മാത്രമാണ്. സത്യമായ കാര്യങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പിന് നൽകിയ രേഖകളിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്ലര്
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications