Get Updates
Get notified of breaking news, exclusive insights, and must-see stories!

20 റൗണ്ട് ഓടി ഡിജിപി, ട്രെയിനികള്‍ 5 റൗണ്ടില്‍ കിതച്ച് നിന്നു, അമ്പരപ്പിച്ച് അനില്‍കാന്തിന്റെ ഓട്ടം

തൃശൂര്‍: ഡിജിപി തമാശയ്ക്ക് ഓടുകയാണെന്നാണ് പോലീസ് ട്രെയിനികള്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കേരള പോലീസ് അക്കാദമി വലിയ പരേഡ് ഗ്രൗണ്ടില്‍ നടന്ന ഓട്ടത്തില്‍ പോലീസ് ട്രെയിനികളെ മുഴുവന്‍ ഓടി തോല്‍പ്പിച്ചിരിക്കുകയാണ് ഡിജിപി അനില്‍ കാന്ത്. ഇതില്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് ട്രെയിനികള്‍. ട്രെയിനികള്‍ അഞ്ച് റൗണ്ട് മാത്രം ഓടി നിര്‍ത്തുകയും ചെയ്തു. ഡിജിപി ഓടിയതാകട്ടെ ഇരുപത് റൗണ്ടും. ഏവരും വിസ്മയത്തോടെ ഡിജിപിയുടെ ഓട്ടം നോക്കിനില്‍ക്കുകയായിരുന്നു. ഡിജിപിയുടെ ഓട്ടം ശരിക്കും ട്രെയിനികള്‍ക്ക് വെല്ലുവിളി കൂടിയായിരുന്നു. അനില്‍കാന്ത് പോലീസ് മേധാവിയായശേഷം ആദ്യമായിട്ടാണ് കേരള പോലീസ് അക്കാദമിയിലെത്തിയത്.

1

രാവിലെ ആറ് മണിയോടെ തന്നെ ഡിജിപി അടക്കമുള്ള ഓട്ടം തുടങ്ങിയിരുന്നു. എട്ട് മണിക്കാണ് ഓട്ടം നിര്‍ത്തിയത്. അതിന് ശേഷം കായികപരിശീലനവും നടന്നിരുന്നു. അതിലും ഡിജിപി പങ്കെടുത്തു. ഇന്ത്യയിലെ തന്നെ മികച്ച പോലീസ് എന്ന ഖ്യാതിയുണ്ട് കേരള പോലീസ്. അതുകൊണ്ട് തന്നെ എല്ലാ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി നിര്‍ദേശിച്ചു. വിദ്യാബ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം പാടില്ലെന്നും അനില്‍കാന്ത് പറഞ്ഞു. ജനങ്ങള്‍ പോലീസില്‍ നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്. അതുപോലെ നമ്മളുടെ പെരുമാറണമെന്ന് അക്കാദമിയിലെ പരിശീലനാര്‍ത്ഥികളോട് സംസാരിക്കവെ അദ്ദേഹംപഞ്ഞു.

ജീവിതാവസാനം വരെ കായിക ക്ഷമത നിലനിര്‍ത്തണം. സ്‌പോര്‍ട്‌സ് താരമായാണ് തന്റെ തുടക്കം. എല്ലാ ദിവസവും ഒരു മണിക്കൂറില്‍ അധികം ഓടുമെന്നും അനില്‍ കാന്ത് പറഞ്ഞു. പോലീസ് പ്രൊഫഷണലിസം പ്രാവര്‍ത്തികമാക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നും ഡിജിപി പറഞ്ഞു. അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചത്. മനക്കരുത്തും ശാരീരക ക്ഷമതയും കൈവരിക്കണമെന്നും, ഏവരും അത് നിലനിര്‍ത്തണമെന്നും ഡിജിപി പറഞ്ഞു. ആയോധനകലകള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തുമെന്നും, എസ്‌ഐ കേഡറ്ററുകള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസുകള്‍ കൂടുതല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതല്‍ മനസ്സിലാക്കാന്‍ പരിശീലന സിലബസ് പരിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+