കോടിയേരിയുടെ കൈയ്യില്‍ കണ്ടത് ഏലസല്ല; അത് ഗ്ലൂക്കോസ് മോണിറ്ററിംഗ് ചിപ്പ്!!!
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൈയ്യില്‍ ഏലസ് കെട്ടിയെന്ന വാര്‍ത്ത വലിയ വിവാദമാണുണ്ടാക്കിയത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ അന്ധവിശ്വാസത്തിന് ഇരയായെന്നായിരുന്നു ആക്ഷേപമുയര്‍ന്നത്.
എന്നാല്‍ കോടിയേരിയുടെ കൈയ്യില്‍ കണ്ടത് ഏലസല്ലെന്നാണ് വസ്തുത. പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന ഒരു ചിപ് ആണത്. ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം പരിപാടിയിലാണ് കോടിയേരി ബാലകൃഷണന്‍ ഏലസ് കെട്ടിയെന്ന് കണ്ടെത്തിയത്. പയ്യന്നൂരില്‍ നടന്ന രാഷ്ട്രീയ യോഗത്തില്‍ സംസാരിക്കവെ കൈയ്യുയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വലത് കയ്യില്‍ ഏലസ് കണ്ടെന്നായിരുന്നു വാര്‍ത്ത. പരിപാടിയില്‍ കോടിയേരിയെ അവതാരകന്‍ കണക്കിന് പരിസഹിച്ചിരുന്നു.

എലസ്
പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗത്തിനിടെ ആവേശത്തോടെ സംസാരിക്കവെയാണ് കോടിയേരിയുടെ കൈയ്യില്‍ ഏലസ് കെട്ടിയിട്ടുണ്ടെന്ന്ഏഷ്യാനെറ്റ് ചാനല്‍ കണ്ടെത്തിയത്.

പരിഹാസം
അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പോരാടുന്ന പാര്‍ട്ടിയുടെ സെക്രട്ടറിക്ക് കൈയ്യില്‍ ഏലസില്ലാതെ പറ്റില്ലെന്നായിരുന്നു ചാനല്‍ അവതാരകന്റെ പരിഹാസം.

പ്രമേഹം
കോടിയേരിയുടെ കൈയ്യില്‍കണ്ടത് ഏലസല്ല. പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്നകണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡയലിംഗ് ആണ്. പ്രമേഹത്തിന്റെ അളവളക്കാനുള്ള ചിപ്പാണിത്.

മാന്ത്രിക ഏലസ്
എല്ലാവരും പരിഹസിച്ച ഈ മാന്ത്രിക ഏലസ് പ്രമേഹരോഗ വിദഗ്ധനായ ഡോ ജ്യോതിദേവ് കേശവ ദേവ് ആണ് നല്‍കിയത്. കൈയ്യില്‍ നിന്ന് വീഴാതിരിക്കാന്‍ ഒരു സെല്ലോടേപ്പ് വച്ച് ഒട്ടിച്ച് വയ്ക്കുകയായിരുന്നു
ചിത്രം വിചിത്രം
ഏഷ്യാനെറ്റ് ന്യൂസിലെ ചിത്രം വിചിത്രം എന്ന പരിപാടിയിലാണ് കോടിയേരിക്കെതിരെ ആദ്യം ആരോപണമുയര്‍ന്നത്. വീഡിയോ കാണാം
Read More:കോടിയേരി ബാലകൃഷ്ണന്‍ അന്ധവിശ്വാസിയോ...സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കയ്യില്‍ ഏലസ് ?












Click it and Unblock the Notifications