ലൗ ജിഹാദോ? അങ്ങിനെയൊരു സംഭവമേ ഇല്ല... വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി, അപ്പോള്‍ അന്വേഷണം?
തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നതിന് സ്തിരീകരണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് ലൗ ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്ന തരത്തില്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
വ്യത്യസ്ത മതസ്ഥര്‍ തമ്മിലുള്ള വിവാഹം ധാരാളം നടക്കുന്നുണ്ട്. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുമുണ്ട് അതില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട രണ്ട് കേസ് അന്വേഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥകള്‍ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് കേരളത്തില്‍
കഴിഞ്ഞ ദിവസം കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഹിന്ദു യുവതികളെ ലക്ഷ്യമിടുന്ന സംഘടനകള്‍
ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത നല്‍കുകയായിരുന്നു.

ലൗ ജിഹാദ് ഇല്ലെന്ന നിലപാട്
സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്.

ഈഴവ യുവതികള്‍
കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.

വിദ്യാഭ്യാസമുള്ള യുവതികള്‍
തൃശൂരില്‍ 23 പ്രൊഫഷണലുകളെ മതംമാറ്റി. പാലക്കാട് 139ഉം. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും പാലക്കാടും ഇത്തരം ലൗജിഹാദ് ഇടപെടലുകള്‍ സജീവമാണ്. വിദ്യാഭ്യാസമുള്ള യുവതികളെയാണ് ഇതിനായി കണ്ടെത്തി ചതിക്കുഴിയില്‍ വീഴ്ത്തുന്നത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിപിഎം അനുഭാവമുള്ള സ്ത്രീകള്‍
ദവാ എന്നാല്‍ മതംമാറ്റമെന്നാണ് അര്‍ത്ഥം. ഇത്തരം സ്‌ക്വാഡുകളുടെ പ്രധാന ലക്ഷ്യം സിപിഎം അനുഭാവമുള്ള യുവതികളാണ്. പ്രൊഫഷണലുകളേയും നോട്ടമിടുന്നു. തീവ്ര ഇസ്ലാം മത ചിന്താഗതിക്കാരാണ് ഈ സ്‌ക്വാഡിലെ അംഗങ്ങളെന്നും പോലീസ് തിരിച്ചറിഞ്ഞിച്ചുണ്ടെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍ ഡിജിപി സെന്‍കുമാര്‍
നേരത്തെ വിരമിച്ച ഡിജിപി സെന്‍ കുമാറും ലൗജിഹാദ് യാഥാര്‍ത്ഥ്യമെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ സിപിഎം ശക്തമായി എതിര്‍ക്കുകയും രാഷ്ട്രീയ ലക്ഷ്യമാണ് സെന്‍കുമാറിനുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡിജിപി തന്നെ ലൗജിഹാദില്‍ സ്ഥിരീകരണം നടത്തിയ രീതിയില്‍ വാര്‍ത്ത വന്നത്.

പരാതികള്‍ സജീവം
2009ല്‍ ലൗജിഹാദ് ശരിവയ്ക്കുന്ന തെളിവുകളൊന്നും പോലീസിന് കിട്ടിയിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എട്ട് കൊല്ലത്തിന് ശേഷം കേരളത്തിലെ സാഹചര്യം മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മതം മാറ്റി ആടുമേയ്ക്കാന്‍ ആളുകളെ ഐഎസിലേക്ക് കൊണ്ടു പോകുന്നെന്ന പരാതി സജീവമാണ്.

ഹാദിയ കേസ്
ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കേസ് സുപ്രീംകോടതിയില്‍ നില്‍ക്കുമ്പോഴാണ് കേരളാ പോലീസ് ലൗ ജിഹാദിനെ സ്ഥിരീകരിക്കുന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

സത്യ സരണിയെ കുറിച്ച് അന്വേഷണം
മലപ്പുറത്തെ സത്യസരണി പോലുള്ള മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലൗ ജിഹാദ് വിവാദം അങ്ങനെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.












Click it and Unblock the Notifications