Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് കടന്നുപോയി, ധര്‍മജന്‍ തെറ്റുകാരനെന്ന് ശാന്തിവിള ദിനേശ്

ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെയുള്ള വഞ്ചനാക്കുറ്റത്തില്‍ നിലപാട് പ്രഖ്യാപിച്ച് ശാന്തിവിള ദിനേശ്. തനിക്ക് ധര്‍മജനെ വലിയ ഇഷ്ടമാണെന്ന് ശാന്തിവിള പറയുന്നു. അദ്ദേഹം ധര്‍മൂസ് ഫിഷ് ഹബ്ബ് എന്ന സ്ഥാപനം കൊവിഡ് സമയത്ത് തുടങ്ങിയിരുന്നു. ഒരുപാട് സിനിമാ താരങ്ങളും ഉദ്ഘാടന സമയത്ത് വന്നിരുന്നു. വ്യത്യസ്തമായ കച്ചവടമായിരിക്കുമല്ലോ എന്നും കരുതിയിരുന്നു.

നല്ല മീന്‍ വിറ്റിരുന്ന സ്ഥാപനമാണെന്നും അറിഞ്ഞിരുന്നു. ഇപ്പോള്‍ ആ ധര്‍മൂസ് കേസില്‍പ്പെട്ടിരിക്കുകയാണ്. ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 48 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. മീന്‍ കൊടുത്തില്ലെന്ന് മാത്രമല്ല, ആ യുവാവിനോട് കേസ് കൊടുത്തോളാന്‍ വരെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

1

കൂട്ടുകാരായ പത്ത് പേരെ ചേര്‍ത്താണ് ധര്‍മൂസ് എന്ന സ്ഥാപനം ധര്‍മജന്‍ ഉണ്ടാക്കിയത്. അതിപ്പോള്‍ അഞ്ച് സിനിമകളില്‍ അഭിനയിച്ച് സ്റ്റാറായവരുടെ കൂടെ നില്‍ക്കുന്നവരെല്ലാം തരികിടയായിരിക്കും. ധര്‍മജന്റെ കൂടെയുള്ളവരെ കുറിച്ച് എനിക്കറിയില്ല. പക്ഷേ തന്നെ മോശക്കാരനായി കാണിക്കാനാണ് പരാതിക്കാരന്‍ ശ്രമിക്കുന്നതെന്നാണ് ധര്‍മജന്‍ പറയുന്നത്. ആര്‍ക്കും ഫ്രാഞ്ചൈസി കൊടുക്കുകയോ പണം വാങ്ങുകയോ ചെയ്തിട്ടില്ല. പക്ഷേ തന്റെ കൂട്ടുകാര്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ച് കൊടുക്കണമെന്നും ധര്‍മജന്‍ പറഞ്ഞിട്ടുണ്ട്. ഇവിടെ ധര്‍മജന്‍ പണം വാങ്ങിയതിന് തെളിവ് ചോദിക്കുമ്പോള്‍, ഒരുപക്ഷേ ഈ പറയുന്നയാള്‍ രേഖയൊന്നും കൈവശം വെക്കാതെയാവും പണം നല്‍കിയിട്ടുണ്ടാവുക. പ്രത്യേകിച്ച് ധര്‍മജനെ പോലൊരു സിനിമാ താരം ഈ സ്ഥാനപത്തിന്റെ ഭാഗമായിരിക്കുമ്പോള്‍.

2

ഇതൊക്കെ അറിഞ്ഞ് കൊണ്ടായിരിക്കും ധര്‍മജന്‍ തെളിവ് കൊണ്ടുവരാന്‍ പറയുന്നത്. അത് ശരിക്കും വിശ്വാസ വഞ്ചനയാണ്. നിങ്ങളുടെ ബിസിനസ് കണ്ട് അതില്‍ പണമിറക്കാന്‍ വന്ന്, 43 ലക്ഷം വാങ്ങുകയും, എന്നാല്‍ പ്രശ്‌നമുണ്ടായപ്പോള്‍ അത് തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്യുന്നത് ശരിയാണോ? ആ പണം തിരിച്ചുകൊടുക്കുക എന്നതല്ലേ മാന്യത. എന്നാല്‍ മാത്രമല്ലേ ധര്‍മജന്റെ ഐഡന്റിക്ക് വിലയുണ്ടാവൂ. അല്ലാതെ തെളിവ് കൊണ്ടുവരാന്‍ പറയുന്നത് ശരിയാണോ? പണം വാങ്ങിയ ശേഷം ഞാന്‍ ബ്രാന്‍ഡ് അംബാസിഡറാണ്. മോഹന്‍ലാലൊക്കെ ഒരുപാട് പ്രൊഡക്ടുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ്. അവര്‍ക്കെതിരെ ആരെങ്കിലും ഇതുപോലെ കേസ് കൊടുക്കുമോ എന്നൊക്കെ പറയുന്നത് ശരിയായ കാര്യമല്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

