കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'

Google Oneindia Malayalam News

കൊച്ചി:നടിയെ ആക്രമിച്ച ദിവസത്തെ യാത്ര പുനരാവിഷ്‌കരിച്ച് ദിലീപും സംഘവും. പുനരാവിഷ്‌കരിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ പുറത്തു വന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് വീഡിയോ പുറത്തുവിട്ടത്. ഇതേ ദിവസത്തെ യാത്ര പുനരാവിഷ്‌കരിച്ച ദിലീപും സംഘവും പള്‍സര്‍ സുനിയും സംഘവും സഞ്ചരിച്ച വഴികളിലൂടെയാണ് സഞ്ചരിച്ചതെന്നാണ് വാർത്ത. വീഡിയോയിലെ സംഭാഷണങ്ങളില്‍ പീഡന ദൃശ്യങ്ങളെ കുറിച്ച് സൂചനകളുണ്ട്.

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

കേസിലെ നിര്‍ണായകമായ സംഭാഷണങ്ങളാണിത്. സംഭവം നടന്ന സമയത്തെ അതേ റോഡും സമാന രീതിയിലുള്ള വാഹനവും ഉപയോഗിച്ചാണ് യാത്ര പുനരാവിഷ്‌കരിച്ചത്. നേരത്തെ തന്നെ ഇത്തരമൊരു യാത്ര ദിലീപും സംഘവും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1

യാത്ര പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ നടിയെ ക്രൂരമായി പീഡിപ്പിച്ച സമയത്തെ സാഹചര്യങ്ങളും സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. ദിലീപ്, ശരത്, അഭിഭാഷകരായ സുജേഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ്, എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ സാഹചര്യങ്ങളാണ് സംഭാഷണങ്ങളില്‍ പറയുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ച് ചിത്രീകരിക്കുമ്പോള്‍ കളര്‍ ബ്ലീച്ച് ചെയ്യുന്നു. പേപ്പര്‍ മാറ്റിവെക്കൂ എന്ന് ദിലീപ് പറയുന്നതും കേള്‍ക്കാം. യഥാര്‍ത്ഥ ദൃശ്യങ്ങളിലേതിന് സമാനമായി വീഡിയോ ചിത്രീകരിക്കുന്നതിനാണ് ഇത് എന്നാണ് വിലയിരുത്തല്‍.

2

അതേസമയം ദിലീപ് മുംബൈല്‍ കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ നിന്ന് നീക്കം ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. റൂട്ട്, വാഹനത്തിലെ മറ്റുള്ളവര്‍ക്ക് വിശദീകരിച്ച് നല്‍കുന്നത് സുജേഷ് മേനോനാണ്. ചില സംശയങ്ങള്‍ ചോദിക്കുന്നത് ഫിലിപ്പ് വര്‍ഗീസുമാണ്. വാഹനം ഓടിച്ച് ശരത്താണ്. ദിലീപും യാത്രയ്ക്കിടയില്‍ സംസാരിക്കുന്നുണ്ട്. കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ ആലുവയിലെ ജയിലിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ടതായി സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. സുനിലിനെ ആലുവ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ നല്‍കണമെന്നാണ് സംഘത്തിലെ ഒരാള്‍ ആവശ്യപ്പെടുന്നത്. ആലുവ സബ് ജയിലിന്റെ മുന്നിലൂടെ വാഹനം കടന്നുപോകുമ്പോഴാണ് ഇക്കാര്യം പറയുന്നത്.

3

അഭിഭാഷകരുടെ ഭാഗത്ത് നിന്നും നിര്‍ണായക സംഭാഷണങ്ങള്‍ ഈ വീഡിയോയിലുണ്ട്. 'അവളെ നടുവിലോട്ട് മാറ്റൂ എന്ന് അഭിഭാഷകന്‍ പ റയുന്നതും, പിന്നാലെ അവര്‍ നടിയെ നടുവിലോട്ട് മാറ്റുന്നു എന്നുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളതെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. നടിയെ ആക്രമിച്ച് പീഡിപ്പിച്ച ദൃശ്യങ്ങള്‍ അഭിഭാഷകര്‍ കോടതിയില്‍ വെച്ച് കണ്ടിരുന്നു. ഇതനുസരിച്ചാണ് അഭിഭാഷകര്‍ പുനരാവിഷ്‌കരണ വീഡിയോയില്‍ യഥാര്‍ത്ഥ വീഡിയോക്ക് സമാനമായ സംഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇതേ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയത് വലിയ കുരുക്കാണ്. താന്‍ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന വാദത്തിന് വിരുദ്ധമായ കാര്യമാണ്.

4

സൂപ്രണ്ടിനെ കണ്ട് ജയിലിലേക്ക് കയറിയാലോ എന്ന് വാഹനത്തിലെ ഒരാള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ സുനി ഇവിടെ അല്ല, വിയ്യൂരിലാണെന്ന് പറയുന്നുണ്ട്. ഇതിന് ശേഷമാണ് സുനിയെ വിയ്യൂരില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുവരാന്‍ അപേക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. നേരത്തെ ആലുവ ജയില്‍ സൂപ്രണ്ടിന് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു. പുതിയ വീഡിയോ ഈ സംശയങ്ങളെയെല്ലാം ശക്തമാക്കുന്നതാണ്. അതേസമയം ദിലീപും സംഘവും ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ പോലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.

5

അതേസമയം ദൃശ്യങ്ങളില്‍ പള്‍സര്‍ സുനിയെ ആലുവ ജയിലിലേക്ക് മാറ്റണമെന്ന് പരാമര്‍ശമുണ്ട്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ആലുവ ജയില്‍ ദിലീപിന് കുടുംബ വീട് പോലെയാണ്. അത്തരം ഒരു ഇടത്തിലേക്ക് പള്‍സര്‍ സുനി എത്തിയാല്‍ അയാളുടെ ജീവന് പോലും ഭീഷണിയാവുമെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പോലീസ് പരിശോധിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിന്റെ നിര്‍ദേശപ്രകാരം നടി കാവ്യാ മാധവന്റെ പേരില്‍ തുറന്ന ലോക്കറാണ് പരിശോധിച്ചതെന്ന് ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു.

6

ഇന്നലെ രാവിലെയും വൈകീട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. ലോക്കറില്‍ നിന്ന് എന്താണ് ലഭിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്ത ശേഷമാണ് അന്വേഷണ സംഘം ബാങ്ക് ലോക്കര്‍ പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളുള്ള കാര്യങ്ങള്‍ പോലും നിഷേധിക്കുന്ന മൊഴികളാണ് കാവ്യ നല്‍കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാര്യങ്ങള്‍ വ്യക്തമാകാന്‍ അന്വേഷണ സംഘം കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യരുടെ മൊഴിയും രേഖപ്പെടുത്തും.

Recommended Video

cmsvideo
ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

കോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ചിന്തന്‍ ശിവിര്‍, പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുവരുംകോണ്‍ഗ്രസിനെ അടിമുടി മാറ്റാന്‍ ചിന്തന്‍ ശിവിര്‍, പാര്‍ലമെന്ററി ബോര്‍ഡ് തിരിച്ചുവരും

English summary
dileep case: aluva jail is like home for dileep, pulsar suni in not safe says balachandra kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X