Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ സംസാരിക്കുന്നത് ഇഷ്ടം കൊണ്ടാണോ എന്ന് പോലും സംശയമായിരുന്നു; ധന്യ മേരി വർഗീസ്

ബിഗ് ബോസ് മലയാളം സീസണിലേക്ക് സിനിമാ-സീരിയല്‍ രംഗത്ത് നിന്നും എത്തിയ താരങ്ങളിലൊരാളായിരുന്നു ധന്യ മേരി വർഗീസ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് അധികം ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത ഒരു മത്സരരീതിയായിരുന്നു താരത്തിന്റെ. അതുകൊണ്ട് തന്നെ ഷോയില്‍ മറ്റുള്ളവരുമായി അധികം വഴക്കടിക്കേണ്ട സാഹചര്യവും താരത്തിന് ഉണ്ടായിട്ടില്ല.

നൂറ് ദിവസവും ഷോയില്‍ ഉണ്ടായിരുന്ന താരം ഒടുവില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയാണ് പുറത്തേക്ക് എത്തിയത്. ഇപ്പോഴിതാ സീസണിലെ വിന്നറായ ദില്‍ഷ ഉള്‍പ്പടേയുള്ളവരെക്കുറിച്ച് മനസ്സ് തുറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ധന്യ. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിന്റെ കട്ടന്‍ വിത്ത് ഇമ്മട്ടിയെന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് സീസണ്‍ 4 ലെ വിജയി

ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസ് സീസണ്‍ 4 ലെ വിജയി ആവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ധന്യ വ്യക്തമാക്കുന്നത്. ദില്‍ഷക്ക് കപ്പ് കിട്ടിയപ്പോള്‍ കുറച്ച് പേർ കയ്യടിച്ചിരുന്നില്ല, പക്ഷെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ദില്‍ഷയെ ഞാന്‍ പിന്തുണയ്ക്കുകയായിരുന്നു. അവള്‍ക്ക് കിട്ടുമെന്ന കാര്യം ഉറപ്പായിരുന്നുവെന്നും ധന്യ മേരി വർഗീസ് അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെടുന്നു.

ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍

അവിടെ ആർക്ക് കിട്ടിയാലും നമുക്ക് സന്തോഷം തന്നെയാണ്.

അവിടെ ആർക്ക് കിട്ടിയാലും നമുക്ക് സന്തോഷം തന്നെയാണ്. ബ്ലെസ്ലി അല്ലെങ്കില്‍ ദില്‍ഷ എന്ന രീതിയിലാണ് കണ്ടത്. എവിയെൊക്കെയോ ബ്ലെസ്ലീക്ക് കിട്ടണം എന്നുണ്ടായിരുന്നു. പക്ഷെ ഒരു വനിതാ മത്സരാർത്ഥി എന്ന നിലിയില്‍ ദില്‍ഷയ്ക്ക് കിട്ടിയതില്‍ സന്തോഷം. തന്റെ കാര്യത്തില്‍ ടോപ്പ് ഫൈവില്‍ വന്നപ്പോള്‍ തന്നെ കപ്പ് കിട്ടിയത് പോലെയായി. നോമിനേഷനില്‍ അധികം വരാത്ത ഒരാളായിരുന്നു ഞാന്‍.

ബിഗ് ബോസ് കപ്പ് കിട്ടാതിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചത്

ബിഗ് ബോസ് കപ്പ് കിട്ടാതിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് ലൈഫില്‍ ഇതിലും വലുത് വേറെ എന്തോ കിട്ടാനുണ്ടെന്നാണ്. അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. ആ കപ്പില്‍ നില്‍ക്കേണ്ട ആളല്ല ഞാന്‍, എന്റെ സ്വപ്നങ്ങള്‍ അവിടെ തീരാനും പാടില്ല. ബിഗ് ബോസ് കപ്പ് ഒരിക്കലും എന്റെ സ്വപ്നം ആയിരുന്നില്ല. പക്ഷെ ടോപ്പ് ഫൈവില്‍ വരണം എന്നുള്ളത് ആഗ്രഹിച്ചിരുന്നുവെന്നും ധന്യ വ്യക്തമാക്കുന്നു.

പ്രൈസ് മണി എന്ന് പറയുന്നത് തീർച്ചയായും ഒരു വലിയ സംഭവമാണ്

പ്രൈസ് മണി എന്ന് പറയുന്നത് തീർച്ചയായും ഒരു വലിയ സംഭവമാണ്. എനിക്കും ആവശ്യം ഉണ്ട്, എല്ലാവർക്കും ആവശ്യം ഉണ്ട്. എന്നാല്‍ സത്യം പറഞ്ഞാല്‍ അത്രയും അത്യാവശ്യക്കാർക്ക് കിട്ടട്ടേ എന്ന് ഞാന്‍ പ്രാർത്ഥിച്ചിട്ടുണ്ട്. സെല്‍ഫിഷായി ഞാന്‍ പ്രാർത്ഥിച്ചിട്ടില്ല. വിന്നറവാണം എന്ന് നമ്മള്‍ ആഗ്രഹിക്കും. പക്ഷെ ജനങ്ങള്‍ ഉദ്ദേശിക്കുന്ന അർഹത എനിക്ക് അറിയില്ല. ഷോയില്‍ തന്നെ രണ്ട് മൂന്ന് അത്യാവശ്യക്കാരുണ്ടായിരുന്നു. ചിലപ്പോള്‍ ദില്‍ഷയുടെ പ്രാർത്ഥന ദൈവം കണ്ടിട്ടുണ്ടാവും. ആ കുട്ടിയുടെ ആഗ്രഹമായിരുന്നു കപ്പ്.

ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ നമുക്ക് ആരെയും അറിയില്ലാലോ.

ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ നമുക്ക് ആരെയും അറിയില്ലാലോ. റോബിന്‍ വന്ന് നമ്മുടെ അടുത്ത് സംസാരിക്കുമ്പോഴും എന്നോടുള്ള ഇഷ്ടം കൊണ്ടാണോ എന്നുള്ള ഒരു സംശയം നമുക്കുണ്ടാവും. എല്ലാവരേയും സംശയത്തോടെയായിരുന്നു കണ്ടത്. സത്യത്തില്‍ എല്ലാവരേയും പേടിയായിരുന്നു. അവിടെ സ്വാഭാവികമായും നമ്മള്‍ കണ്‍ഫ്യൂസ്ഡ് ആവും. എല്ലാവരോടുമായി അടുക്കാന്‍ നമുക്ക് പേടിയായിരുന്നു. ഒരു പക്ഷെ അത് എന്റെ ഗെയിമിനെ ബാധിച്ചിട്ടുണ്ടാവാം.

ഞാന്‍ ക്രൂക്ക്ഡ് ആണെന്ന് പറയാന്‍ കാരണവും എന്റെ ഈ

ഞാന്‍ ക്രൂക്ക്ഡ് ആണെന്ന് പറയാന്‍ കാരണവും എന്റെ ഈ ചിന്തകളായിരിക്കാം. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത മൈന്‍ഡിലാണ് ഞാന്‍ നിന്നത്. ലൈഫിലും വിശ്വാസ വഞ്ചന നേരിട്ടയാളാണ് ഞാന്‍. നമ്മള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ തള്ളിപ്പറയുമ്പോഴൊക്കെ വിഷമം ഉണ്ടാവും. അതിനെയെല്ലാം ഓവർകം ചെയ്തിട്ടാണ് തിരിച്ച് വന്നതെന്നും ധന്യ മേരി വർഗീസ് മാറ്റിനി ലൈവ് അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+