3

ധര്‍മൂസ് ഫിഷ് ഹബ്ബ് എന്നൊക്കെ വെച്ചിട്ട്, ഞാന്‍ വെറും ബ്രാന്‍ഡ് അംബാസിഡറാണ് എന്നൊക്കെ പറഞ്ഞാല്‍, ദഹിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. പൈസ കൊടുക്കാനുണ്ടെന്ന് തെളിവ് തന്നാല്‍, പലിശയടക്കം കൊടുക്കാമെന്ന് ധര്‍മജന്‍ പറയുന്നു. ഇത് പറയുമ്പോഴാണ് കൂടുതല്‍ സംശയം. ധര്‍മജനെ വിശ്വാസമുള്ളത് കൊണ്ട് യാതൊരു രേഖയുമില്ലാതെ അവര്‍ നേരിട്ട് പണം നല്‍കിയതാവാനാണ് സാധ്യത. അതുകൊണ്ടായിരിക്കും ഈ പറഞ്ഞ വ്യക്തിയെ പറ്റിക്കാമെന്ന് ധര്‍മജന് തോന്നിയിട്ടുണ്ടാവുക. കേസില്‍ നിന്ന് ഊരിപ്പോരാന്‍ കഴിയുമെന്ന് ധര്‍മജന് തോന്നിയിട്ടുണ്ടാവും. ധര്‍മജന്റെ കടയില്‍ പോയി പ്രശ്‌നങ്ങളുണ്ടാക്കാനൊന്നും ഈ പരാതിക്കാരന്‍ ശ്രമിച്ചിട്ടില്ലെന്നും ശാന്തിവിള പറയുന്നു.

4

ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കാതെ, പോലീസിനെ പോലും അറിയിക്കാതെ, കോടതിയില്‍ നേരിട്ടാണ് പരാതിക്കാരന്‍ ധര്‍മജനെതിരെ പരാതി നല്‍കിയത്. അയാളുടെ ഭാഗത്താണ് ന്യായമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പരാതിക്കാരന്‍ നേരിട്ട് കോടതിയില്‍ പോയത്. 11 പേരെ പ്രതി ചേര്‍ത്താണ് പരാതി നല്‍കിയത്. 2019ല്‍ തുടങ്ങി അഞ്ച് മാസത്തോളം മീന്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് ശേഷം എല്ലാം നിര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. അഞ്ച് മാസത്തെ മീന്‍ 43 ലക്ഷം വിലയുള്ളതാണ് എന്നാണോ ധര്‍മജന്‍ കരുതുന്നതെന്നും ശാന്തിവിള ചോദിക്കുന്നു. മീന്‍ ധര്‍മൂസില്‍ നിന്ന് എടുക്കുകയും, അതിന്റെ കമ്മീഷന്‍ അദ്ദേഹത്തിന് നല്‍കുകയാണ് ഫ്രാഞ്ചൈസിയിലൂടെ ചെയ്തിരുന്നതെന്നും ശാന്തിവിള പറഞ്ഞു.

5

ധര്‍മജനാണ് ഈ പണം ഫ്രാഞ്ചൈസിയിലെത്തിക്കുന്നത്. ഇത്ര ശതമാനം ധര്‍മജന് പരാതി നല്‍കിയ ആസിഫലി നല്‍കേണ്ടി വരും. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ധര്‍മജനെതിരെ കേസെടുത്തിരിക്കുന്നത് എല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്. ഒരുപക്ഷേ അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുക്കാം. പക്ഷേ ധര്‍മജന്‍ ചെയ്തത് ശരിയായില്ല. താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന താരം ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. വിജയരാഘവനും, കുഞ്ചാക്കോ ബോബനും, ടിനി ടോമും, രമേശ് പിഷാരടിയുമെല്ലാം ഇതിന്റെ ഫ്രാഞ്ചൈസി എടുത്തിട്ടുണ്ട്. മോഹന്‍ലാലിന് ്ര്രബാന്‍ഡ് അംബിസഡറാവാമെങ്കില്‍ തനിക്കുമാവാമെന്ന് പറയുന്നത് കടന്ന കൈയ്യാണെന്ന് ധര്‍മജന്‍ ഓര്‍ക്കണമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+