Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയുടെ ഭാവിയെന്ത്..? നിയമസഭയില്‍ വരാമോ, ശമ്പളം ലഭിക്കുമോ? സ്പീക്കറുടെ നിലപാട് നിര്‍ണായകം

raja1

ഇടുക്കി: ദേവികുളം എം എല്‍ എയായ എ രാജയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുകയാണ്. ഇതോടെ എ രാജയുടെ എം എല്‍ എ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും. എങ്കിലും രാജയ്ക്ക് മുന്നില്‍ വിധിയെ ചോദ്യം ചെയ്യാന്‍ ധാരാളം വഴികളുണ്ട്. മാത്രമല്ല നിലവില്‍ ഭരണകക്ഷി എം എല്‍ എയാണ് എന്നതിനാല്‍ തന്നെ സ്പീക്കറുടെ നിലുപാട് നിര്‍ണായകമാകും.

രാജയെ സംബന്ധിച്ചിടത്തോളം എം എല്‍ എ എന്ന പദവിക്കേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി എന്നതില്‍ സംശയമൊന്നുമില്ല. സംസ്ഥാനത്തെ സംവരണ മണ്ഡലത്തിലൊക്കെ തന്നെ ഇതിന് മുന്‍പും സമാനമായ സാഹചര്യം ഉണ്ടായിട്ടുമുണ്ട്. മാത്രമല്ല സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതും ദേവികുളത്താണ് എന്ന യാദൃശ്ചികതയുമുണ്ട്. റോസമ്മ പുന്നൂസിന്റെ വിജയമായിരുന്നു ഇത്തരത്തില്‍ റദ്ദാക്കിയിരുന്നത്.

എന്നാല്‍ പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് റോസമ്മ പുന്നൂസ് തന്നെ വീണ്ടും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയും എല്ലാം ഇത്തരത്തില്‍ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കപ്പെട്ടവരാണ്. ദേവികുളത്ത് തന്നെ മുന്‍ എം എല്‍ എ സുന്ദരമാണിക്യവും രാജയുടേതിന് സമാനമായ സാഹചര്യം നേരിട്ടിരുന്നു.

araja

അന്ന് തിരിച്ച് ഹിന്ദു സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് കൊണ്ടാണ് അദ്ദേഹം കേസില്‍ നിന്ന് രക്ഷപ്പെട്ടത്. എന്തായാലും രാജയ്ക്ക് കേസില്‍ ഉടന്‍ സ്റ്റേ അനുവദിച്ച് കിട്ടിയില്ലെങ്കില്‍ എം എല്‍ എയായി തുടരാന്‍ സാധിക്കില്ല. ചട്ടപ്രകാരം അയോഗ്യത കല്‍പ്പിച്ചാല്‍ നിയമസഭയിലിരിക്കാന്‍ പോലും കഴിയില്ല എന്നാണ് പറയുന്നത്. അതേ സമയം തന്നെ ചില സാഹചര്യങ്ങളില്‍ എം എല്‍ എയുടെ അപേക്ഷ പരിഗണിച്ച് കൊണ്ട് അതേ കോടതി തന്നെ സ്‌റ്റേ അനുവദിക്കാറുണ്ട്.

നേരത്തെ കെ എം ഷാജിയ്‌ക്കെതിരായ കേസിലും സമാന സാഹചര്യം ആയിരുന്നു ഉടലെടുത്തിരുന്നത്. അതിനാല്‍ തന്നെ ഇത് സംബന്ധിച്ച് അന്തിമ നിലപാട് സ്പീക്കറുടേതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം സാധ്യതകള്‍ എ രാജയുടെ കാര്യത്തില്‍ പരിശോധിക്കുന്നുണ്ട് എന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്റ്റേ കിട്ടിയില്ലെങ്കില്‍ നിയമസഭയില്‍ ഇരിക്കാനോ പ്രംസഗിക്കാനോ രാജക്ക് കഴിയാത്ത സാഹചര്യമുണ്ടാകും.

അംഗം എന്ന നിലയില്‍ ഉള്ള ശമ്പളം ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല. അയോഗ്യനാക്കിയ നടപടി സി പി എമ്മിന് അപ്രതീക്ഷിത തിരിച്ചടിയാണ്. എന്നാല്‍ നിയമസഭയിലെ അംഗബലത്തില്‍ സി പി എമ്മിനോ സര്‍ക്കാരിനോ ഹൈക്കോടതി വിധി ആശങ്കാജനകമല്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം വിഷയം ചര്‍ച്ചയാക്കും എന്ന് ഉറപ്പാണ്. എന്നാല്‍ കഴിഞ്ഞ മാസം ശിവസേന തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്.

സ്പീക്കര്‍ക്ക് പകരം എം എല്‍ എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ കോടതി ആദ്യഘട്ടത്തില്‍ തന്നെ തീരുമാനമെടുക്കാന്‍ തുടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് മഹാരാഷ്ട്രയിലെ ശിവസേന തര്‍ക്കത്തില്‍ പറഞ്ഞത്. പത്താം ഷെഡ്യൂള്‍ പ്രകാരം ഒരു എം എല്‍ എ അയോഗ്യനാക്കപ്പെട്ട കേസില്‍ പോലും ഇതാണ് സാഹചര്യം എന്നും കോടതി പറഞ്ഞിരുന്നു.

Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം

ആരോപണങ്ങള്‍ ശരിയോ തെറ്റോ ആകട്ടെയെന്നും അയോഗ്യത തീര്‍പ്പാക്കാനുള്ള ചുമതല സ്പീക്കറെ ഏല്‍പ്പിക്കുന്ന ഒരു സംവിധാനം നിലവിലുണ്ട് എന്നുമായിരുന്നു കോടതി പറഞ്ഞത്. സ്ഥാപിതമായ ഭരണഘടനാ സംവിധാനം ലംഘിക്കാന്‍ കോടതികള്‍ക്ക് കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. അതിനാല്‍ തന്നെ രാജയുടെ കാര്യത്തില്‍ സ്പീക്കറുടെ നിലപാട് തന്നെയാകും നിര്‍ണായകമാകുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+