കോടതിവിധി മറികടക്കാൻ ഇനി രാജയ്ക്ക് മുമ്പിലുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം? സാധ്യതകൾ

pc: FB
ദേവികുളം നിയമസഭ മണ്ഡലത്തിലെ സിപിഎം എംഎൽഎ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ഡി കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജ അർഹനല്ലെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കോടതി നടപടി. സിപിഎമ്മിനെ സംബന്ധിച്ച് വളരെ വലിയ തിരിച്ചടി തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ പ്രശ്നത്തിന് പരിഹാരം വേഗത്തിൽ തന്നെ കണ്ടെത്താനുള്ള നീക്കങ്ങളായിരിക്കും നടത്തുക.
എന്നാൽ വിഷയത്തിൽ ഇതുവരെ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഇതു സംബന്ധിച്ചുള്ള സൂചനകൾ ഒന്നും വന്നിട്ടില്ല. എന്നാൽ രാജയ്ക്ക് മുന്നിൽ ചില സാധ്യതകൾ ഉണ്ട്. വിധിക്കെതിരെ ഹർജി നൽകുക തന്നെയാണ് പ്രധാനപ്പെട്ട മാർഗം. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീല് നൽകാവുന്നതാണ്. അഴീക്കോട് നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ കെ.എം ഷാജി സുപ്രീം കോടതി അപ്പീൽ ഫയൽ ചെയ്തിരുന്നു. തിരെഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഷാജി ഉന്നയിച്ച പ്രധാന വാദം.
രാജയ്ക്ക് സമാനമായ നീക്കം നടത്താവുന്നതാണ്. എന്നാൽ എന്ത് ചെയ്യണമെന്നത് പാർട്ടി യോഗം ചേർന്ന് തീരുമാനിച്ച ശേഷമായിരിക്കും മുന്നോട്ടുപോകുക. ഹൈക്കോടതി വിധിക്കെതിരെ സിപിഎമ്മും എ.രാജയും അപ്പീൽ നൽകിയേക്കാനാണ് നിലവിലെ സാധ്യത. അതുപോലെ 1957 ലെ സിപിഐ സ്ഥാനാർത്ഥി റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പും റദ്ദാക്കിയിരുന്നു, എന്നാൽ ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച് സഭയിൽ എത്തിയിരുന്നു.
അതേസമയം, എ രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തുകയും സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് അർഹതയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ എ രാജ 7848 വോട്ടുകൾക്കാണ് വിജയിച്ചത്. ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാർ ഹർജി നൽകിയത്.
രാജയുടെ അമ്മ എസ്തർ മരിച്ചപ്പോൾ ക്രിസ്തുമതാചാര പ്രകാരം ആയിരുന്നു സംസ്കരിച്ചത് എന്നും സഹോദരങ്ങളും ഭാര്യയും മക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ സ്ഥിരമായി പള്ളിയിൽ പോകുന്നവർ ആണ് എന്നും ക്രിസ്ത്യാനിയായ രാജ ഒ ഇ സി വിഭാഗത്തിൽപ്പെടുന്നയാളാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി ഹിന്ദു പറയൻ വിഭാഗത്തിൽപ്പെട്ടയാളാണെന്ന വ്യാജ സർട്ടിഫിക്കർ ഹാജരാക്കുകയാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications