കോടിയേരിക്കെതിരെ ആന്വേഷണം; പയ്യന്നൂര്‍ പ്രസംഗത്തില്‍ ആവശ്യമെങ്കില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗം അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പരിശോധിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കിയത്. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രസംഗം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കാനാണ് ഡിജിപി അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദ്ദേശം. കോടിയേരിയുടെ പയ്യന്നൂരിലെ പ്രസംഗം ജനാധിപത്യത്തോടും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. അക്രമത്തിന് ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ ഐപിസി 108 പ്രകാരം കേസെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗരൂകരായിരിക്കണമെന്നും അക്രമിക്കാന്‍ വരുന്നവര്‍ അത്‌പോലെ തിരിച്ച് പോകരുതെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.
പയ്യന്നൂരില്‍ സ്പിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ യോഗത്തിലാണ് കോടിയേരി വിവാദ പ്രസ്താവന നടത്തിയത്. പോലീസ് അക്രമികള്‍ക്ക് കുടപിടിക്കുകയായണെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ അക്രമിക്കാന്‍ വരുന്നവരെ വന്നപോലെ തിരിച്ച് വിടരുതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്. കോടിയേരിയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത് വന്നിരുന്നു.
Read More:കോടിയേരിയുടെ കൈയ്യില്‍ കണ്ടത് ഏലസല്ല; അത് ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ്!!!












Click it and Unblock the Notifications